Connect with us

മഞ്ജു പറഞ്ഞ പ്രതിഫലം നമ്മുക്ക് താങ്ങാന്‍ പറ്റാത്തത് ആയിരുന്നു; പ്രിയ മണി കുറഞ്ഞ തുകയക്കാണ് അഭിനയിച്ചത്; തുറന്ന് പറഞ്ഞ് നാസര്‍ ലത്തീഫ്

News

മഞ്ജു പറഞ്ഞ പ്രതിഫലം നമ്മുക്ക് താങ്ങാന്‍ പറ്റാത്തത് ആയിരുന്നു; പ്രിയ മണി കുറഞ്ഞ തുകയക്കാണ് അഭിനയിച്ചത്; തുറന്ന് പറഞ്ഞ് നാസര്‍ ലത്തീഫ്

മഞ്ജു പറഞ്ഞ പ്രതിഫലം നമ്മുക്ക് താങ്ങാന്‍ പറ്റാത്തത് ആയിരുന്നു; പ്രിയ മണി കുറഞ്ഞ തുകയക്കാണ് അഭിനയിച്ചത്; തുറന്ന് പറഞ്ഞ് നാസര്‍ ലത്തീഫ്

മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധേയനായ നടനും നിര്‍മാതാവുമാണ് നാസര്‍ ലത്തീഫ്. അദ്ദേഹം ആദ്യമായി സ്വാതന്ത്ര നിര്‍മ്മാതാവായ ചിത്രമായിരുന്നു ആഷിഖ് വന്ന ദിവസം. പ്രിയാമണി നായികയായ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ഇദ്ദേഹം തന്നെ ആയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് നാസര്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങള്‍ പറഞ്ഞത്. ചിത്രം സാമ്പത്തികമായി വലിയ പരാജയം ആയിരുന്നു എങ്കിലും നിരവധി പുരസ്‌കാരങ്ങള്‍ നേടാന്‍ കഴിഞ്ഞിരുന്നു.

ഈ ചിത്രത്തില്‍ ആദ്യം നായികയായി പരിഗണിച്ചത് മഞ്ജു വാര്യറിനെ ആയിരുന്നു. ചിത്രത്തില്‍ ഞാന്‍ തന്നെയാണ് മുഴുനീള കഥാപത്രമായി ചെയ്തത്. സിനിമയ്ക്ക് വേണ്ടി ഞാന്‍ പത്ത് പന്ത്രണ്ട് കിലോയൊക്കെ കുറച്ചു. എന്റെ കഥാപാത്രത്തിന്റെ മരുമകളായിട്ടായിരുന്നു പ്രിയ മണി. രണ്ടു മക്കളൊക്കെ ഉള്ള കഥാപാത്രം മകന്‍ അഫഗാനിസ്ഥാനില്‍ ജോലിക്ക് പോയി അവിടെ നിന്ന് തീവ്രവാദികള്‍ പിടിച്ചു കൊണ്ട് പോയിട്ട് അവനെ തിരികെയെത്തിക്കാന്‍ അച്ഛന്‍ നടത്തുന്ന ഓട്ടമായിരുന്നു ചിത്രം. ഞാന്‍ അതില്‍ അഭിനയിച്ചില്ല, ജീവിച്ചു. അതിന്റെ ഗുണമുണ്ടായി. നാല് ഇന്റര്‍നാഷണല്‍ അവാര്‍ഡുകള്‍ ലഭിച്ചു.

സാമ്പത്തികമായി നേട്ടം ഉണ്ടായില്ല എങ്കിലും ഒരു നടന്‍ എന്ന നിലയില്‍ എനിക്ക് തൃപ്തി തന്നു. പ്രിയാമണി എന്ന നടിയെ കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല. അവര്‍ നിര്‍മാതാവ് എന്ന നിലയിലും എനിക്ക് ഒരു ബുദ്ധിമുട്ടുകളും ഉണ്ടാക്കിയില്ല. അവര്‍ വന്നു വളരെ സത്യസന്ധമായി ആ സിനിമ ചെയ്തു തന്നു. അതുകൊണ്ട് ഇന്നും നല്ലൊരു ബന്ധം അവരുമായി ഉണ്ട്.

