
Malayalam
കുട്ടികളെ ഇഷ്ടമാണോ?, സത്യസന്ധമായി പറഞ്ഞാല്‍ ഫിഫ്റ്റ് ഫിഫ്റ്റിയാണെന്ന് പ്രിയാമണി
കുട്ടികളെ ഇഷ്ടമാണോ?, സത്യസന്ധമായി പറഞ്ഞാല്‍ ഫിഫ്റ്റ് ഫിഫ്റ്റിയാണെന്ന് പ്രിയാമണി

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാമണി. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ പ്രിയ പ്രത്യക്ഷപ്പെടാറുണ്ട്. മലയാളത്തില്‍ നിന്നും കുറച്ച് കാലം വിട്ട് നിന്ന താരം മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ നേര് എന്ന ചിത്രതിലൂടെയാണ് തിരിച്ചെത്തിയത്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് പ്രിയാമണി മലയാളത്തിലേയ്ക്ക് എത്തുന്നത്.
പൊതുവെ വിവാഹ ശേഷം നടിമാര്‍ക്ക് അവസരം കുറയാറോ സിനിമകളില്‍ നിന്ന് മാറി നില്ക്കാറോ ആണ് പതിവെങ്കില്‍ പ്രിയാമണിയുടെ കാര്യത്തില്‍ സംഭവിച്ചത് മറിച്ചാണ്. വിവാഹ ശേഷമാണ് നടിക്ക് തിരക്ക് കൂടിയത്. ജവാന്, വിരാടപര്‍വം തുടങ്ങിയ സിനിമകളില്‍ ക്യാരക്ടര്‍ റോളാണ് പ്രിയാമണി ചെയ്തത്. കരിയറിന് പൂര്‍ണ പിന്തുണ നല്‍കിക്കൊണ്ട് നടിയുടെ ഭര്‍ത്താവ് മുസ്തഫ രാജ് ഒപ്പമുണ്ട്.
2017 ലാണ് ഇരുവരും വിവാഹിതരാകുന്നത്. പ്രണയ വിവാഹമായിരുന്നു. വ്യത്യസ്ത മതം, മുസ്തഫയുടെ ആദ്യ വിവാഹ ബന്ധം തുടങ്ങിയവയൊന്നും ഇവരുടെ പ്രണയത്തെ ബാധിച്ചില്ല. വീട്ടുകാരുടെ സമ്മത പ്രകാരമാണ് വിവാഹം നടന്നത്. വിവാഹം നടന്ന് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും മാതാപിതാക്കളാകാന്‍ പ്രിയാമണിയും മുസ്തഫയും തയ്യാറായിട്ടില്ല. ഇതേക്കുറിച്ച് മാസങ്ങള്‍ക്ക് മുമ്പ് ഒരു തെലുങ്ക് മീഡിയക്ക് നല്കിയ അഭിമുഖത്തില്‍ പ്രിയാമണി സംസാരിച്ചിട്ടുണ്ട്.
പ്രിയാമണിയുടെ വാക്കുകള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്. അമ്മയാകുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പ്രിയാമണി നല്‍കിയില്ല. കുട്ടികളെ ഇഷ്ടമാണോ എന്ന ചോദ്യത്തിന് സത്യസന്ധമായി പറഞ്ഞാല്‍ ഫിഫ്റ്റ് ഫിഫ്റ്റിയാണെന്ന് പ്രിയാമണി മറുപടി നല്കി. എന്റെ സഹോദരന്റെ മകളുണ്ട്. അവളെ ബുള്ളി ചെയ്യാന്‍ എനിക്കിഷ്ടമാണ്. നാത്തൂന് പറയുന്നത് അവള് എന്നെ പോലെയാണെന്നാണ്.
അമ്മയാകുമ്പോള്‍ ക്ഷമ വേണം, ഞാനധികം ക്ഷമയില്ലാത്ത വ്യക്തിയാണ്. പക്ഷെ പറയാന്‍ പറ്റില്ല. ഇതൊന്നും ഒരു ദിവസം കൊണ്ട് പഠിക്കുന്നതല്ല. സമയത്തിനൊപ്പം പഠിക്കുന്നതാണ്. നല്ലൊരു അമ്മയായിരിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും പ്രിയാമണി പറഞ്ഞു. അതേസമയം മുന്‍ വിവാഹ ബന്ധത്തില്‍ പ്രിയാമണിയുടെ ഭര്‍ത്താവ് മുസ്തഫ രാജിന് രണ്ട് മക്കളുണ്ട്. ആയിഷ എന്നാണ് മുസ്തഫയുടെ ആദ്യ ഭാര്യയുടെ പേര്.
