മോഹന്‍ലാല്‍ ശക്തി പ്രാപിക്കുക, മമ്മൂട്ടിയും മമ്മൂട്ടിയുടെ മകനും നശിച്ച് നാറാണക്കല്ല് എടുക്കുക, മമ്മൂട്ടി മരണപ്പെടുക അതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം; മമ്മൂട്ടിയ്ക്കെതിരെ വിദ്വേഷ പ്രചാരണം!
മോഹന്‍ലാല്‍ ശക്തി പ്രാപിക്കുക, മമ്മൂട്ടിയും മമ്മൂട്ടിയുടെ മകനും നശിച്ച് നാറാണക്കല്ല് എടുക്കുക, മമ്മൂട്ടി മരണപ്പെടുക അതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം; മമ്മൂട്ടിയ്ക്കെതിരെ വിദ്വേഷ പ്രചാരണം!
മോഹന്‍ലാല്‍ ശക്തി പ്രാപിക്കുക, മമ്മൂട്ടിയും മമ്മൂട്ടിയുടെ മകനും നശിച്ച് നാറാണക്കല്ല് എടുക്കുക, മമ്മൂട്ടി മരണപ്പെടുക അതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം; മമ്മൂട്ടിയ്ക്കെതിരെ വിദ്വേഷ പ്രചാരണം!
മലയാളികളുടെ സ്വന്തം മെഗാസ്റ്റാര്‍ ആണ് മമ്മൂട്ടി. വിവധ ഭാഷകളിലായി നാന്നൂറിലേറെ ചിത്രങ്ങള്‍ ചെയ്ത് ആരാധകരുടെ മനസിലിടം പിടിച്ചിരിക്കുന്ന താരത്തിന്റെ വിശേഷങ്ങളറിയാന്‍ പ്രേക്ഷകര്‍ക്കേറെ ഇഷ്ടമാണ്. ഇപ്പോഴിതാ മമ്മൂട്ടിയ്ക്ക് എതിരെ വിദ്വേഷ പ്രചാരണം നടത്തിയ ആള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. 2024ല്‍ കേരളത്തില്‍ വരേണ്ട മാറ്റങ്ങള്‍ എന്ന വിഷയത്തില്‍ എടുത്ത ഒരു യൂട്യൂബ് ചാനലിന്റെ വീഡിയോയില്‍ ആയിരുന്നു ഒരാള്‍ മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയത്.
മമ്മൂട്ടി മരിക്കണം എന്നതാണ് 2024ല്‍ സംഭവിക്കേണ്ട മാറ്റം എന്നാണ് ഇയാള്‍ പറഞ്ഞത്. ‘കേരളത്തില്‍ വരേണ്ട അനിവാര്യമായ മാറ്റം, പത്മശ്രീ മോഹന്‍ലാല്‍ ശക്തി പ്രാപിക്കുക, മമ്മൂട്ടി മരണപ്പെടുക അതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന്. മമ്മൂട്ടിയും മമ്മൂട്ടിയുടെ മകനും നശിച്ച് നാറാണക്കല്ല് എടുക്കുക. മോഹന്‍ലാലും മോഹന്‍ലാലിന്റെ മകനും ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ..’ എന്നാണ് ഇയാള്‍ പറയുന്നത്.
ഇതോടെ എല്ലാവരും ഉയരങ്ങളിലേക്ക് എത്തട്ടെ എന്നല്ലേ നമ്മള് എല്ലാവരും ആഗ്രഹിക്കുക എന്ന് യൂട്യൂബര്‍ ചോദിക്കുമ്പോള്‍. ഇതിനോടും മമ്മൂട്ടിക്കെതിരെ രൂക്ഷമായാണ് ഇയാള്‍ പ്രതികരിക്കുന്നത്. മമ്മൂട്ടി അഹങ്കാരിയാണ് എന്നാണ് ഇയാള്‍ പറയുന്നത്.
‘അങ്ങനെയല്ല, അഹങ്കാരിയാണ് മമ്മൂട്ടി, അഹങ്കാരം ഒരിക്കലും വച്ച് പൊറുപ്പിക്കില്ല. ജനാധിപത്യം നമ്മള് നോക്കണ്ട, ന്യായപരമായ മാറ്റമാണ് വേണ്ടത്, മോഹന്‍ലാല്‍ ഉയരങ്ങളിലേക്ക് എത്തട്ടെ’ എന്നാണ് ഇയാള്‍ പറയുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ ഇയാള്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.
