
News
പുഷ്പ 2 വിന്റെ റിലീസിന് മുമ്പ് വമ്പന്‍ പ്രഖ്യാപനം; പുഷ്പ 3 വരുന്നു; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
പുഷ്പ 2 വിന്റെ റിലീസിന് മുമ്പ് വമ്പന്‍ പ്രഖ്യാപനം; പുഷ്പ 3 വരുന്നു; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
Published on

ബോക്സോഫീസില്‍ റെക്കോര്‍ഡുകള്‍ നേടിയ അല്ലു അര്ജുന് ചിത്രമായിരുന്നു പുഷ്പ. സുകുമാര്‍ സംവിധാനം ചെയ്ത് മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പുഷ്പ 2 ദ റൂള്‍ 2024 ഓഗസ്റ്റ് 15ന് റിലീസ് ആകുമെന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരം. അല്ലു അര്ജുന്, ഫഹദ് ഫാസില്‍, രശ്മിക മന്ദാന എന്നിവരാണ് പ്രധാന വേഷത്തിലെത്തുക.
എന്നാല്‍ അടുത്തിടെ നിശ്ചയിച്ച തീയതിയില്‍ പുഷ്പ 2 റിലീസ് ചെയ്തേക്കില്ല എന്ന ഊഹാപോഹങ്ങള്‍ പരന്നിരുന്നു. പിന്നാലെ നിശ്ചിത തീയതിയില്‍ തന്നെ ചിത്രം റിലീസ് ചെയ്യുമെന്ന് അണയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇപ്പോഴിതാ സംവിധായകന് സുകുമാര്‍ പുഷ്പ 3യെക്കുറിച്ച് ആലോചിക്കുന്നു എന്നാണ് ടോളിവുഡ് സോഷ്യല്‍ മീഡിയ പേജുകളിലെ പുതിയ സംസാരം. പുഷ്പ 3യെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുഷ്പ 3 റോറ് എന്നാണ് മൂന്നാം പാര്‍ട്ടിന് പേരിട്ടിരിക്കുന്നത് എന്ന അഭ്യൂഹമാണ് ഇപ്പോള്‍ വൈറലാകുന്നത്. എന്നാല്‍ രണ്ടാം ഭാഗത്തിന്റെ ബോക്സോഫീസ് പ്രതികരണത്തിന് അനുസരിച്ചായിരിക്കും അടുത്ത ഭാഗത്തിന്റെ പ്രഖ്യാപനം ഉണ്ടാകുക എന്നാണ് വിവരം.
ഈ സമയത്ത്, ‘പുഷ്പ 2’ നിശ്ചയിച്ച തീയതിയില്‍ റിലീസ് നടത്താന്‍ സുകുമാറിന്റെയും ബണ്ണിയുടെയും ടീം പരമാവധി ശ്രമിക്കുകയാണ്. അതിനാല്‍ പുഷ്പ 3 ആലോചനയില്‍ ഉണ്ടെങ്കിലും മറ്റ് അപ്ഡേറ്റുകള് പിന്നീടായിരിക്കും എന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പുഷ്പ ആദ്യ ഭാഗം രാജ്യമെമ്പാടും ചര്‍ച്ചയാക്കപ്പെടുകയും സിനിമയിലെ അഭിനയത്തിന് അല്ലുവിന് നാഷണല്‍ അവാര്‍ഡ് ലഭിക്കുകയും ചെയ്തിരുന്നു. അല്ലു അര്‍ജുനൊപ്പം ഫഹദ് ഫാസിലും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം മലയാളികളും ഏറ്റെടുത്തിരുന്നു.
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...