Connect with us

ജാതീയമായി അധിക്ഷേപിച്ചു, കൊ ല്ലുമെന്ന് ഭീ ഷണിപ്പെടുത്തി; യുട്യൂബര്‍ ഉണ്ണി വ്‌ലോഗ്‌സിന്റെ പരാതിയില്‍ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ച് കോടതി

News

ജാതീയമായി അധിക്ഷേപിച്ചു, കൊ ല്ലുമെന്ന് ഭീ ഷണിപ്പെടുത്തി; യുട്യൂബര്‍ ഉണ്ണി വ്‌ലോഗ്‌സിന്റെ പരാതിയില്‍ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ച് കോടതി

ജാതീയമായി അധിക്ഷേപിച്ചു, കൊ ല്ലുമെന്ന് ഭീ ഷണിപ്പെടുത്തി; യുട്യൂബര്‍ ഉണ്ണി വ്‌ലോഗ്‌സിന്റെ പരാതിയില്‍ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ച് കോടതി

യുട്യൂബര്‍ ഉണ്ണി വ്‌ലോഗ്‌സിനെ ജാതീയമായി അധിക്ഷേപിക്കുകയും വ ധഭീ ഷണി നടത്തുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശം. ജനുവരി 5 നാണ് ഉണ്ണി വ്‌ലോഗ്‌സിനെ ചലച്ചിത്ര സംവിധായകനായ അനീഷ് അന്‍വര്‍ ജാതീയമായി അധിക്ഷേപിക്കുകയും കൊ ല്ലുമെന്ന് ഭീ ഷണിപ്പെടുത്തുകയും ചെയ്തത്.

അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത ‘രാസ്ത’ എന്ന സിനിമയെക്കുറിച്ച് അഭിപ്രായം പറഞ്ഞതാണ് അനീഷ് അന്‍വറിനെ പ്രകോപിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഉണ്ണി വ്‌ലോഗ്‌സ് പൊലീസില്‍ പരാതിപ്പെട്ടിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. തുടര്‍ന്നാണ് ഉണ്ണി വ്‌ലോഗ്‌സ് ആലുവ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.

കേസിന്റെ ഗൗരവം മനസ്സിലാക്കിയ ആലുവ മജിസ്‌ട്രേറ്റ് സന്തോഷ് ടി കെ അന്വേഷണം നടത്താന്‍ എളമക്കര പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഉണ്ണി വ്‌ലോഗ്‌സിന് വേണ്ടി അഡ്വ. മുഹമ്മദ് ഇബ്രാഹിം ഹാജരായി.

സര്‍ജാനോ ഖാലിദിനെ നായകനാക്കി അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത രാസ്ത എന്ന ചിത്രത്തിന്റെ റിലീസ് ജനുവരി 5 ന് ആയിരുന്നു. അതേദിവസം തന്നെ ഉണ്ണി വ്‌ലോഗ്‌സ് സിനിഫൈല്‍ എന്ന യുട്യൂബ് ചാനലിലൂടെ റിവ്യൂവും എത്തിയിരുന്നു. സംവിധായകന്‍ അനീഷ് അന്‍വര്‍ തന്നെ ഫോണില്‍ വിളിച്ചതിന്റെ ഓഡിയോ റെക്കോര്‍ഡ് തൊട്ടുപിറ്റേദിവസം ഉണ്ണി തന്റെ യുട്യൂബ് ചാനലിലൂടെത്തന്നെ പുറത്തുവിട്ടിരുന്നു.

ഇതിനുപിന്നാലെ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ വിഷ്ണുനാരായണനും സംഗീതസംവിധായകന്‍ അവിന്‍മോഹന്‍ സിത്താരയും ഉണ്ണി വ്‌ലോഗ് റിവ്യൂവില്‍ ക്യാമറയെയും സംഗീതത്തെയും കുറിച്ചുയര്‍ത്തിയ ആരോപണങ്ങള്‍ക്കെതിരേ രംഗത്തെത്തി. രാസ്ത എന്ന സിനിമയുടെ പ്രധാന അണിയറപ്രവര്‍ത്തകരെല്ലാം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് എന്നാണ് വിവരം.

അസേമയം, വിവാദങ്ങള്‍ക്ക് പിന്നാലെ പുതിയ സിനിമകള്‍ക്കെതിരേ വീണ്ടും റിവ്യൂബോംബിങ്ങുമായി യുട്യൂബര്‍മാര്‍ രംഗത്തെത്തുന്നുണ്ട്. അടുത്തിടെ റിലീസ് ചെയ്ത എല്ലാ ചിത്രങ്ങളും ഇവരുടെ ആക്രമണത്തില്‍ തകര്‍ന്നുവെന്നും മാനനഷ്ടക്കേസുള്‍പ്പെടെയുള്ളവയുമായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സംവിധായകരെന്നുമാണ് വിവരം. കമലിന്റെ ‘വിവേകാനന്ദന്‍ വൈറലാണ്’, അനീഷ് അന്‍വറിന്റെ ‘രാസ്ത’, സാജിദ് യഹിയയുടെ ‘ഖല്‍ബ്’ എന്നിവയാണ് റിവ്യൂബോംബിങ് നേരിട്ട പ്രധാന സിനിമകള്‍.

More in News

Trending

Recent

To Top