Malayalam
‘അമ്മാ അച്ഛന് അമ്മയെ ഇഷ്ടമല്ലാന്നാ തോന്നണേ’…, വഴക്ക് ഉണ്ടാക്കാന്‍ ഒരാള് മതി; മഹാലക്ഷ്മിയെ കുറിച്ച് ദിലീപ്
‘അമ്മാ അച്ഛന് അമ്മയെ ഇഷ്ടമല്ലാന്നാ തോന്നണേ’…, വഴക്ക് ഉണ്ടാക്കാന്‍ ഒരാള് മതി; മഹാലക്ഷ്മിയെ കുറിച്ച് ദിലീപ്
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്‍പം വൈകിയാണെങ്കിലും ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ആദ്യ വിവാഹ ബന്ധം വേര്‍പിരിഞ്ഞ ശേഷമാണ് ദിലീപും കാവ്യയും ഒന്നിക്കാനുള്ള തീരുമാനം എടുക്കുന്നത്. ഇവരുടെ ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി കയ്യടിച്ചവരെല്ലാം ആഘോഷമാക്കിയ വിവാഹമായിരുന്നു ഇത്.
2016 നവംബര്‍ 25 ന് ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്നേ മാത്രമാണ് ഇവര്‍ വിവാഹിതരാകാന്‍ പോകുന്നു എന്ന വിവരം പുറത്തുവന്നത്. ഒന്നിച്ച് അഭിനയിച്ചിരുന്ന കാലം മുതല്‍ ദിലീപ് കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹം. സിനിമയില്‍ പ്രേക്ഷകര്‍ കണ്ട അതേ കെമിസ്ട്രി ജീവിതത്തിലും നിലനിര്‍ത്തി മുന്നേറുകയാണ് താരങ്ങള്‍ ഇപ്പോള്‍.
ഓരോ സിനിമ റിലീസ് ആകുമ്പോഴും മാധ്യമങ്ങള്‍ക്ക് നല്‍കുന്ന ദിലീപിന്‌റെ അഭിമുഖങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സെറ്റിലെ രസകരമായ സംഭവങ്ങളും മുന്‍ സിനിമകളിലെ അനുഭവങ്ങളും താരം പങ്കുവെക്കാറുണ്ട്. ഏറ്റവും ഒടുവില്‍ റിലീസായ തങ്കമണി എന്ന സിനിമയുടെ പ്രമോഷന് വേണ്ടി ദിലീപ് നല്‍കിയ അഭിമുഖങ്ങളും വൈറലായിരുന്നു. കാവ്യയുമായുള്ള വിവാഹശേഷം കുടുംബ വിശേഷങ്ങളും ചോദ്യങ്ങളായി ദിലീപിനെ തേടിയെത്താറുണ്ട്.
കഴിഞ്ഞ കുറച്ച് കാലമായി ഇളയ മകള്‍ മഹാലക്ഷ്മിയെ കുറിച്ചുള്ള വിശേഷങ്ങളും താരം പങ്കുവെക്കുന്നുണ്ട്. പൊതുവെ കുറുമ്പിയായ മഹാലക്ഷ്മിയെ മാമാട്ടി എന്നാണ് വീട്ടില്‍ എല്ലാവരും വിളിക്കാറ്. ചേച്ചി മീനാക്ഷിയുമായി മഹാലക്ഷ്മിക്കുള്ള സ്‌നേഹത്തെ കുറിച്ച് ദിലീപ് പറഞ്ഞ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ മഹാലക്ഷ്മി വീട്ടില്‍ വെച്ച് പറഞ്ഞ ഒരു കുസൃതി പ്രേക്ഷകരോട് പങ്കുെവച്ചു.
ദിലീപ് അഭിനയിച്ച ശൃംഗാരവേലന്‍ എന്ന ചിത്രത്തില്‍ നായിക വേദികയെ സാരി ഉടുപ്പിക്കുന്ന രംഗം ടിവിയില്‍ കണ്ടപ്പോള്‍ മഹലക്ഷ്മി കാവ്യ മാധവനോട് പറഞ്ഞ ഡയലോഗ് രസകരമായിരുന്നു എന്നാണ് ദിലീപ് പറഞ്ഞത്. ‘അമ്മാ അച്ഛന് അമ്മയെ ഇഷ്ടമല്ലാന്നാ തോന്നണേ’ എന്നായിരുന്നു മഹാലക്ഷ്മിയുടെ പ്രതികരണം. ചെറിയ വഴക്ക് ഉണ്ടാക്കാന്‍ ഒരാള് മതിയെന്ന അവതാരകയുടെ കമന്റിനെയും ദിലീപ് ശരിവെച്ചു.
