
News
നടന് പ്രഭാസ് വീണ്ടും ആശുപത്രിയില്‍; സര്‍ജറി വേണമെന്ന് ഡോക്ടര്‍മാര്‍
നടന് പ്രഭാസ് വീണ്ടും ആശുപത്രിയില്‍; സര്‍ജറി വേണമെന്ന് ഡോക്ടര്‍മാര്‍

ബാഹുബലി ചിത്രത്തിലൂടെ ലോകശ്രദ്ധ നേടിയ നടനാണ് പ്രഭാസ്. ഇപ്പോഴിതാ നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ശസ്ത്രക്രിയക്ക് വേണ്ടിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും പറയുന്നു. ഈ വിവരം പുറത്തുവന്നതോടെ താരത്തിന്റെ ആരാധകര്‍ ആശങ്കയിലാണ്. ഏറെകാലമായി മുട്ടുവേദന അനുഭവിക്കുന്നുണ്ട് പ്രഭാസ്.
വേദന കൂടിയതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പറയപ്പെടുന്നു. ഡോക്ടര്‍മാര്‍ സര്‍ജറി നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും താരം വിദേശത്ത് ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. കാല്‍മുട്ട് വേദന തന്നെയായിരുന്നു അന്നും ചികില്‍സ തേടാനുള്ള കാരണം.
ആദ്യ ശസ്ത്രക്രിയക്ക് ശേഷവും പൂര്‍ണമായ സുഖം നേടിയിരുന്നില്ലത്രെ. ഇതാണ് വീണ്ടും ചികില്‍സ തേടാന്‍ കാരണമെന്ന് പറയപ്പെടുന്നു. എന്നാല്‍ പ്രഭാസുമായി ബന്ധപ്പെട്ടവരില്‍ നിന്ന് ഔദ്യോഗികമായ പ്രതികരണം ലഭ്യമായിട്ടില്ല.
പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സലാര്‍ പാര്‍ട്ട് 1 സീസ്ഫയര്‍ എന്ന പ്രഭാസ് ചിത്രം വലിയ കളക്ഷനാണ് നേടിയത്. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ പൃഥ്വിരാജുമുണ്ടായിരുന്നു. മാരുതിയുടെ രാജാ സാബ് എന്ന ചിത്രമാണ് പ്രഭാസിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. സലാര്‍ 2, സന്ദീപ് റെഡ്ഡിയുടെ സ്പിരിറ്റ് എന്നീ സിനിമകളും വൈകാതെ പുറത്തിറങ്ങും.
മോഹൻലാലിനെയും സുചിത്രയെയും പോലെ തന്നെ പ്രേക്ഷകർക്കേറെ പ്രിയങ്കരാണ് അവരുടെ മക്കളായ പ്രണവും വിസ്മയയും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നൃത്തസംവിധായകൻ ജാനി മാസ്റ്റർക്കിതിരെ പോക്സോ കേസ് വന്നിരുന്നത്. ഇപ്പോഴിതാ ഇതിന് പിന്നാലെ പ്രവർത്തിച്ചതിന് സംവിധായകൻ വിഘ്നേഷ് ശിവനും...
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
ധനുഷിന്റേതായി പുറത്തെത്തിയ ചിത്രമായിരുന്നു കുബേര. കേരളത്തിൽ വലിയ സ്വീകാര്യത ചിത്രത്തിന് ലഭിച്ചിരുന്നില്ല എങ്കിലും തെലുങ്ക് പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് ചിത്രം...