നര്‍ത്തകരുടെ നിറവും സൗന്ദര്യവുമായും ബന്ധപ്പെട്ട് നര്‍ത്തകി കലാമണ്ഡലം സത്യഭാമ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടന് മണികണ്ഠന് ആചാരി. ആരൊക്കെ എന്തൊക്കെ ചെയ്യണം എന്ന് നിങ്ങള്‍ വീട്ടിലിരുന്ന് തീരുമാനിക്കുന്ന കാലം കഴിഞ്ഞുപോയെന്ന് താരം പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു മണികണ്ഠന്റെ പ്രതികരണം.
സത്യഭാമ പരോക്ഷമായി വിമര്‍ശിച്ച ആര്.എല്‍.വി രാമകൃഷ്ണനൊപ്പമുള്ള ചിത്രവും നടന് പങ്കുവെച്ചു. ചാലക്കുടിക്കാരന്‍ നര്ത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു സത്യഭാമയുടെ പരാമര്‍ശം. സംഗീത നാടക അക്കാദമിയുമായി ഇയാള്‍ക്ക് പ്രശ്നമുണ്ടായിരുന്നുവെന്നും പറഞ്ഞു.
പേര് പരാമര്‍ശിച്ചില്ലെങ്കിലും പ്രതികരണവുമായി നര്‍ത്തകനും നടനുമായ ആര്.എല്‍.വി രാമകൃഷ്ണന് രംഗത്ത് വന്നതോടെയാണ് വലിയ ചര്‍ച്ചയായത്. അന്തരിച്ച നടന് കലാഭവന്‍ മണിയുടെ സഹോദരന് കൂടിയാണ് ആര്.എല്‍.വി രാമകൃഷ്ണന്.
മണികണ്ഠന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം;
സത്യഭാമയ്ക്കൊരു മറുപടി
ഞങ്ങള്‍ മനുഷ്യരാണ്. ഈ മണ്ണില്‍ ജനിച്ചുവളര്‍ന്നവര്‍. ഞങ്ങള്‍ കലാകാരന്മാര് ആണ്. അതാണ് ഞങ്ങളുടെ അടയാളം. ആടും പാടും അഭിനയിക്കും. കാണാന്‍ താത്പര്യമുള്ളവര്‍ നല്ലമനസ്സുള്ളവര്‍ കണ്ടോളും. ആരൊക്കെ എന്തൊക്കെ ചെയ്യണം എന്ന് നിങ്ങള്‍ വീട്ടിലിരുന്ന് തീരുമാനിക്കുന്ന കാലം കഴിഞ്ഞുപോയി.
ഇത് യുഗം വേറെയാണ്.
കലാമണ്ഡലം സത്യഭാമയ്ക്കെതിരേ ഒട്ടേറെയാളുകളാണ് വിമര്‍ശനവുമായി രംഗത്ത് വരുന്നത്. അതേസമയം തന്റെ അധിക്ഷേ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സത്യഭാമ. ഞാന്‍ എന്റെ സ്വന്തം അഭിപ്രായമാണ് പറഞ്ഞത്. മോഹിനിയാട്ടം പുരുഷന്മാര് അവതരിപ്പിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് സൗന്ദര്യം വേണം.
സൗന്ദര്യമില്ലാത്ത, കറുത്തവര്‍ നൃത്തം പഠിക്കുന്നുണ്ടെങ്കില്‍ ക്ഷേത്രത്തിലോ മറ്റോ അവതരിപ്പിക്കണം. കറുത്തവര്‍ മത്സരത്തിന് വരരുത്. മത്സരങ്ങളില്‍ സൗന്ദര്യത്തിന് പ്രത്യേക കോളമുണ്ട്. മേക്കപ്പ് ഇട്ടാണ് ഇപ്പോള്‍ പലരും മത്സരങ്ങള്‍ക്ക് വരുന്നതെന്നും സത്യഭാമ പറഞ്ഞു.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...