Connect with us

അന്നേ മഞ്ജുവിന് അറിയാമായിരുന്നു ദിലീപിന് കാവ്യയുമായി ബന്ധം ഉണ്ടെന്ന്, ഇന്നീ ജനങ്ങള്‍ പറയുന്ന പോലെയൊന്നും ആയിരുന്നില്ല കാര്യങ്ങള്‍; വീണ്ടും വൈറലായി ലിബര്‍ട്ടി ബഷീറിന്റെ വാക്കുകള്‍

Malayalam

അന്നേ മഞ്ജുവിന് അറിയാമായിരുന്നു ദിലീപിന് കാവ്യയുമായി ബന്ധം ഉണ്ടെന്ന്, ഇന്നീ ജനങ്ങള്‍ പറയുന്ന പോലെയൊന്നും ആയിരുന്നില്ല കാര്യങ്ങള്‍; വീണ്ടും വൈറലായി ലിബര്‍ട്ടി ബഷീറിന്റെ വാക്കുകള്‍

അന്നേ മഞ്ജുവിന് അറിയാമായിരുന്നു ദിലീപിന് കാവ്യയുമായി ബന്ധം ഉണ്ടെന്ന്, ഇന്നീ ജനങ്ങള്‍ പറയുന്ന പോലെയൊന്നും ആയിരുന്നില്ല കാര്യങ്ങള്‍; വീണ്ടും വൈറലായി ലിബര്‍ട്ടി ബഷീറിന്റെ വാക്കുകള്‍

ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുവരും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്ത ഏറെ ദുഃഖത്തോടെയാണ് മലയാളികള്‍ സ്വീകരിച്ചത്. വിവാഹത്തോടെ മഞ്ജു വാര്യര്‍ സിനിമയോടും അഭിനയത്തോടും വിടപറഞ്ഞ് കുടുംബജീവിതത്തിലേക്ക് ഒതുങ്ങി. പ്രണയിച്ച് വിവാഹിതരായ ഇരുവരും പതിന്നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വേര്‍പിരിഞ്ഞത്.

മഞ്ജുവുമായുള്ള വിവാഹമോചന ശേഷം ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. മഞ്ജു വാര്യര്‍ ഭാര്യയായിരിക്കെ ദിലീപും കാവ്യ മാധവനും തമ്മില്‍ അടുപ്പത്തിലാണെന്ന കഥ പ്രചരിച്ചിരുന്നു. എന്നും ഇക്കാര്യങ്ങളില്‍ നിന്നും മാറി നില്‍ക്കാനാണ് താരങ്ങള്‍ ശ്രമിച്ചത്. പിന്നീട് മഞ്ജുവുമായി വേര്‍പിരിഞ്ഞ ശേഷം ദിലീപ് കാവ്യയെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ വിവാഹ ശേഷം സിനിമകളില്‍ നിന്നെല്ലാം അകന്ന് നില്‍ക്കുന്ന കാവ്യ പൊതുവേദികളില്‍ ദിലീപിനൊപ്പം എത്താറുണ്ട്.

വര്‍ഷം എട്ട് കഴിഞ്ഞെങ്കിലും ഇന്നും ഇവരുടെ വിവാഹമോചനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ സജീവമാണ്. എന്താണ് ഇവര്‍ക്കിടയില്‍ സംഭവിച്ചത് എന്നറിയാനുള്ള ആകാംഷയാണ് പലര്‍ക്കും. എന്നാല്‍ വിവാഹമോചനത്തെ കുറിച്ച് തുറന്നുപറയാന്‍ രണ്ടുപേരും ഇതുവരെ തയ്യാറായിട്ടില്ല. ഇടയ്ക്ക് ഇവരുടെ സുഹൃത്തുക്കളും സിനിമയിലെ സഹപ്രവര്‍ത്തകരുമൊക്കെ ഇവരുടെ വിവാഹമോചനത്തെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചുമൊക്കെ പറഞ്ഞെത്താറുണ്ട്. അത്തരത്തില്‍ ലിബര്‍ട്ടി ബഷീര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇപ്പോഴിതാ അത് വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

പ്രണയവിവാഹം ആയിരുന്നെകില്‍ പോലും മഞ്ജുവിന് ആ വീട്ടില്‍ ഒരു സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ലെന്നാണ് ലിബര്‍ട്ടി ബഷീര്‍ പറയുന്നത്. ഞാനത് നേരില്‍ കണ്ടിട്ടുണ്ട്. അവിടെ ചെല്ലുമ്പോള്‍ അവര്‍ അവിടെ ശ്വാസം മുട്ടി നില്‍ക്കുന്നത് കണ്ടിട്ടുണ്ട്. മഞ്ജുവിനെ ഒന്ന് ഫോണില്‍ കിട്ടണം എങ്കില്‍ പോലും വലിയ പാടായിരുന്നു. ആരാണ് എന്താണ് എന്നെല്ലാം അന്വേഷിച്ചിട്ട് മാത്രമേ കിട്ടുകയുള്ളൂ. അത്രയും പാടായിരുന്നെന്ന് ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

‘മഞ്ജുവിനെ വിളിച്ചാല്‍ ദിലീപിന്റെ അമ്മയോ പെങ്ങന്മാരോ ആണ് ഫോണ്‍ എടുക്കുക. ഒരു ജയിലില്‍ കിടക്കുന്നതിനു തുല്യമായിരുന്നു മഞ്ജുവിന്റെ ജീവിതം അവിടെ. മഞ്ജുവിന്റെ തറവാടിത്തം കൊണ്ടുമാത്രമാണ് അവരിപ്പോഴും മിണ്ടാതെ ഇരിക്കുന്നത്. മഞ്ജു കാര്യമായി ഒന്നും എന്നോട് പറഞ്ഞിട്ടില്ല. ആകെ പറഞ്ഞിട്ടുള്ളത് മീശമാധവന്റെ 125ാം ദിവസം ആഘോഷം നടക്കുന്ന ദിവസമാണ്. എറണാകുളത്ത് വച്ചാണ് പരിപാടി നടക്കുന്നത്. അന്നാണ് സംസാരിക്കുന്നത്,’

