
Malayalam
‘ശരപഞ്ജര’ത്തിലെ ജയനെപ്പോലെ കുതിരയെ തടവി ഭീമന് രഘു, ആരാധനയോടെ നോക്കി നിന്ന് സണ്ണി ലിയോണ്‍; വൈറലായി വീഡിയോ
‘ശരപഞ്ജര’ത്തിലെ ജയനെപ്പോലെ കുതിരയെ തടവി ഭീമന് രഘു, ആരാധനയോടെ നോക്കി നിന്ന് സണ്ണി ലിയോണ്‍; വൈറലായി വീഡിയോ

നിരവധി ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. ഇപ്പോഴിതാ സണ്ണി ലിയോണിന്റെ ആദ്യ മലയാളം വെബ് സീരിസ് ‘പാന്‍ ഇന്ത്യന്‍ സുന്ദരി’യുടെ ടീസര്‍ റിലീസ് ചെയ്തു. ‘ശരപഞ്ജരം’ സിനിമയില്‍ നടന് ജയനെ അനുകരിക്കുന്ന ഭീമന് രഘുവിനെയാണ് ടീസറില്‍ കാണുന്നത്. സണ്ണി ലിയോണിനെയും ടീസറില്‍ കാണാം. ഹൈ റിച്ച് ഗ്രൂപ്പിന്റെ എച്ച്ആര്‍ ഒടിടിയിലൂടെ പ്രദര്‍ശനത്തിന് എത്തിക്കുന്ന ‘പാന്‍ ഇന്ത്യന്‍ സുന്ദരി’ വന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്.
എച്ച്ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീന പ്രതാപന് നിര്‍മിക്കുന്ന പാന്‍ ഇന്ത്യന്‍ സുന്ദരിയുടെ കഥയും സംവിധാനവും നിര്‍വഹിക്കുന്നത് സതീഷാണ്. പ്രിന്‍സി ഡെന്നിയും ലെനിന് ജോണിയും ചേര്‍ന്നാണ് തിരക്കഥ.
മലയാളത്തിലെ ആദ്യത്തെ ബിഗ് ബജറ്റ് കോമഡി ആക്ഷന്‍ ത്രില്ലര്‍ സീരിസാണ് പാന്‍ ഇന്ത്യന്‍ സുന്ദരി. അപ്പാനി ശരത്തും മാളവികയും നായിക നായകന്മാര് ആകുന്ന ഈ സീരീസില്‍ മണിക്കുട്ടന്, ജോണി ആന്റണി, ജോണ്‍ വിജയ്, ഭീമന് രഘു, സജിത മഠത്തില്‍, കോട്ടയം രമേശ് ,അസീസ് നെടുമങ്ങാട്, ഹരീഷ് കണാരന്, നോബി മര്‍ക്കോസ് തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
മലയാളം തമിഴ് കന്നഡ തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലായി എച്ച് ആര് ഒടിടിയിലൂടെയാണ് സീരിസ് റിലീസ് ചെയ്യുക. ഛാായഗ്രഹണം രവിചന്ദ്രന്‍, കലാസംവിധാനം മധു രാഘവന്, ചിത്ര സംയോജനം അഭിലാഷ് ബാലചന്ദ്രന് എന്നിവരാണ്.
ശ്യാം പ്രസാദാണ് സീരിസിനു വേണ്ടി ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഗോപി സുന്ദര്‍, ചീഫ് അസോഷ്യേറ്റ് : അനന്തു പ്രകാശന്, ലൈന്‍ പ്രൊഡ്യൂസര്‍ :എല്‍ദോ സെല്‍വരാജ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: സംഗീത് ശ്രീകണ്ഠന്, ഡാന്‍സ് കൊറിയോഗ്രാഫര്‍: ഡിജെ സിബിന്, ആക്ഷന്‍ കോറിയോഗ്രഫര്‍: അഭിഷേക് ശ്രീനിവാസ്, പിആര്‍ഒ ആതിര ദില്‍ജിത്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....
കഴിഞ്ഞ ദിവസം കിളിമാനൂരിൽ നടത്താനിരുന്ന സംഗീതനിശ റദ്ദാക്കി റാപ്പർ വേടൻ. സംഗീതനിശയ്ക്കായി എൽഇഡി ഡിസ്പ്ലേവാൾ ക്രമീകരിക്കുന്നതിനിടെ ടെക്നീഷ്യൻ മരിച്ചതിന് പിന്നാലെയാണ് വേടൻ...
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് ഹരീഷ് കണാരൻ. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തന്റെ...