
News
സംവിധായകന് എം. മണികണ്ഠന്റെ വീട്ടില്‍ മോഷണം; ഒരുലക്ഷം രൂപയും അഞ്ച് പവന് സ്വര്‍ണവും നഷ്ടപ്പെട്ടു
സംവിധായകന് എം. മണികണ്ഠന്റെ വീട്ടില്‍ മോഷണം; ഒരുലക്ഷം രൂപയും അഞ്ച് പവന് സ്വര്‍ണവും നഷ്ടപ്പെട്ടു

പ്രശസ്ത തമിഴ് സംവിധായകന് എം. മണികണ്ഠന്റെ വസതിയില്‍ മോഷണം. മധുരയിലെ ഉസിലംപട്ടിയില്‍ സ്ഥിതിചെയ്യുന്ന വീട്ടില്‍ നിന്ന് ഒരുലക്ഷം രൂപയും അഞ്ച് പവന് സ്വര്‍ണവും നഷ്ടപ്പെട്ടതായാണ് വിവരം.
ഉസിലംപട്ടിയിലാണ് എം മണികണ്ഠന് ജനിച്ചത്. സിനിമാത്തിരക്കുകള്‍ കാരണം അദ്ദേഹം ചെന്നൈയിലാണ് താമസിക്കുന്നത്. മണികണ്ഠന്റെ ഉസിലംപട്ടിയിലെ താമസസ്ഥലം സഹായിയുടേയും െ്രെഡവറുടേയും മേല്‍നോട്ടത്തിലാണുള്ളത്. കഴിഞ്ഞദിവസം വീടിന്റെ ഗേറ്റ് തുറന്നുകിടക്കുന്നത് പുറത്തുപോയിവന്ന െ്രെഡവറുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
െ്രെഡവറാണ് പോലീസിനെ വിവരമറിയിച്ചത്. പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് കേസെടുത്തു. മോഷ്ടാക്കള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.
2014ല്‍ പുറത്തിറങ്ങിയ കാക്ക മുട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മണികണ്ഠന്. 2022ല്‍ പുറത്തിറങ്ങിയ കടൈസി വിവസായിയാണ് ഇദ്ദേഹം സംവിധാനം ചെയ്ത് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. തമിഴിലെ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ പുരസ്കാരവും ചിത്രം സ്വന്തമാക്കിയിരുന്നു.
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...
ദൃശ്യത്തിന്റെ മൂന്നാം ഭാഗവുമായി മോഹൻലാലും ജീത്തു ജോസഫും. ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് ആശിർവാദ് സിനിമാസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വീഡിയോ...
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
മലയാള താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ നടക്കുമെന്ന് വിവരം. മോഹൻലാൽ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരും....