തുടർച്ചയായി അലട്ടുന്ന രോഗങ്ങൾ; ഇനി എത്രനാൾ ജീവിക്കാൻ പറ്റും എന്നറിയില്ല!!!
Published on

By
എറണാകുളത്ത് ഇനി എത്രനാൾ ജീവിക്കാൻ പറ്റും എന്നറിയില്ല, ദിവസവും അത്രയേറെ അനുഭവിക്കുന്നുണ്ടെന്ന് ഷാജോൺ. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്നുണ്ടായ സംഭവങ്ങളെ പ്രമേയമാക്കി ഒരുക്കിയ ചിത്രമാണ് ‘ഇതുവരെ’. ഈ മാസം തീയേറ്ററുകളിലെത്തിയ ചിത്രത്തിൽ ഷാജോൺ ആണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. ഈ സിനിമയുടെ ചിത്രീകരണ സമയത്തുണ്ടായ അനുഭവങ്ങളെക്കുറിച്ചും മറ്റും, നടത്തിയ അഭിമുഖത്തിലാണ് ഷാജോൺ പ്രതികരിച്ചത്.
‘ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിന് സമീപം താമസിക്കുന്ന ഒരു കുടുംബത്തിൽ സംഭവിച്ചേക്കാവുന്ന കാര്യങ്ങൾ തന്നെയാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. 20 വർഷമായി കൊച്ചിയിൽ താമസിക്കുന്നയാളാണ് ഞാൻ. എന്നിട്ടും പത്രത്തിൽ വരുന്ന വാർത്തകളിലൂടെയാണ് മാത്രമാണ് ഞാൻ ബ്രഹ്മപുരത്തെക്കുറിച്ച് അറിഞ്ഞിരുന്നത്. പക്ഷേ , ഈ സിനിമയുടെ സംവിധായകൻ ഇതേപ്പറ്റി പറഞ്ഞപ്പോഴാണ് ഇത്രയും സീരിയസ് ഇഷ്യൂ ആണിതെന്ന് മനസിലായത്. ജനങ്ങൾ അനുഭവിക്കുന്ന ഭീകരതയെക്കുറിച്ചും അപ്പോഴാണ് മനസിലായത്.’
‘സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി പിറ്റേദിവസമാണ് ബ്രഹ്മപുരത്ത് വലിയ രീതിയിലുള്ള തീപിടിത്തം ഉണ്ടാകുന്നതും പുക സിറ്റിയിലേക്ക് വരെ എത്തുന്നതും. എന്നാൽ, ബ്രഹ്മപുരത്ത് താമസിക്കുന്നവർ വർഷങ്ങളായി ഇത് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
മാലിന്യപ്ലാന്റിന് ഇരുവശവും പുഴ ഒഴുകുന്നുണ്ട്, വേസ്റ്റെല്ലാം ഇതിലേക്ക് ഒലിച്ചിറങ്ങുകയാണ്. അതിൽനിന്നാണ് കുടിവെള്ളം എടുക്കുന്നതും. ഇനി എത്രകാലം നമുക്ക് എറണാകുളത്ത് താമസിക്കാൻ കഴിയുമെന്നുള്ള കാര്യം സംശയമാണ്. ഷൂട്ട് കഴിഞ്ഞ് ഇത്രയുംനാളായിട്ടും എല്ലാവർക്കും തുടർച്ചയായി ജലദോഷവും മറ്റ് അസുഖങ്ങളും വന്നുകൊണ്ടിരിക്കുകയാണ്.’ – ഷാജോൺ പറഞ്ഞു.
മണ്ണും പ്രകൃതിയും പ്രധാന പശ്ചാത്തലമാക്കി തികഞ്ഞ കുടുംബ ചിത്രമായാണ് ചിത്രം അവതരിപ്പിക്കുന്നത്. മെട്രോ നഗരമായ കൊച്ചിയിൽ നിന്നും ഒരു മലയോര മേഖലയിൽ എത്തിയ വിക്രമൻ നായർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ കലാഭവൻ ഷാജോൺ അവതരിപ്പിക്കുന്നത്. വിജയകുമാർ, പ്രേം പ്രകാശ്, മനുരാജ് എന്നിവരും മറ്റു നിരവധി താരങ്ങളും ചിത്രത്തില്‍ അണി നിരക്കുന്നു.
