
Actress
തപ്സി പന്നു വിവാഹിതയായതായതായി റിപ്പോര്‍ട്ടുകള്‍!
തപ്സി പന്നു വിവാഹിതയായതായതായി റിപ്പോര്‍ട്ടുകള്‍!

ബോളിവുഡ് താരം തപ്സി പന്നു വിവാഹിതയായതായി റിപ്പോര്‍ട്ടുകള്‍. ബാഡ്മിന്റണ്‍ പ്ലെയറായ മത്യാസ് ബോയാണ് തപ്സിയുടെ വരന്. 10 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. മാര്‍ച്ച് 23ന് രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇരുവരുടെയും പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ ഈ മാസം 20 ന് ആരംഭിച്ചിരുന്നു. വിവാഹ ദിനത്തില്‍ മാധ്യമശ്രദ്ധ വേണ്ടെന്ന തീരുമാനം മൂലമാണ് ചടങ്ങുകള്‍ സ്വകാര്യമായി നടത്തിയത് എന്നാണ് സൂചന. സിഖ്ക്രിസ്ത്യന് ആചാരപ്രകാരം നടന്ന ചടങ്ങില്‍ അനുരാഗ് കശ്യപും പവയില്‍ ഗുലാത്തിയും പങ്കെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
2013ലെ ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗിന്റെ ഉദ്ഘാടന വേളയിലാണ് തപ്സി പന്നുവും ഡാനിഷ് ബാഡ്മിന്റണ്‍ കോച്ച് മത്യാസ് ബോയും കണ്ടുമുട്ടുന്നത്. തപ്സി അടുത്തിടെ ഒരഭിമുഖത്തില്‍ തന്റെ പ്രണയത്തെ കുറിച്ച് തുറന്നു പറയുകയും അതില്‍ സന്തോഷവതിയാണെന്ന് അറിയിക്കുകയും ചെയ്തിരിക്കുന്നു.
ബോളിവുഡിലെ ആദ്യ സിനിമ ചാഷ്മേ ബദ്ദൂര്‍ ചെയ്യുന്ന വര്‍ഷത്തിലാണ് താന്‍ മത്യാസിനെ കണ്ടുമുട്ടിയതെന്ന് താരം അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.അതേസമയം ‘വോ ലഡ്കി ഹേ കഹാന്‍’ എന്ന കോമഡി ഡ്രാമ ചിത്രത്തിലാണ് തപ്സി അഭിനയിക്കുന്നത്.
അര്‍ഷാദ് സയ്യിദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രതീക് ബബ്ബര്‍, പ്രതീക് ഗാന്ധി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹസീന് ദില്റൂബയുടെ രണ്ടാം ഭാഗവും പണിപ്പുരയിലാണ്.
വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയ ആയ നായിക കയാദു ലോഹറിന്റെ പേരും തമിഴ്നാട്ടിലെ സര്‍ക്കാറിന്റെ മദ്യവില്പന കമ്പനിയായ ടാസ്മാക്കുമായി...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...
മെഗാസ്റ്റാർ മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കേറെ പരിചതയായ നടിയാണ് രമ്യ പാണ്ഡ്യൻ. അടുത്തിടെയായിരുന്നു നടിയുടെ വിവാഹം....
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാ ലോകത്തും മലയാള സിനിമാ ലോകത്തും നിറഞ്ഞ് നിന്നിരുന്ന താരമാണ് ചാർമിള. പിന്നീട് സിനിമകളിൽ നിന്നും പതിയെ അപ്രതക്ഷ്യമാകുകയായിരുന്നു....