യൂട്യൂബര്‍ക്കെതിരെ അടക്കം വിമര്‍ശന കമന്റുകള്‍ എത്തുന്നുണ്ട്. ‘ആ പറഞ്ഞത് അയാള്‍ക്കും അദ്ദേഹത്തിന്റെ കുടുംബകാര്‍ക്കും സംഭവിക്കട്ടെ, ഇങ്ങനെയും മനുഷ്യരുണ്ടോ, വല്ലാത്ത കഷ്ടം തന്നെ, ഇയാള്‍ക്കെതിരെ കേസ് കൊടുക്കാന്‍ ആരുമില്ലേ ഇവിടെ, നല്ല അടി കിട്ടാത്ത കുറവുണ്ട്. ഇങ്ങനെയും മനുഷ്യന്മാര് ഈ ലോകത്തുണ്ട് എന്നത് എന്നെ അമ്പരിപ്പിക്കുന്നു, ആങ്കര്‍ക്ക് നല്ല മറുപടി തിരിച്ച് കൊടുക്കാമായിരുന്നു, വര്‍ഗീയതയുടെ ഭയാനക മുഖം, എന്നിങ്ങനെ പോകുന്നു ചില കമന്റുകള്‍.
അതേസമയം, മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘ബസൂക്ക’. പേരിലെ കൗതുകം കൊണ്ടു തന്നെ പ്രഖ്യാപനം മുതല്‍ ശ്രദ്ധനേടിയ മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുന്നത് ഡിനോ ഡെന്നിസ് ആണ്. മമ്മൂട്ടി ഒരു സ്റ്റൈലന്‍ ഗെറ്റപ്പിലാകും ബസൂക്കയില്‍ എത്തുക എന്ന് അപ്ഡേറ്റുകളില് നിന്നും നേരത്തെ വ്യക്തമായിരുന്നു. അടുത്തിടെ ചിത്രത്തിന്റെ പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു.
മുടി വളര്‍ത്തി, കൂളിംഗ് ക്ലാസ് വച്ച് മാസ് ആയി വണ്ടിക്ക് മുന്നില്‍ നില്ക്കുന്ന മമ്മൂട്ടിയെ പോസ്റ്ററില്‍ കാണാം. ഒപ്പം 2024ല്‍ ആകും ബസൂക്ക റിലീസ് ചെയ്യുന്നതെന്നും അറിയിച്ചിട്ടുണ്ട്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇതാദ്യമായാണ് ഇരുവരും ഒന്നിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, സണ്ണി വെയ്ന്‍, ജഗദീഷ്, ഷറഫുദ്ദിന് സിദ്ധാര്‍ത്ഥ് ഭരതന്, ഡീന്‍ ഡെന്നിസ്, സ്ഫടികം ജോര്‍ജ്, ദിവ്യാ പിള്ള തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ക്രൈം ഡ്രാമ ജോണറില്‍ ആണ് ബസൂക്ക ഒരുങ്ങിയിരിക്കുന്നത്. ഓഗസ്റ്റ് അഞ്ചിന് ബസൂക്കയുടെ തന്റെ ഭാഗങ്ങള്‍ എല്ലാം മമ്മൂട്ടി പൂര്‍ത്തി ആക്കിയിരുന്നു. നിമേഷ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം നിര്‍മിക്കുന്നത് യൂഡ്!ലീ ഫിലിംസിന്റെ ബാനറില്‍ വിക്രം മെഹ്റയും സിദ്ധാര്‍ത്ഥ് ആനന്ദ് കുമാറും തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവരും ചേര്‍ന്നാണ്.
അതേസമയം, കാതല്‍ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസ് ചെയ്ത സിനിമ. ജ്യോതിക ആയിരുന്നു ചിത്രത്തിലെ നായിക. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജ്യോതിക മലയാള ചിത്രത്തില്‍ നായിക ആകുന്നത്. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം നവംബര്‍ 23ന് തിയറ്ററുകളില്‍ എത്തി. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. മറ്റ് സിനിമാ മേഖലയിലുള്ളവര്‍ വരെ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...