പീറ്റർ ടൈറ്റസ്, ദേവി സ്വാതി, ലതാ ദാസ്, ഷൈനി, ഡോക്ടർ അമർ, മുൻഷി രഞ്ജിത്ത്, സൂര്യ പണിക്കർ വൈക്കം, മധു പീരുമേട്, അൻസാരി ഈരാറ്റുപേട്ട, ഷെറിൻ സ്റ്റാൻലി, ഷിനി ചിറ്റൂർ, വിനോദ് കുമാർ, കിട്ടു ആഷിഖ്, ഷെറിൻ ഖാൻ എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളിലെത്തും.
മറ്റൊരു അഭിമുഖത്തിൽ മമ്മൂക്ക വീട്ടിലേക്ക് വിളിച്ചപ്പോഴുള്ള അനുഭവത്തെക്കുറിച്ചും ഷാജോൺ പ്രതികരിച്ചിരുന്നു. മമ്മൂട്ടി ഏറെ അതിശയിപ്പിക്കുന്ന വ്യക്തിയാണ്. ഈയിടെ തന്റെ ആട്ടം സിനിമ കണ്ടിട്ട് മമ്മൂട്ടി വിളിച്ചിരുന്നെന്നും അന്ന് 15 മിനിട്ടാണ് അദ്ദേഹം ആ സിനിമയെ കുറിച്ച് സംസാരിച്ചതെന്നും താരം പറയുന്നു. ആട്ടം സിനിമയിലുള്ളവര്‍ക്ക് മമ്മൂട്ടിയെ കാണണമെന്ന ആഗ്രഹമറിയിച്ചപ്പോള്‍ അദ്ദേഹം അവരെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് വരാന്‍ പറഞ്ഞെന്നും അങ്ങനെ തങ്ങള്‍ മമ്മൂട്ടിയുടെ വീട്ടിലേക്ക് പോയെന്നും പോയി ഷാജോണ്‍ പറഞ്ഞു.
‘മമ്മൂക്കയെന്ന് പറയുമ്പോള്‍ നമ്മളെ അതിശയിപ്പിക്കുന്ന ഒരു വ്യക്തിയല്ലേ. കഴിഞ്ഞ ദിവസം ആട്ടം കണ്ടിട്ട് മമ്മൂക്ക വിളിച്ചിരുന്നു. അന്ന് 15 മിനിട്ടാണ് ആട്ടത്തെ കുറിച്ച് സംസാരിച്ചത്. പിന്നെ മമ്മൂക്കയോട് ആട്ടത്തിലുള്ളവര്ക്ക് ഇക്കയെ കാണണമെന്ന് പറഞ്ഞപ്പോള്‍ അവരെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് വരാന്‍ പറഞ്ഞു. അങ്ങനെ വീട്ടില്‍ പോയി സംസാരിച്ചു. അന്ന് മമ്മൂക്കയോട് അടുത്ത പടങ്ങള്‍ ഏതൊക്കെയാണെന്ന് ഞാന്‍ ചോദിച്ചിരുന്നു. ‘
അടുത്തത് നോക്കിയേ ചെയ്യുന്നുള്ളൂ’ എന്നാണ് ഇക്ക മറുപടി പറഞ്ഞത്.
‘പ്രേക്ഷകര്‍ അത്രയും പ്രതീക്ഷിച്ച് ഇരിക്കുകയാണ്. അപ്പോള്‍ സിനിമകള്‍ ചുമ്മാ ചെയ്തിട്ട് കാര്യമില്ലല്ലോ. ഇനി വരട്ടെ. നോക്കാം’ എന്നും മമ്മൂക്ക പറഞ്ഞു. അതില്‍ അതിശയം തോന്നി. തന്റെ വരുന്ന സിനിമകളെ കുറിച്ചെല്ലാം അദ്ദേഹത്തിന് പ്ലാനുകളുണ്ട്. അന്ന് ഭ്രമയുഗം റിലീസ് ചെയ്തിരുന്നില്ല,’ കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.
ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തെ പോലെ അദ്ദേഹത്തെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമുണ്ട്. സിനിമയെ കഴിഞ്ഞ 48...
നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ നടി മിനു മുനീർ അറസ്റ്റിൽ. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് അറസ്റ്റ്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെ.എസ്.കെ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയാണ് കേരളക്കരയിലെ ചർച്ചാവിഷയം. ജാനകി...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...