ലോക്സഭ തിഞ്ഞെടുപ്പിലേക്ക് മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല!!! ഡിഎംകെ സ്ഥാനാർഥിയാകാൻ വടിവേലു.. ആവേശത്തോടെ ആരാധകർ

നടൻ വടിവേലു ഡിഎംകെ സ്ഥാനാർഥിയായി മത്സരിക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുകയാണ്. ഇതുമായി ബന്ധപ്പെട്ട വാർത്തയെ നടൻ പൂർണമായി എതിർത്തിട്ടില്ലാത്തതുകൊണ്ട് ലോക്സഭ തിഞ്ഞെടുപ്പിലേക്ക് നടൻ മത്സരിക്കാനുള്ള സാധ്യതയെ തള്ളിക്കളയാനും കഴിയില്ല. 2011ലെ തിരഞ്ഞെടുപ്പിൽ വടിവേലു ഡിഎംകെയ്ക്കു വേണ്ടി പ്രചാരത്തിനിറങ്ങിയിരുന്നു. എന്നാൽ ആ തിരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെ ജയിച്ചതിന് ശേഷം നടന് സിനിമയിൽ അവസരങ്ങൾ കുറഞ്ഞിരുന്നു.ഒപ്പം രാഷ്ട്രീയത്തിൽ നിന്നും താരം അകലം പാലിച്ചു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മാരി സെൽവരാജിന്റെ മാമന്നൻ എന്ന ചിത്രത്തിലൂടെ വടിവേലു വമ്പൻ തിരിച്ചുവരവ് നടത്തുകയായിരുന്നു. വ്യക്തമായ രാഷ്ട്രീയ സൂചനകളുള്ള മാമന്നൻ എന്ന സിനിമയിൽ ഉദയനിധി സ്റ്റാലിനൊപ്പമാണ് വടിവേലു അഭിനയിച്ചത്. താരത്തിന്റെ പെർഫോമൻസിനും സിനിമയിലെ ഡയലോഗും അടക്കം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇതും അദ്ദേഹം ഡിഎംകെയിലൂടെ രാഷ്ട്രീയത്തിലേക്ക് കടക്കുന്നു എന്ന റിപ്പോർട്ടുകൾക്ക് കാരണമായിട്ടുണ്ട്.
മുൻ രാഷ്ട്രപതി എപിജെ അബ്ദുല്‍കലാമിന്റെ ജീവിതം സിനിമയാവുന്നു. സംവിധായകന് ഓം റാവുത്ത് ആണ് സംവിധാനം. ആദി പുരുഷ്, തന്‍ഹാജി, ലോക്മാന്യ: ഏക്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
ഗാസയില്‍ ഇസ്രയേല്‍ അതിക്രമങ്ങള്‍ക്കെതിരേ കാനില്‍ നിലപാട് വ്യക്തമാക്കി ജൂലിയന്‍ അസാഞ്ജ്. വിക്കിലീക്സ് സ്ഥാപകന്‍ ആണ് ജൂലിയന്‍ അസാഞ്ജ്. തന്നെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രഥമപ്രദര്ശനത്തിനെത്തിയ...
മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഇരുന്നൂറ് കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ഈ സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട...