
Malayalam
കേരളത്തിന്റെ മുഖ്യമന്ത്രിയായി ചാണ്ടി ഉമ്മനും, പ്രതിപക്ഷ നേതാവായി സുരേഷ് ഗോപിയും വരണം; അല്‍ഫോണ്‍സ് പുത്രന്
കേരളത്തിന്റെ മുഖ്യമന്ത്രിയായി ചാണ്ടി ഉമ്മനും, പ്രതിപക്ഷ നേതാവായി സുരേഷ് ഗോപിയും വരണം; അല്‍ഫോണ്‍സ് പുത്രന്

സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും തുറന്ന് പറയാന്‍ മടി കാണിക്കാത്ത സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്. രാഷ്ട്രീയ വിഷയങ്ങളെ കുറിച്ചും താരം പ്രതികരിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഭാവി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആരാകണം എന്നതിലെ തന്റെ അഭിപ്രായം പങ്കിട്ട് രംഗത്തെത്തിയിരിക്കുകയാണ് അല്‍ഫോണ്‍സ്.
ചാണ്ടി ഉമ്മന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകും എന്ന് ഉറപ്പുണ്ടെന്നാണ് അല്‍ഫോണ്‍സിന്റെ കുറിപ്പ്. ആ പോസ്റ്റ് ഇങ്ങനെ’എനിക്ക് ഉറപ്പുണ്ട് നിങ്ങളാകും കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി. സുരേഷ് ഗോപിയാകും അടുത്ത മുഖ്യമന്ത്രി എന്നാണ് കരുതിയത്. പിന്നെ അത് മാത്യു കുഴല്നാടന് ആകുമെന്നും അതുകഴിഞ്ഞു രാഹുല്‍ മാങ്കൂട്ടം ആയിരിക്കുമെന്നും കരുതി. പിന്നെ ശശി തരൂര്‍ മുഖ്യമന്ത്രി ആയേക്കും എന്നാണ് തോന്നിയത്. എന്നാല്‍ ഇപ്പോള്‍ എനിക്കുറപ്പാണ്, അവരാരുമല്ല.
അത് താങ്കളാണ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ കേട്ട ഒരേയൊരാളാണ് താങ്കളുടെ പിതാവ്. താങ്കള്‍ അതിന്റെ തുടര്‍ച്ചയാണ്. ‘നാടുവാഴികള്‍’ നിങ്ങള്‍ക്ക് വേണ്ടി എഴുതപ്പെട്ട സിനിമയാണ്. ഞാന്‍ നിള്ക്കൊപ്പമുണ്ട്. കറുത്ത ഷര്‍ട്ടും വെള്ളമുണ്ടും ധരിച്ചവര്‍ നിങ്ങള്‍ക്കൊപ്പമുണ്ട്’,ചാണ്ടി ഉമ്മന്റെ വീഡിയോ പങ്കിട്ട് കൊണ്ട് അല്‍ഫോണ്‍സ് കുറിച്ചു.
സുരേഷ് ഗോപിയെ കുറിച്ച് മറ്റൊരു സ്റ്റോറിയും അല്‍ഫോണ്‍സ് പങ്കിട്ടിട്ടുണ്ട്. ”താങ്കള്‍ മത്സരിക്കണം. നിങ്ങള്‍ പ്രതിപക്ഷ നേതാവാകണം. ഉമ്മന്‍ ചാണ്ടി സാറിന്റെ മകന് ഇക്കുറി വിജയിക്കും. താങ്കള്‍ അദ്ദേഹത്തെ പിന്തുണയ്ക്കും എന്നെനിക്കറിയാം. താങ്കള്‍ ആദിവാസി സമൂഹത്തിനായി കീശയില്‍ നിന്നും ചിലവിട്ട അഞ്ചു ലക്ഷം രൂപയുടെ മൂല്യം എത്രത്തോളം ഉണ്ടെന്ന് ഞാന്‍ പറഞ്ഞ കാര്യം താങ്കള്‍ ഓര്‍ക്കുമെന്ന് കരുതുന്നു.
താങ്കളുടെ ലക്ഷ്യത്തിനു പക്ഷെ 50 ലക്ഷം കോടിയുടെ മൂല്യമുണ്ട്. ഞാന്‍ നിങ്ങളെ ഇപ്പോഴും സല്യൂട്ട് ചെയ്യുന്നു. പിന്നെ, ഒരു സ്ത്രീയുടെയും അനുവാദമില്ലാത്ത അവരുടെ ദേഹത്തു സ്പര്‍ശിക്കരുത്. അത് മാത്രാമാണ് താങ്കളുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റ്. അത് മാടമ്പിത്തരമായിപ്പോയി. എനിക്ക് ഇപ്പോഴും നിങ്ങളില്‍ പ്രതീക്ഷയുണ്ട്’, അല്‍ഫോണ്‍സ് പുത്രന് കുറിച്ചു.
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
‘പാവാട’ ഉൾപ്പടെയുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ആയ ജി മാർത്താണ്ഡൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ഓട്ടം തുള്ളലിന്റെ ടൈറ്റിൽ...
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...