
News
ആനന്ദ് ദേവിന് മികച്ച സംവിധായകനുള്ള കോസ്മോ പൊളിറ്റന്‍ ബിസിനസ്സ് അവാര്‍ഡ്
ആനന്ദ് ദേവിന് മികച്ച സംവിധായകനുള്ള കോസ്മോ പൊളിറ്റന്‍ ബിസിനസ്സ് അവാര്‍ഡ്

മികച്ച സംവിധായകനുള്ള 2024 ലെ അവിഘ്ന പ്രൊഡക്ഷന്‍സ് ഐക്കണിക്ക് കോസ്മോപൊളിറ്റന്‍ ബിസിനസ്സ് അവാര്‍ഡ് സംവിധായകനും എഴുത്തുകാരനുമായ ആനന്ദ് ദേവിന് ലഭിച്ചു. ദുബായില്‍ നടന്ന ചടങ്ങില്‍ യുഎഇ പൗരയും, വിദ്യാഭ്യാസരംഗത്തെ പ്രമുഖയും, കാര്‍മല്‍ സ്കൂള്‍ ബോര്‍ഡ് ചെയര്‍വുമണുമായ, ഡോ. മായാ അല്ഹവാരിയില് നിന്നും ആണ് ആനന്ദ് ദേവ് അവാര്‍ഡ് ഏറ്റുവാങ്ങിയത്.
പ്രമുഖ നിര്‍മാതാവ് കാര്‍ത്തിക് വിജയമണിയും, മറ്റ് പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു. ആന്‍ ഇടിയറ്റ് ആന്‍ഡ് എ ബ്യൂട്ടിഫുള്‍ ലയര്‍ എന്ന ഹിന്ദി ചലച്ചിത്രത്തിനു പുറമേ, ബഹുഭാഷകളിലായി, ആനന്ദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച, ഡൈ ഇന്‍ ലവ്, പ്രിയതം, ചുരാലിയ തുടങ്ങീ, നിരവധി ഹ്രസ്വചിത്രങ്ങളും, മ്യൂസിക് വീഡിയോകളും പരസ്യചിത്രങ്ങളും ശ്രദ്ധേയമായിരുന്നു.
സിനിമയില്‍ ബിരുദാനന്ദരബിരുദം നേടിയിട്ടുള്ള ആനന്ദ്, അഞ്ചോളം സാഹിത്യ ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ്. പുതിയതായി പുറത്തിറങ്ങിയ ജന്മന്തരകൃത എന്ന കഥാസമാഹാരം കൂടുതല്‍ ശ്രദ്ധേയമായിരുന്നു.
ടേക്ക് ടൈം, ദി ഇന്ത്യന്‍ എപിക് എന്നീ മീഡിയ നിര്മാണസ്ഥാപങ്ങളുടെ സ്ഥാപക അംഗം കൂടിയായ ആനന്ദ്, പ്രശസ്ത സംവിധായകന് തുളസിദാസിന്റെ സംവിധാന സഹായിയായാണ് സിനിമാ രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് നിരവധി സംവിധായകര്‍ക്കും, നിര്മാണസ്ഥാപനങ്ങള്ക്കും ഒപ്പം സഹസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തന്റെ പുതിയ മലയാള ചലച്ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍ ആനന്ദ്.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...