
Actor
കോടികള്‍ മുടക്കി അയോധ്യയില്‍ വീട് വെയ്ക്കാനായി സ്ഥലം വാങ്ങി അമിതാഭ് ബച്ചന്
കോടികള്‍ മുടക്കി അയോധ്യയില്‍ വീട് വെയ്ക്കാനായി സ്ഥലം വാങ്ങി അമിതാഭ് ബച്ചന്
Published on

നിരവധി ആരാധകരുള്ള ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന് അയോധ്യയിലെ 7 സ്റ്റാര്‍ എന്‍ക്ലേവില്‍ വസ്തു സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍. മുംബൈ ആസ്ഥാനമായുള്ള ദി ഹൗസ് ഓഫ് അഭിനന്ദന് ലോധയാണ് വസ്തുവിന്റെ ഡെവലപ്പര്‍.
ഏകദേശം 10,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു വീട് നിര്‍മ്മിക്കാന്‍ ബച്ചന് ഉദ്ദേശിക്കുന്ന പ്ലോട്ടിന് 14.5 കോടിയോളം വിലയുണ്ടെന്നാണ് റിയല്‍ എസ്റ്റേറ്റ് വ്യവസായ വൃത്തങ്ങള്‍ പറയുന്നത്.
െ്രെപം ദിനമായ ജനുവരി 22ന് ഔദ്യോഗികമായി ലോഞ്ച് ചെയ്യും ഈ മാസം 22നാണ് 51 ഏക്കറില്‍ പരന്നുകിടക്കുന്ന അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നത്.
പദ്ധതിയിലെ തന്റെ നിക്ഷേപത്തെക്കുറിച്ച് ബച്ചന് പറഞ്ഞത് ഇങ്ങനെ, ‘എന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്ന നഗരമായ അയോധ്യയില്‍ ഈ യാത്ര ആരംഭിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആഗോള ആത്മീയ തലസ്ഥാനത്ത് എന്റെ വീട് നിര്‍മ്മിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’
നടന്റെ ജന്മസ്ഥലമായ അലഹബാദിലേക്ക് അയോധ്യയില്‍ നിന്ന് നാഷണല്‍ ഹൈവേ 330 വഴി നാല് മണിക്കൂര്‍ യാത്രയുണ്ട്. ഇത് തന്റെ കമ്പനിയുടെ ‘നാഴികക്കല്ലായ നിമിഷം’ എന്നാണ് HoABL ചെയര്മാന് അഭിനന്ദന് ലോധ വിശേഷിപ്പിച്ചത്.
ബച്ചനെ ആദ്യത്തെ പൗരനായി വരവേല്‍ക്കുന്നതില്‍ തങ്ങള്‍ ആവേശഭരിതരാണെന്നും ലോധ പറഞ്ഞു. രാമക്ഷേത്രത്തില്‍ നിന്ന് ഏകദേശം 15 മിനിറ്റും അയോധ്യ വിമാനത്താവളത്തില്‍ നിന്ന് 30 മിനിറ്റും അകലെയായാണ് ബച്ചന്റെ വസ്തു സ്ഥിതി ചെയ്യുന്നത്.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
2009 ലാണ് ജയം രവിയും ആരതിയും വിവാഹിതരായത്. 15 വർഷം നീണ്ട വിവാഹ ജീവിതമാണ് നടൻ അവസാനിപ്പിക്കുന്നത്. രണ്ട് മക്കളും ഇവർക്കുണ്ട്....
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ഫഹദ് ഫാസിൽ നായകനായി എത്തിയ ‘ആവേശം’ എന്ന സിനിമയിലെ കുട്ടി എന്ന വില്ലന്‍ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരം മിഥുൻ വിവാഹിതനായി. തിരുവനന്തപുരം...