Connect with us

നീയെന്തിന് മരണത്തിന് വിട്ടു കൊടുത്തു? തിരശ്ശീലയിൽ ഇനി എത്രയോവട്ടം അടയാളപ്പെടുത്തേണ്ടതായിരുന്നു നിന്റെ നാമം… വേദനയോടെ ശങ്കർ രാമകൃഷ്ണൻ

Malayalam

തിരക്കഥാകൃത്ത് നിസാം റാവുത്തറിന്റെ വിയോഗത്തിൽ വേദന പങ്കുവച്ച് തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ. നഷ്ടപ്പെടുന്നത് നല്ല കഥകളും സിനിമകളും മാത്രമല്ല, നിസാം- നീയെന്ന മനുഷ്യപ്പറ്റുള്ള കൂടപ്പിറപ്പിനെയാണ്. സ്നേഹവും, കലഹവും ;. പ്രതീക്ഷയും,നിരാശയും; ആഹ്ലാദവും,നിരാസവും; അറിവും, നിന്ദയും അനുനിമിഷം തന്ന സമ്മർദ്ദത്തിലും അല്ലാഹുവിന്റെ അത്ഭുതകരമായ കനിവിൽ നീ വർഷങ്ങൾ ഇവിടെ തുടരുമെന്നും നിനക്കു മാത്രം കഴിയുന്ന മഹാസൃഷ്ടികൾ നടത്തുമെന്നും കരുതിയ ഞങ്ങൾ വിഡ്ഢികൾ! നാളത്തെ റിലീസിൽ, ഇന്നത്തെ പ്രിവ്യൂവിൽ ആഹ്ലാദിക്കേണ്ട മനസ്സിനെ നീയെന്തിന് മരണത്തിന് വിട്ടു കൊടുത്തു? തിരശ്ശീലയിൽ ഇനി എത്രയോവട്ടം അടയാളപ്പെടുത്തേണ്ടതായിരുന്നു നിന്റെ നാമം.

നീ ഇനി ഇല്ല എന്നു വിശ്വസിക്കാനാവുന്നില്ല. എത്ര കാര്യക്ഷമമായിട്ടാണ് നീ ആ മഹാമാരിയുടെ പേക്കാലവും നിർഭയം പണിയെടുത്തത്: തുളുനാട് നിന്നോളം അറിഞ്ഞവർ ചുരുക്കം. അവിടത്തെ മണ്ണും മനുഷ്യരും നിറഞ്ഞാടിയ നിഷ്കളങ്കതയും നിസാം റാവുത്തർ എന്ന പ്രതിഭയുടെ കൈയ്യൊപ്പോടെ ഇനിയും തെളിയട്ടെ”’നീ’ ബാക്കിവച്ചതെല്ലാം റസൂൽ ചെയ്യട്ടെ : വീണ്ടും കാണുംവരെ ഒരിടവേള.ശങ്കർ. രാമകൃഷ്ണൻ കുറിച്ചു.ഇന്ന് റിലീസ് ചെയ്യുന്ന ഒരു സർക്കാർ ഉത്പന്നം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ നിസാം റാവുത്തർ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. സഖറിയയുടെ ഗർഭിണികൾ, റേഡിയോ, ബോംബെ മിഠായി എന്നീ ചിത്രങ്ങൾക്കും രചന നിർവഹിച്ചു.

More in Malayalam

Trending

Recent

To Top