Connect with us

ആകാശം കറുത്താല്‍ പുറത്തിറങ്ങാന്‍ പേടിക്കുന്ന ഒരു മുഖ്യമന്ത്രി ആണ് ഭരിക്കുന്നത്; സുപരിചിതയല്ലാത്ത ഒരു സ്ത്രീ വായില്‍ തോന്നിയ വിവരക്കേട് പറഞ്ഞതിന് ഇത്രയേറെ ചര്‍ച്ചയും പ്രഹേസനങ്ങളും ഒന്നും വേണ്ട; അഖില്‍ മാരാര്‍

Social Media

ആകാശം കറുത്താല്‍ പുറത്തിറങ്ങാന്‍ പേടിക്കുന്ന ഒരു മുഖ്യമന്ത്രി ആണ് ഭരിക്കുന്നത്; സുപരിചിതയല്ലാത്ത ഒരു സ്ത്രീ വായില്‍ തോന്നിയ വിവരക്കേട് പറഞ്ഞതിന് ഇത്രയേറെ ചര്‍ച്ചയും പ്രഹേസനങ്ങളും ഒന്നും വേണ്ട; അഖില്‍ മാരാര്‍

ആകാശം കറുത്താല്‍ പുറത്തിറങ്ങാന്‍ പേടിക്കുന്ന ഒരു മുഖ്യമന്ത്രി ആണ് ഭരിക്കുന്നത്; സുപരിചിതയല്ലാത്ത ഒരു സ്ത്രീ വായില്‍ തോന്നിയ വിവരക്കേട് പറഞ്ഞതിന് ഇത്രയേറെ ചര്‍ച്ചയും പ്രഹേസനങ്ങളും ഒന്നും വേണ്ട; അഖില്‍ മാരാര്‍

സത്യഭാമയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണം അറിയിച്ച് അഖില്‍ മാരാര്‍. കേരളത്തില്‍ സുപരിചിതയല്ലാത്ത ഒരു സ്ത്രീ വായില്‍ തോന്നിയ വിവരക്കേട് പറഞ്ഞതിന് ഇത്രയേറെ ചര്‍ച്ചയും പ്രഹസനങ്ങളും ആവശ്യമില്ലെന്ന് അഖില്‍ മാരാര്‍ അഭിപ്രായപ്പെട്ടു. കറുപ്പാണ് പ്രശ്‌നമെന്നും അതിനെതിരെ സര്‍ക്കാര്‍ പ്രതികരിക്കണമെന്നുമാണ് അഖില്‍ മാരാര്‍ പറയുന്നത്. ആകാശം കറുത്താല്‍ പുറത്തിറങ്ങാന്‍ പേടിക്കുന്ന ഒരു മുഖ്യമന്ത്രിയുള്ളപ്പോള്‍ ഇതൊക്കെയും സംഭവിക്കുമെന്നാണ് താരത്തിന്റെ പ്രതികരണം.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഓരോരുത്തരും അവരുടെ കണ്ണില്‍ കാണുന്നതാണ് മറ്റൊരാളുടെ സൗന്ദര്യം! കേരളത്തില്‍ പലവിധ അഭിപ്രായങ്ങള്‍ പറയുന്ന നിരവധി മനുഷ്യര്‍ ഉണ്ട് അവരൊക്കെ ദിവസേന പറയുന്നത് ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചാല്‍ ചര്‍ച്ചകള്‍ക്ക് ആയിരം കാരണങ്ങള്‍ ലഭിക്കും.. നമ്മള്‍ പൊതുവെ പ്രതിഷേധം അറിയിക്കുന്നത് പൊതു മണ്ഡലത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ ശേഷി ഉള്ള വ്യക്തിത്വങ്ങല്‍ പറയുന്ന കാര്യങ്ങളില്‍ തിരുത്തപെടേണ്ട വിഷയങ്ങള്‍ ഉണ്ടെങ്കില്‍ അത് ചൂണ്ടികാണിക്കുക സ്വഭാവികമാണ്..

അടുത്തിടെ മമ്മൂക്ക നടത്തിയ കഷണ്ടി പരാമര്‍ശവും.. ചക്കര പഞ്ചാര പരാമര്‍ശവും വിമര്‍ശന വിധേയമായത് അത് കൊണ്ടാണ്.. മണി ആശാന്‍ നടത്തുന്ന സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നമ്മള്‍ എതിര്‍ക്കുന്നത് അദ്ദേഹം ഒരു മന്ത്രി ആയത് കൊണ്ട് കൂടിയാണ്.. അല്ലെങ്കില്‍ അതൊരു സാധാരണക്കാരന്റെ നാട്ടു ഭാഷ! കേരളത്തില്‍ അത്രയൊന്നും സുപരിചിതയല്ലാത്ത ഒരു സ്ത്രീ അതും 66വയസുള്ള ഒരു നര്‍ത്തകി വായില്‍ തോന്നിയ വിവരക്കേട് പറഞ്ഞതിന് ഇത്രയേറെ ചര്‍ച്ചയും പ്രഹേസനങ്ങളും ഒന്നും വേണ്ട..

പിന്നെ കറുപ്പ്..

എന്തിനാണ് പ്രതിഷേധത്തിന്റെ കളര്‍ ആക്കി മാറ്റിയത്.. കാക്ക എന്ത് കൊണ്ടാണ് ബലിയുടെ പക്ഷി ആയത്.. വെളുപ്പ് സമാധാനം ആക്കിയത് ആരാണ്.. മുഖ്യമന്ത്രി കറുപ്പ് കണ്ടാല്‍ ഓടി ഒളിക്കുന്നത് എന്തിനാണ്..? കേരള നിയമ സഭയില്‍ എങ്കിലും ഒരു നിയമം കൊണ്ട് വരണം. ഇനി മുതല്‍ കറുപ്പ് ശാന്തിയുടെയും സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും കളര്‍ ആണ്..

എന്തെന്നാല്‍ എന്റെ അമ്മയും എന്റെ മൂത്ത മകളും കറുപ്പാണ്..

പിന്നെ ഈ വലിയ പുരോഗമനം പറഞ്ഞു എതിര്‍ക്കുന്നവര്‍ ഇന്‍സ്റ്റാഗ്രാമില്‍ ഫില്‍റ്റര്‍ ഉപയോഗികാത്തവരും സൗന്ദര്യ വര്‍ധക ക്രീമുകള്‍ ജീവിതത്തില്‍ കാണുക പോലും ചെയ്യാത്തവരും അതിലുപരി കറുക്കാന്‍ വേണ്ടി മനപ്പൂര്‍വം വെയില്‍ കൊള്ളുന്നവര്‍ കൂടി ആണെന്നറിയുമ്പോള്‍ അവരെക്കുറിച്ചു എനിക്ക് അഭിമാനം മാത്രം.. സത്യഭാമ ഇത് പോലെ ഇനിയും ജീവിക്കും. രാമകൃഷ്ണന് നിരവധി വേദികള്‍ പലരും നല്‍കും.. പക്ഷെ പലരിലും ഉള്ള വര്‍ണ്ണ വിവേചനം മാറണം എങ്കില്‍ സര്‍ക്കാര്‍ വിചാരിക്കണം.. അതെങ്ങനാ ആകാശം കറുത്താല്‍ പുറത്തിറങ്ങാന്‍ പേടിക്കുന്ന ഒരു മുഖ്യമന്ത്രി ആണ് ഭരിക്കുന്നത്.
കറുപ്പിനൊപ്പം

More in Social Media

Trending

Recent

To Top