യുകെജിയില്‍ പഠിക്കുകയാണ് മഹാലക്ഷ്മി ഇപ്പോള്‍. മകളും കാവ്യയും ചെന്നൈയിലാണെന്നും ദിലീപ് പറഞ്ഞിരുന്നു. മകളുടെ കാര്യത്തിലാണ് കാവ്യയുടെ പൂര്‍ണ ശ്രദ്ധയെന്നും അവള്‍ ഭയങ്കര കാന്താരിയാണെന്നുമായിരുന്നു ഒരിക്കല്‍ ദിലീപ് അഭിമുഖത്തില്‍ പറഞ്ഞത്. ‘ഭയങ്കര കാന്താരിയാണ്. ഒരു രണ്ടു ദിവസം നെറ്റ് ഷൂട്ടൊക്കെ ആയിട്ട് രാവിലെ വൈകിയാണ് ഞാന്‍ എഴുന്നേറ്റത്.
രാവിലെ സ്‌കൂളില്‍ പോകുന്നതിന് മുന്‍പ് ഇവള്‍ വിളിച്ചു. ഞാന്‍ എടുത്തില്ല. പകരം എനിക്കൊരു വോയ്‌സ് നോട്ട് അയച്ചു. അച്ഛനെ ഞാന്‍ ഇന്നലെ വിളിച്ചു, അച്ഛനെ ഞാന്‍ ഇന്നും വിളിച്ചു, ഫോണ്‍ എടുത്തില്ല, ഞാന്‍ പോവാ. അതുകഴിഞ്ഞ് ഇനി അച്ഛന്‍ വിളിക്കും നമ്മള്‍ എടുക്കരുത്, അത്രേ നമുക്ക് ചെയ്യാന്‍ പറ്റുള്ളൂ എന്നാണ് വീട്ടില്‍ പറഞ്ഞത്. ഇതാണ് അവളുടെ കുറുമ്പ്’, എന്നായിരുന്നു ദിലീപ് പറഞ്ഞത്.
അതേസമയം, മക്കളുടെ കാര്യമാണ് എവിടെപ്പോയാലും ആളുകള്‍ കൂടുതല്‍ ചോദിക്കാറുളളത്. അതില്‍ സന്തോഷം ഉണ്ടെന്നും ദിലീപ് പറഞ്ഞിരുന്നു. മഹാലക്ഷ്മിയുടെ ഹോം വര്‍ക്കെല്ലാം ചെയ്യാന്‍ സഹായിക്കുന്നത് കാവ്യയാണ്. കാവ്യ സോഫ്റ്റായിട്ടുള്ള അമ്മയൊന്നുമല്ല. പണ്ട് മുതല്‍ അവള്‍ ഷോര്‍ട്ട് ടെമ്പേര്‍ഡാണ്. പെട്ടന്ന് കാവ്യയ്ക്ക് ദേഷ്യം വരും. മക്കളെ തല്ലരുത് വഴക്ക് പറയരുത് പറഞ്ഞ് മനസിലാക്കിയാല്‍ മതിയെന്ന് കാവ്യയോട് പറഞ്ഞിട്ടുണ്ട്.
മീനാക്ഷിയെ ഇന്നേവരെ എനിക്ക് തല്ലേണ്ടി വന്നിട്ടില്ല. എന്റെ ടോണ്‍ മാറിയാല്‍ അവള്‍ക്ക് മനസിലാകും. മഹാലക്ഷ്മിയെ ഒരുവട്ടം അടിച്ചിട്ടുണ്ട്. മീനാക്ഷി വളരെ സൈലന്റാണ്. എല്ലായിടത്തും ലിസണറാണ്. എന്നെപ്പോലെയാണ്. മഹാലക്ഷ്മി പക്ഷെ കാവ്യയെപ്പോലെയാണ്. എവിടെപ്പോയാലും എല്ലാവരോടും കൂട്ടുകൂടും. ഞാനും മീനാക്ഷിയും സൈലന്റ് ആള്‍ക്കാരാണ്’, എന്നാണ് ദിലീപ് കുടുംബത്തെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്.