‘ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ വച്ചാണ് ആഘോഷം. അന്ന് എല്ലാവരും പോയെന്ന് കരുതി പുറത്തേക്ക് ഇറങ്ങുമ്പോള്‍, രാത്രി ഒരു മണി സമയത്ത് മഞ്ജു മകള്‍ മീനാക്ഷിയെയും ചേര്‍ത്ത് പിടിച്ച് കരഞ്ഞുകൊണ്ട് നില്‍ക്കുന്നുണ്ട്. അന്ന് കുഞ്ഞിന് മൂന്നോ നാലോ മാസം പ്രായമേയുള്ളു. എന്താ പോകാത്തതെന്ന് ചോദിച്ചപ്പോള്‍ ചേട്ടനെ കാണുന്നില്ലെന്ന് പറഞ്ഞു. ദിലീപ് എവിടെ എന്ന് അന്വേഷിച്ചു പോയപ്പോള്‍ അദ്ദേഹം വേറൊരു റൂമിന്റെ ബാത്ത്‌റൂമില്‍ കാവ്യയുമായി സംസാരിച്ച് കൊണ്ടിരിക്കുകയാണ്,’

‘അന്ന് ഞാന്‍ ദിലീപിനെ തെറി പറഞ്ഞു. നിനക്ക് സംസാരിക്കണമെങ്കില്‍ സംസാരിച്ചോ, ആ പെണ്ണിനെയും കൊച്ചിനെയും വീട്ടില്‍ കൊണ്ട് പോയി വിട്ടിട്ട് പോരെ എന്ന് ചോദിച്ചു. അന്ന് എന്റെ കാറിലാണ് മഞ്ജുവിനെ ദിലീപ് കേറ്റി വിടുന്നത്. അന്നേ മഞ്ജുവിന് അറിയാമായിരുന്നു ദിലീപിന് കാവ്യയുമായി ബന്ധം ഉണ്ടെന്ന്. ഇന്നീ ജനങ്ങള്‍ പറയുന്ന പോലെയൊന്നും ആയിരുന്നില്ല. കാവ്യ ഇല്ലാത്ത സിനിമയുടെ ലൊക്കേഷനില്‍ ആണെങ്കില്‍ പോലും അവര്‍ അവിടെ വന്ന് താമസിച്ചിട്ടുണ്ട്.’

മഞ്ജുവിനെ പ്രേമിച്ചു കല്യാണവും കഴിച്ചു. കുട്ടിയായിരിക്കുന്ന സമയത്താണ് ഈ സംഭവം. സാധാരണ ഒരു ആര്‍ട്ടിസ്റ്റിന് മറ്റൊരു ആര്‍ട്ടിസ്റ്റുമായി ഉണ്ടാകുന്ന ബന്ധം പോലെ ആയിരുന്നില്ല ഇത്. അമേരിക്കന്‍ പര്യടനത്തിന് പോയ സമയത്തും ചില വിഷയങ്ങള്‍ ഉണ്ടായിരുന്നു. മഞ്ജു വിവരങ്ങള്‍ അറിഞ്ഞതൊന്നും ദിലീപ് അറിഞ്ഞിരുന്നില്ല. അവര്‍ തമ്മില്‍ ശക്തമായ ബന്ധമുണ്ടെന്ന് മഞ്ജുവിന് നേരത്തെ അറിയാമായിരുന്നു,’ എന്നാണ് ഒരു അഭിമുഖത്തില്‍ ലിബര്‍ട്ടി ബഷീര്‍ പറഞ്ഞത്.

വിവാഹമോചനത്തിന്റെ സമയത്ത് നടന്‍ ദിലീപിന്റെ മാനസിക അവസ്ഥ എന്തായിരുന്നുവെന്ന് മുന്‍പൊരിക്കല്‍ സംവിധായകന്‍ ജോസ് തോമസ് പറഞ്ഞിരുന്നു. ദിലീപിന്റെ വീട്ടില്‍ പോയപ്പോഴെല്ലാം സന്തോഷത്തോടെ പെരുമാറുന്ന ഭാര്യയേയും ഭര്‍ത്താവിനെയും ആണ് കാണാന്‍ കഴിഞ്ഞത്. അതിനുശേഷം ഗോസിപ്പുകള്‍ പറയുന്നവരോട് താന്‍ ഇക്കാര്യം പറയാറുണ്ടായിരുന്നു

ശൃംഗാരവേലന്‍ എന്ന ചിത്രത്തിന്റെ സമയത്താണ് ഇവരുടെ ബന്ധം വേര്‍പിരിയലിന്റെ വക്കോളം എത്തിയത്. അത് ദിലീപിനെ വല്ലാതെ ബാധിച്ചിരുന്നു. എന്റെ ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത്, എന്ത് സന്തോഷത്തോടെ ജീവിച്ചിരുന്നവര്‍ ആണ് ഞങ്ങള്‍, ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നതല്ല ഈ വേര്‍പിരിയല്‍ എന്ന് പറഞ്ഞ് ഒരുപാട് കരഞ്ഞവെന്നാണദിലീപ് പറഞ്ഞതെന്ന് ജോസ് തോമസ് പറയുന്നു.

More in Malayalam

Trending