Connect with us

പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി ക്ഷേത്രം അടിച്ചുവാരി വൃത്തിയാക്കി ഖുഷ്ബു, രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ലോകത്തെ മുഴുവന്‍ ആഘോഷത്തിന്റെ നിറവില്‍ എത്തിച്ചിരിക്കുന്നു; മുസ്ലിംങ്ങള്‍ ഭജന വായിക്കുന്നുവെന്ന് താരം

News

രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ലോകത്തെ മുഴുവന്‍ ആഘോഷത്തിന്റെ നിറവില്‍ എത്തിച്ചിരിക്കുന്നു; മുസ്ലിങ്ങള്‍ ഭജനകള്‍ വായിക്കുന്നുവെന്ന് ഖുശ്ബു സുന്ദര്‍

രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ലോകത്തെ മുഴുവന്‍ ആഘോഷത്തിന്റെ നിറവില്‍ എത്തിച്ചിരിക്കുന്നുവെന്ന് നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുഷ്ബു സുന്ദര്‍.രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളില്‍ ശുചീകരണയജ്ഞം നടത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവശ്യപ്പെട്ടിരുന്നു.

ഇതുപ്രകാരം ആദികേശവ പെരുമാള്‍ ക്ഷേത്രത്തിന്റെ ശുചീകരണം നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു ഖുശ്ബു.

രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ലോകത്തെ മുഴുവന്‍ ആഘോഷത്തിന്റെ നിറവില്‍ എത്തിച്ചിരിക്കുന്നു. അയോധ്യ ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറക്കുന്നതിനായി കാത്തിരിക്കുകയാണ് എല്ലാവരുമെന്നും ഖുഷ്ബുപറഞ്ഞു.’ മുസ്ലിങ്ങള്‍ ഭജനകള്‍ വായിക്കുന്നു, പെയിന്റിംഗുകള്‍ ചെയ്യുകയും ഭജനകള്‍ പാടുകയും ചെയ്യുന്ന കൊച്ചുകുട്ടികളുണ്ട്.

ഇതെല്ലം രാജ്യത്തെ ഒരുമയിലേക്ക് നയിക്കുന്നു. ഇതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നത്,’ അവര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ, തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍. എന്‍. രവി തിരുച്ചിറപ്പള്ളിയിലെ ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിലെ ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്തിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസം ബോളിവുഡ് നടി കങ്കണ റണാവത്ത് ഹനുമാന്‍ ക്ഷേത്രം അടിച്ചുവാരുന്ന വീഡിയോ വൈറലായിരുന്നു. ഞായറാഴ്ച അയോദ്ധ്യയില്‍ എത്തിയ കങ്കണ ക്ഷേത്രം അടിച്ചുവാരി വൃത്തിയാക്കുകയായിരുന്നു.

ചൂല് കയ്യിലെടുക്കാനായി ആളുകള്‍ക്ക് പ്രചോദനമാകാന്‍ വേണ്ടിയാണ് ക്ഷേത്രം വൃത്തിയാക്കിയതെന്ന് താരം പറഞ്ഞു. ചുവന്ന ബനാറസി സാരിയും ആഭരണങ്ങളും അണിഞ്ഞ കങ്കണ ക്ഷേത്രം വൃത്തിയാക്കുന്ന ദൃശ്യങ്ങള്‍ ചര്‍ച്ചയാകുന്നു. സ്വാമി രാംഭദ്രചാര്യയെ കണ്ട് അനുഗ്രഹം വാങ്ങുന്ന കങ്കണയുടെ ചിത്രവും പുറത്തുവന്നിരുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top