Connect with us

നടന്‍ വിക്കി കൗശലിന് പരിക്ക്

News

നടന്‍ വിക്കി കൗശലിന് പരിക്ക്

നടന്‍ വിക്കി കൗശലിന് പരിക്ക്

ബോളിവുഡ് യുവതാരം വിക്കി കൗശലിന് ചിത്രീകരണത്തിനിടെ പരിക്ക്. തന്റെ വരാനിരിക്കുന്ന ചിത്രമായ ഛാവയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് അപകടം സംഭവിച്ചത്. വളരെ അപകടകരമായ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് അപകടം സംഭവിച്ചതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

അപകടത്തില്‍ താരത്തിന്റെ ഇടത് കൈയ്ക്ക് ഗുരുതരമായി പരിക്കറ്റു. വിക്കി രണ്ട് ആഴ്ച വിശ്രമത്തിലായിരിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെക്കില്ലെന്നും ചിത്രത്തിലെ മറ്റുള്ളവരുടെ രംഗങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം വിക്കിയുടെ രംഗങ്ങള്‍ ചിത്രീകരിക്കുമെന്നും അറിയിച്ചു.

ലക്ഷ്മണ്‍ ഉടേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഛത്രപതി സംഭാജി മഹാരാജിന്റെ വേഷത്തിലാണ് വിക്കി എത്തുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ഛവയിലെ രശ്മികയുടെ രംഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. രശ്മിക തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. സിനിമയുടെ ഷൂട്ടിംഗ് വിശേഷങ്ങളും രശ്മിക പങ്കുവച്ചിരുന്നു.

More in News

Trending