Connect with us

വിഗ്ഗ് പറന്ന ബാലയ്യ വെറും തല്ലിപ്പൊളിയായി; NBK ചെയ്ത് കൂട്ടിയ പോക്രിത്തരം!!!

News

വിഗ്ഗ് പറന്ന ബാലയ്യ വെറും തല്ലിപ്പൊളിയായി; NBK ചെയ്ത് കൂട്ടിയ പോക്രിത്തരം!!!

വിഗ്ഗ് പറന്ന ബാലയ്യ വെറും തല്ലിപ്പൊളിയായി; NBK ചെയ്ത് കൂട്ടിയ പോക്രിത്തരം!!!

തമിഴിലും തെലുങ്കിലുമായി സൂപ്പർഹിറ്റുകൾ ഒരുക്കിയ സംവിധായകനാണ് കെ എസ് രവികുമാർ. രജനികാന്ത്, കമൽഹാസൻ ഉൾപ്പെടെ തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളെയും വെച്ച് അദ്ദേഹം സിനിമകൾ ചെയ്തിട്ടുമുണ്ട്. ഇപ്പോഴിതാ തെലുങ്ക് താരം നന്ദമൂരി ബാലകൃഷ്ണയെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

ദേഷ്യം വന്നാല്‍ മറ്റുള്ളവരെ കയ്യേറ്റം ചെയ്യുന്ന നടനാണ് ബാലകൃഷ്ണ എന്നാണ് കെ എസ് രവികുമാർ പറയുന്നത്. സെറ്റിൽ ആരെങ്കിലും ചിരിക്കുകയാണെങ്കിൽ ബാലകൃഷ്ണ പ്രകോപിതനാകുമെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ തെലുങ്ക് ചിത്രത്തിന്‍റെ സെറ്റില്‍ നടന്ന ഒരു സംഭവവും കെ എസ് രവികുമാർ വെളിപ്പെടുത്തി.

ഒരിക്കൽ തന്റെ സംവിധാന സഹായിയായ ശരവണൻ ബാലകൃഷ്ണയ്ക്ക് നേരെ ഫാൻ തിരിച്ചുവച്ചു. കാറ്റടിച്ചപ്പോൾ അദ്ദേഹത്തിന്റെ വിഗ്ഗ് പറന്നു. ശരവണൻ ചിരിച്ചു. ഇത് കണ്ട ബാലകൃഷ്ണ അയാളെ അടിക്കാൻ ചെന്നു. എതിർ താരങ്ങളുടെ ആളല്ലേ നീ, നിന്നെ ആരാണ് ഇവിടെ കയറ്റിയത് എന്നൊക്കെ ചോദിച്ചുകൊണ്ട് ചൂടായെന്നും കെ എസ് രവികുമാർ പറഞ്ഞു.

താൻ വേഗം ഇടപെടുകയും തന്റെ സംവിധാന സഹായിയാണെന്ന് പറയുകയും ചെയ്തു. അദ്ദേഹത്തെ തൃപ്തിപ്പെടുത്തുന്നതിനായി അസിസ്റ്റന്റിനെ വഴക്ക് പറഞ്ഞെന്നും കെഎസ് രവി കുമാർ തുറന്ന് പറഞ്ഞു. പുതിയ ചിത്രമായ ഗാർഡിയന്റെ റിലീസിന്റെ ഭാഗമായി ചെന്നൈയില്‍ നടന്ന ഒരു ചടങ്ങിലാണ് കെ എസ് രവികുമാറിന്റെ വെളിപ്പെടുത്തൽ. ബാലകൃഷ്ണയ്ക്കൊപ്പം ജയ് സിംഹ, റൂളര്‍ എന്നീ ചിത്രങ്ങളാണ് അദ്ദേഹം ഒരുക്കിയിട്ടുള്ളത്.