നല്ലൊരു വ്യക്തിയാണ്,’ ‘അവര്‍ക്ക് നായകന്‍ ഒന്നും പ്രശ്‌നമായിരുന്നില്ല. അവരോട് കഥ പറഞ്ഞു. ഇഷ്ടപ്പെട്ടു. ചെയ്യാമെന്ന് പറഞ്ഞു. പ്രിയാമണി വളരെ നല്ലൊരു തുകയ്ക്ക് വന്ന് അഭിനയിച്ചു. അവര്‍ പൊതുവെ വാങ്ങുന്നതിന്റെ ഒരു 25 ശതമാനമേ എന്റടുത്തെന്ന് വാങ്ങിച്ചുള്ളു. അതില്‍ സന്തോഷമുണ്ട്. ഇപ്പോഴും ഒരു സൗഹൃദം, സഹോദരി ബന്ധം അത് ഇന്നുമുണ്ട്.

അതേസമയം ഈ കഥ ആദ്യം പറഞ്ഞത് മഞ്ജുവിനോട് ആയിരുന്നു. അവര്‍ക്ക് കഥ ഇഷ്ടപ്പെട്ടു, അവര്‍ക്ക് അത് ചെയ്യണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ തിരക്കായിരുന്നു. അവര്‍ പറഞ്ഞ പ്രതിഫലം നമ്മുക്ക് താങ്ങാനും പറ്റാത്തത് ആയിരുന്നു. അവര്‍ അതിന് അര്‍ഹതപ്പെട്ടവര്‍ തന്നെയാണ്, പക്ഷെ ഞങ്ങള്‍ക്ക് അത് താങ്ങാന്‍ കഴിയുന്നത് ആയിരുന്നില്ല.

പ്രിയ മണിയും നല്ലൊരു ആര്‍ട്ടിസ്റ്റാണ്. അവരും നാഷണല്‍ അവാര്‍ഡൊക്കെ വാങ്ങിയതാണ്. അങ്ങനെ അവരോട് പോയി പറഞ്ഞു. അവര്‍ വന്ന് വളരെ ഭംഗിയായി ചെയ്തു. പക്ഷെ സാമ്പത്തികമായി ഞാന്‍ കുറച്ച് തകര്‍ന്നു. അഭിനയിക്കാനുള്ള ആവേശം കൊണ്ട് പ്രൊഡക്ഷന്‍ ഞാന്‍ ശ്രദ്ധിച്ചില്ല. ഇനി ഞാനത് ശ്രദ്ധിക്കും ഇതൊക്കെ ഒരു പാഠമായിരുന്നു എന്നും നാസര്‍ പറയുന്നു.

അടുത്തിടെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനില ജോസഫ് മഞ്ജുവിനെ കുറിച്ച് പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘എനിക്ക് ഭയങ്കര ഇഷ്ടമുള്ള നടിയായിരുന്നു മഞ്ജു. മഞ്ജുവിന്റെ വളരെ ചുരുക്കം സിനിമ മാത്രമേ നമ്മള്‍ കണ്ടിട്ടുള്ളു. മഞ്ജുവിനെ ഒരു മാഗസിന് വേണ്ടി ഒരിക്കാന്‍ വേണ്ടി കിരീടം ഉണ്ണിയുടെ ഭാര്യ എന്നെ വിളിച്ചു. വലിയ ആര്‍ട്ടിസ്റ്റായിട്ടില്ല നാളത്തെ വലിയ താരമായേക്കും നല്ലൊരു കുട്ടിയാണെന്ന് പറഞ്ഞു.

എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. മഞ്ജുവിന് അങ്ങനെ ഒരുക്കത്തോട് വലിയ താല്‍പര്യമില്ല, ഷോപ്പിംഗിന് പോവാനും. അമ്മ പറയും ഞാന്‍ മേടിച്ച് കൊടുക്കുന്നത് എന്താണോ അതിടുമെന്ന്. മഞ്ജു വളരെ സിന്‍സിയറായ ആളാണ്. അടുത്ത് കഴിഞ്ഞാല്‍ മഞ്ജുവിന് നല്ല സ്‌നേഹമാണ്. മഞ്ജുവിന്റെ കല്യാണത്തിന് ഞാനേ ഒരുക്കുള്ളൂ എന്ന് അന്ന് ചുമ്മാ പറഞ്ഞിരുന്നു. കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ മഞ്ജു വിളിച്ചു. കല്യാണം കഴിഞ്ഞ് റിസപ്ഷനായിരുന്നു. അനിലാന്റി വന്ന് ഒരുക്കണമെന്ന് പറഞ്ഞു. എനിക്ക് സത്യം പറഞ്ഞാല്‍ ഒരു മിക്‌സ്ഡ് ഫീല്‍ ആയിരുന്നു.

ഒരുക്കാന്‍ സന്തോഷമായിരുന്നു. പക്ഷെ മഞ്ജു സിനിമയില്‍ നിന്ന് പോവുന്നതോര്‍ത്ത് ഭയങ്കര വല്ലാത്തൊരു സങ്കടമായിരുന്നു. എന്താണെന്നറിയില്ല. ആരുടെ കല്യാണത്തിന് ചെന്നിട്ടും സങ്കടം തോന്നിയിട്ടില്ല. ഒരുക്കി തിരിച്ച് വന്നപ്പോഴും സങ്കടമായിരുന്നു. സിനിമയില്‍ ഇത്രയും നല്ലൊരു ആളെ നഷ്ടപ്പെടുകയല്ലേ എന്ന് ഫീലിംഗുണ്ടായിരുന്നു. അത് കഴിഞ്ഞ് മഞ്ജു രണ്ടാമത് വന്നപ്പോള്‍ ഞാന്‍ പറഞ്ഞു എന്തോയൊരു സന്തോഷമെന്ന്.

ഇപ്പോള്‍ അവര്‍ക്ക് അവരുടേതായ തിരക്കുകളാണ്. എപ്പോഴും നമ്മളുടെ അടുത്തേയ്ക്ക് വരേണ്ട ആവശ്യമില്ലെന്നും അനില ജോസഫ് പറഞ്ഞു. ഇന്നത്തെ കാലത്തെ പോലെ ആയിരുന്നില്ല പണ്ട്. ഇന്ന് ഇഷ്ടം പോലെ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ ഇവിടെ ഉണ്ട്. മുടി ചെയ്യാന്‍ ഒരാള്‍, മുഖം ചെയ്യാന്‍ ഒരാള്‍ അങ്ങനെയൊക്കെ.

കൂടാതെ മിക്കവരും ഡോക്ടറുടെ അടുത്ത് പോയിട്ടാണ് പലരും സ്‌കിന്‍ ട്രീറ്റ്‌മെന്റുകള്‍ എല്ലാം ചെയ്യുന്നത്. പണ്ട് എല്ലാം നാച്ചുറല്‍ സംഗതികളായിരുന്നു. അന്ന് ഇന്നത്തെ പോലെയല്ല മേക്കപ്പ് സാധനങ്ങളൊക്കെ ഒരു ചെറിയ ബാഗില്‍ ആയിരുന്നു. ലിപ്സ്റ്റിക്, ലിപ് ഗ്ലോസ്, ഐ ഷാഡോ, കണ്ണെഴുതാന്‍ കാജല്‍, ഐബ്രോ പെന്‍സില്‍, കുറച്ച് സ്ലൈഡുകളൊക്കെയുണ്ടെങ്കില്‍ ധാരാളം. കാരണം ഇതൊന്നും ചെയ്യാത്തവരാണ് സാധാരണ വരുന്നവെന്നും അനില ജോസഫ് പറയുന്നു.

More in News

Trending