
Actress
അനിമലിന് പിന്നാലെ പ്രതിഫലം ഒറ്റയടിയ്ക്ക് പതിന്മടങ്ങ് വര്‍ധിപ്പിച്ച് രശ്മിക മന്ദാന!; തുറന്ന് പറഞ്ഞ് നടി
അനിമലിന് പിന്നാലെ പ്രതിഫലം ഒറ്റയടിയ്ക്ക് പതിന്മടങ്ങ് വര്‍ധിപ്പിച്ച് രശ്മിക മന്ദാന!; തുറന്ന് പറഞ്ഞ് നടി

നിരവധി ആരാധകരുള്ള താരമാണ് രശ്മിക മന്ദാന. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാരുന്നത്. നടിയുടേതായി ഒടുവില്‍ പുറത്തെത്തിയ പാന്‍ഇന്ത്യ ചിത്രമായിരുന്നു അനിമല്‍. വിവാദങ്ങള്‍ ഉടലെടുത്തുവെങ്കിലും സന്ദീപ് റെഡ്ഡി വാംഗയുടെ ചിത്രം ബോക്സോഫീസില്‍ 900 കോടി രൂപയാണ് സ്വന്തമാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
രണ്‍ബീര്‍ സിംഗ് – രശ്മിക മന്ദാന ജോഡികളുടെ പ്രകടനവും വലിയ രീതിയില്‍ ചര്‍ച്ചയായി. എന്നാല്‍ ഇപ്പോഴിതാ അനിമല്‍ സിനിമയുടെ വിജയക്കുതിപ്പിന് ശേഷം രശ്മിക മന്ദാന ഈടാക്കുന്ന പ്രതിഫലം കോടികളാണെന്നും ഇക്കാര്യത്തില്‍ നടി നടത്തിയ പ്രതികരണവുമാണ് ഏറ്റവും ഒടുവിലത്തെ വിവാദം. ഒരു സിനിമയ്ക്ക് മാത്രം 45 കോടി രൂപയാണ് രശ്മിക ഇപ്പോള്‍ ആവശ്യപ്പെടുന്നതെന്ന് ചില മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതോടെ അനിമല്‍ താരത്തിനെതിരെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നു. ഒറ്റയടിയ്ക്ക് പതിന്മടങ്ങ് വേതനം വര്‍ദ്ധിപ്പിച്ചതിന് നടിക്കെതിരെ നിരവധിയാളുകള്‍ രംഗത്തുവന്നു. ഇതോടെ വിഷയത്തില്‍ വിശദീകരണവുമായി നേരിട്ട് എത്തിയിരിക്കുകയാണ് രശ്മിക. ഫിലിമി ബൗള്‍ എന്ന ട്വിറ്റര്‍ പേജില്‍ വന്ന പോസ്റ്റിന് കീഴെ കമന്റായാണ് രശ്മികയുടെ മറുപടി.
‘ഇതെല്ലാം കണ്ടിട്ട് ഞാനിപ്പോള്‍ കരുതുന്നത് ശരിക്കും വേതനം കൂട്ടണം എന്നുതന്നെയാണ്. എന്തുകൊണ്ടാണെന്ന് നിര്‍മ്മാതാക്കള്‍ എന്നോട് ചോദിച്ചാല്‍ അപ്പോഴെനിക്ക് മറുപടി പറയാമല്ലോ.. മാദ്ധ്യമങ്ങള്‍ പറയുന്നത് ഞാന്‍ ഇത്രയൊക്കെ പ്രതിഫലം ചോദിക്കുന്നുണ്ടെന്നാണ്. എങ്കില്‍ പിന്നെ അവര്‍ പറയുന്നത് പോലെ എനിക്ക് നീങ്ങാമല്ലോ.. അതല്ലാതെ എന്തു ചെയ്യും’ രശ്മിക വ്യക്തമാക്കി. സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിലാണ് താരം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വ്യക്തി ജീവിതത്തിലെ വിശേഷങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുള്ള താരമാണ് മഞ്ജു വാര്യർ. നടിയുടെ വിവാഹവും വിവാഹമോചനവും സിനിമയിലേയ്ക്കുള്ള തിരിച്ചു വരവുമെല്ലാം...
മലയാളികൾക്ക് സുപരിചിതയായ നടിയാണ് മീര വാസുദേവ്. മോഹൻലാലിന്റെ നായികയായി തന്മാത്ര എന്ന ചിത്രം മാത്രം മതി മീരയെ പ്രേക്ഷകർ ഓർത്തിരിക്കാൻ. പിന്നീട്...