
Malayalam
ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന; മനുഷ്യച്ചങ്ങലയ്ക്ക് നടി നിഖില വിമലിനെ വീട്ടിലെത്തി ക്ഷണിച്ച് ഡിഐഎഫ്ഐ
ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന; മനുഷ്യച്ചങ്ങലയ്ക്ക് നടി നിഖില വിമലിനെ വീട്ടിലെത്തി ക്ഷണിച്ച് ഡിഐഎഫ്ഐ
Published on

നടി നിഖിലാ വിമലിനെ വീട്ടിലെത്തി മനുഷ്യച്ചങ്ങലയ്ക്ക് ക്ഷണിച്ച് ഡിവൈഎഫ്ഐ. സംസ്ഥാന സെക്രട്ടറി വി കെ സനോജാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. റെയില്‍വേ യാത്രാദുരിതത്തിനും കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനുമെതിരെ ജനുവരി 20നാണ് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന മനുഷ്യച്ചങ്ങല.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ രഞ്ജിത്ത് എ ആര്, മീനു സുകുമാരന്‍, എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ അഡ്വ. മനീഷാ രാധാകൃഷ്ണന് എന്നിവരാണ് നടിയുടെ വീട്ടിലെത്തി ക്ഷണിച്ചത്.
വി കെ സനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ്;
ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന!
റെയില്‍വേ യാത്രാദുരിതത്തിനും കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ മനുഷ്യച്ചങ്ങല 2024 ജനുവരി 20 കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ.
മലയാള ചലച്ചിത്ര നടി നിഖില വിമലിനെ വീട്ടിലെത്തി സന്ദര്‍ശിച്ചു. മനുഷ്യ ചങ്ങലയില്‍ പങ്കാളിയാവാന്‍ വേണ്ടി ക്ഷണിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ രഞ്ജിത്ത് എ ആര്, മീനു സുകുമാരന്‍, എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ അഡ്വ. മനീഷാ രാധാകൃഷ്ണന് എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
തെലുങ്ക് നടൻ പ്രഭാസിന്റെ പേരിൽ 50 ലക്ഷം രൂപയുടെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് പറഞ്ഞ് രംഗത്തത്തി നടൻ ഫിഷ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...