
News
‘നമ്മള് നമ്മുടെ ആത്മാഭിമാനത്തെ തുച്ഛമായ വിലയ്ക്ക് വില്‍ക്കുന്നു’; അമല്‍ നീരദ്
‘നമ്മള് നമ്മുടെ ആത്മാഭിമാനത്തെ തുച്ഛമായ വിലയ്ക്ക് വില്‍ക്കുന്നു’; അമല്‍ നീരദ്

അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സംവിധായകന് അമല്‍ നീരദ്. ബാബരി മസ്ജിദിന്റെ ചിത്രത്തിനൊപ്പം വി ഫോര്‍ വാന്റേറ്റയിലെ വാക്കുകളും അമല്‍ നീരദ് പങ്കുവെച്ചു.
‘നമ്മള് നമ്മുടെ ആത്മാഭിമാനത്തെ തുച്ഛമായ വിലയ്ക്ക് വില്‍ക്കുന്നു. പക്ഷേ ശരിക്കും നമ്മുക്കുള്ളത് അത് മാത്രമാണ്. അതാണ് നമ്മുടെ മൗലികമായ ഉള്ളടക്കം. എന്നാല്‍ അതിനുള്ളില്‍ നമ്മള് സ്വതന്ത്രരാണ്.’ എന്നാണ് അമല്‍ നീരദ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
നേരത്തെ ഡോ. ബി. ആര് അംബേദ്കറുടെ പ്രസംഗം പങ്കുവെച്ചുകൊണ്ട് ഷെയ്ന് നിഗം തന്റെ നിലപാടറിയിച്ചിരുന്നു. പഴയ ശത്രുക്കള്‍ പുതിയ രൂപത്തില്‍ വരുമെന്നും, അവര്‍ വിശ്വാസത്തിനു മുകളില്‍ രാഷ്ട്രത്തെ സ്ഥാപിക്കുമോ അതോ രാഷ്ട്രത്തിനു മുകളില്‍ അവരുടെ വിശ്വാസത്തെ സ്ഥാപിക്കുമോ എന്നുമുള്ള ഡോ. അംബേദ്കറുടെ പ്രസംഗമാണ് ഷെയ്ന് നിഗം പങ്കുവെച്ചത്.
ഭരണഘടനയുടെ ആമുഖം പങ്കുവെച്ചാണ് മലയാള സിനിമ താരങ്ങളായ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ദിവ്യ പ്രഭ, ആഷിഖ് അബു, ദര്‍ശന രാജേന്ദ്രന്, ജിയോ ബേബി, കനി കുസൃതി, കമല്‍ കെ. എം, സൂരജ് സന്തോഷ് എന്നിവര്‍ പ്രതികരിച്ചത്. ഗായകരും തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെച്ചിരുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...