ഇവര്‍ വേര്‍പിരിഞ്ഞ് കഴിയുകയാണ്. മുമ്പൊരിക്കല്‍ മുസ്തഫ രാജിനെതിരെ ആദ്യ ഭാര്യ ആയിഷ രംഗത്ത് വന്നിരുന്നു. മുസ്തഫ നിയമപരമായി ഇപ്പോഴും തന്റെ ഭര്‍ത്താവാണെന്നും ഡിവോഴ്സ് ഫയല്‍ ചെയ്തിട്ടില്ലെന്നും ആയിഷ വാദിച്ചു. ഇക്കാരണത്താല്‍ പ്രിയാമണിയുമായുള്ള മുസ്തഫയുടെ വിവാഹ ബന്ധം നിലനില്‍ക്കില്ലെന്നും ആയിഷ പറഞ്ഞു.
ആരോപണത്തിനെതിരെ മുസ്തഫ അന്ന് രംഗത്ത് വന്നു. തനിക്കെതിരെയുള്ള ആരോപണം കള്ളമാണെന്ന് മുസ്തഫ രാജ് വാദിച്ചു. മക്കളുടെ ചെലവിനുള്ള പണം കൃത്യമായി ആയിഷയ്ക്ക് നല്‍കുന്നുണ്ട്. എന്നില്‍ നിന്നും പണം കൈക്കലാക്കാനാണ് അവള് ശ്രമിക്കുന്നത്. തനിക്കെതിരെ പരാതി ഉന്നയിക്കാന്‍ വിവാഹമോചനം നടന്ന് ഇത്രയും നാള് കാത്തിരുന്നത് എന്തിനെന്നും മുസ്തഫ രാജ് അന്ന് ചോദിച്ചു. ആയിഷ ഇതിന് മറുപടിയും നല്കി. രണ്ട് മക്കളുടെ അമ്മയായ തനിക്ക് എന്ത് ചെയ്യാന്‍ പറ്റും. സമാധാനപരമായ പരിഹരിക്കാന്‍ ശ്രമിച്ചു. പക്ഷെ അത് നടക്കാത്തതിനാല്‍ ചില നടപടികള്‍ എടുക്കാന്‍ തീരുമാനിച്ചതാണെന്നും ആയിഷ അന്ന് വ്യക്തമാക്കി. വിവാദത്തെക്കുറിച്ച് പ്രതികരിക്കാന്‍ അന്ന് പ്രിയാമണി തയ്യാറായില്ല.
പുതിയ സിനിമ ഭമകല്പം 2 വിന്റെ പ്രൊമോഷന് എത്തിയ പ്രിയാമണി വണ്ണം കുറച്ചതിന് പിന്നില്‍ നടി നേരിട്ട ചില ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. ഞാന്‍ വല്ലാതെ വണ്ണം വെച്ചതായി എനിക്ക് തോന്നി. അമിതമായി ഭക്ഷണം കഴിച്ചത് കൊണ്ടായിരുന്നില്ല. ഇതോടെയാണ് ഗൈനക്കോളജിസ്റ്റിനെ കാണാന്‍ പോയത്. ചില ടെസ്റ്റുകള്‍ ചെയ്യാന്‍ ഗൈനക്കോളജിസ്റ്റ് നിര്‍ദ്ദേശിച്ചെന്നും പ്രിയാമണി തുറന്ന് പറഞ്ഞു.
യൂട്രസില്‍ ടിഷ്യൂകള്‍ വളരുന്ന എഡിനോമയോമയായിരുന്നു അത്. ആറ് സെന്റിമീറ്ററോളം വളര്‍ന്നതിനാല്‍ അത് നീക്കം ചെയ്യണം. ആറ് സെന്റി മീറ്റര്‍ വളരെ വലുതാണെന്ന് ഡോക്ടര്‍ പറഞ്ഞു. ഒരു കീ ഹോള്‍ സര്‍ജറി ചെയ്യണം. സര്‍ജറിക്കായി എനിക്ക് വണ്ണം കുറക്കേണ്ടി വന്നു. വണ്ണം കുറച്ചാലെ ഓപ്പറേഷന് സാധിക്കൂ എന്നതിനാല്‍ അതിന് വേണ്ടി മാത്രം ടാബ്ലെറ്റ് തന്നു. അത് ശരീര ഭാരം വല്ലാതെ കുറച്ചു. ഓപ്പറേഷന് വിജയകരമായിരുന്നു. മുഴയുടെ 95 ശതമാനവും നീക്കി. ബാക്കിയുള്ള അഞ്ച് ശതമാനം അപകടകരമല്ല, ഒരുപക്ഷെ തിരിച്ച് വന്നേക്കാം എന്നും ഡോക്ടര്‍ പറഞ്ഞുവെന്നും പ്രിയാമണി വ്യക്തമാക്കി.
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഇരുന്നൂറ് കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ഈ സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും നാലംഗ സംഘം ആക്രമിച്ചതായി പരാതി. കണ്ണൂർ തൃച്ചംബരത്ത് ഇന്നലെ രാത്രിയോടെയാണ് സംഭവം. സന്തോഷിന്റെ...