നന്ദമൂരി ബാലകൃഷ്ണ നായകനായി അവസാനം പുറത്തിറങ്ങിയ ചിത്രം ‘ഭഗവന്ത് കേസരി’യാണ്. ശ്രീലീല, കാജല്‍ അഗര്‍വാള്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തിയത്. ബോളിവുഡ് താരം അര്‍ജുന്‍ റാംപാല്‍ ആയിരുന്നു ചിത്രത്തിലെ വില്ലന്‍. ബാലയ്യയുടെ 108-ാം ചിത്രം കൂടിയായിരുന്നു ‘ഭഗവന്ത് കേസരി’. അനില്‍ രവിപുഡിയാണ് ചിത്രത്തിന്‍റെ സംവിധാനം. ചിത്രം ബോക്സോഫീസില്‍ 100 കോടിയോളം നേടി.

സോഷ്യൽമീഡിയയും ട്രോളുകളും സജീവമായ ശേഷമാണ് നന്ദമൂരി ബാലകൃഷ്ണ മലയാളികൾക്ക് സുപരിചിതനായത്. അദ്ദേഹത്തിന്റെ സിനിമകൾ മലയാളികൾ വളരെ വിരളമായി മാത്രമെ കണ്ടിട്ടുള്ളുവെങ്കിലും ബാലയ്യയെന്ന പേരും രൂപവും ഏവർക്കും സുപരിചിതമാണ്. മാത്രമല്ല എപ്പോഴും വിവാദങ്ങളിൽ നിറയാറുള്ള സെലിബ്രിറ്റി കൂടിയാണ് ബാലയ്യ.

പൊതുവേദികളിൽ പ്രത്യക്ഷപ്പെടുമ്പോൾ ഫോൺ വലിച്ചെറിയുക, ദേഷ്യപ്പെടുക, വിവാദപരമായ പ്രസ്താവനകൾ നടത്തുക എന്നിവ ചെയ്താണ് ബാലയ്യ അടുത്ത കാലത്തായി എപ്പോഴും വാർത്തകളിൽ നിറയുന്നത്. അടുത്തിടെ മലയാളത്തിന്റെ സ്വന്തം ഹണി റോസ് വരെ ബാലയ്യയുടെ നായികയായി അഭിനയിച്ചിരുന്നു. നന്ദമൂരി ബാലകൃഷ്ണയുടെ കരിയറിലെ 109-ാം109-ാം സിനിമയിലേക്ക് ഹണി റോസിന് ക്ഷണം ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നത്.

നേരത്തെ വീര സിംഹ റെഡ്ഡി എന്ന ഹിറ്റ് ചിത്രത്തിലാണ് ബാലയ്യയുടെ നായികയായി ഹണി റോസ് അഭിനയിച്ചത്. സിനിമയുടെ വിജയമാണ് ഹണിക്ക് തെലുങ്കില്‍ പ്രേക്ഷക പ്രീതി വര്‍ധിക്കാന്‍ കാരണമായത്.  പാഞ്ഞുവരുന്ന ട്രെയിനെ ചൂണ്ടുവരിലിൽ തിരിച്ചോടിക്കും എങ്ങനെയൊക്കെ വില്ലൻ വെടിവച്ചാലും വെടിയേറ്റാലും മരിക്കാത്ത നായകൻ, നൃത്തം, സംഗീതം, മാസ്, ക്ലാസ് ആക്ഷൻ അങ്ങനെ ഒരു സൂപ്പർമാനായി തെലുങ്ക് സിനിമയിൽ കഴിഞ്ഞ നാലുപതിറ്റാണ്ടിലേറെയായി നിറഞ്ഞ് നിൽക്കുന്ന വ്യക്തിയാണ് നന്ദമൂരി ബാലകൃഷ്ണ.

തെലുങ്ക് സിനിമാപ്രേമികൾക്ക് അദ്ദേഹം എൻബികെയാണ്. തെലുങ്കന്റെ അഭിരുചിക്ക് അനുസരിച്ച് സിനിമ ചെയ്യുന്ന കാര്യത്തിൽ സൂപ്പർസ്റ്റാറാണ് ബാലയ്യ. തൊടുന്നതെല്ലാം വിവാദമായാലും ട്രോളായാലും ബാലയ്യ മുന്നോട്ട് തന്നെയാണ്.


More in News

Trending