
Malayalam
എന്റെ കുഞ്ഞിന്റെ ഉമ്മയാണ്… അവരുടെ വീഡിയോയുടെ അടിയില്‍ വന്ന് തെറി വിളിക്കുന്നത് ശരിയല്ല! താക്കീതുമായി ഫിറോസ്
എന്റെ കുഞ്ഞിന്റെ ഉമ്മയാണ്… അവരുടെ വീഡിയോയുടെ അടിയില്‍ വന്ന് തെറി വിളിക്കുന്നത് ശരിയല്ല! താക്കീതുമായി ഫിറോസ്

ദിവസങ്ങൾക്ക് മുൻപാണ് ഇരുവരും പിരിയുകയാണെന്ന വാർത്തയുമായി ഫിറോസ് ഖാനും സജ്നയും എത്തിയത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിനെ കുറിച്ചും അതിന് ശേഷമുള്ള സജ്നയുടെ വേഷധാരണത്തെ പറ്റിയുമൊക്കെ വളരെ മോശമായിട്ടുള്ള പ്രതികരണമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് ഫിറോസ്. അവര്‍ തന്റെ കുഞ്ഞിന്റെ ഉമ്മയാണന്നും മാത്രമല്ല ഒരു സ്ത്രീയാണെന്ന് ഓര്‍മ്മിക്കുകയെങ്കിലും വേണമെന്നും ഫിറോസ് പറയുന്നു.
സജ്നയുമായി വേര്‍പിരിഞ്ഞതിന് ശേഷം അവള് കൂടെയുള്ളപ്പോള്‍ കേട്ടിരുന്ന പാട്ടുകള്‍ പോലും ഞാന്‍ കേള്‍ക്കാറില്ല. പിന്നെ കൊല്ലത്ത് ഞങ്ങളൊരുമിച്ച് വെച്ച വീട്ടിലേക്ക് പോലും പോയിട്ടില്ല. കൊല്ലത്ത് നിന്നും മാറി എറണാകുളത്തേക്ക് വരാനുള്ള പ്രധാന കാരണം അതാണ്. ആ സാഹചര്യങ്ങളില്‍ നിന്നും പൂര്‍ണമായിട്ടും മാറി നിന്നിട്ടാണ് ഇത്തരം സങ്കടങ്ങള്‍ മറക്കുന്നതെന്നാണ് ഫിറോസ് പറയുന്നത്. ശരിക്കും ഞങ്ങളിപ്പോള്‍ ഡിവോഴ്സായിട്ടില്ല. അതിന്റെ പ്രൊസസ് നടന്ന് കൊണ്ടിരിക്കുകയാണ്. രണ്ടാളും മ്യൂച്ചലി എടുത്ത തീരുമാനം ആയത് കൊണ്ട് രണ്ട് ആഴ്ചകള്‍ കൊണ്ട് തന്നെ നടക്കാവുന്ന കാര്യങ്ങളേ ഉള്ളു. ഞങ്ങള്‍ രണ്ടാളും ഫ്രീയാവുന്ന സമയത്ത് അവിടെയൊരു വക്കീലിനെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. പുള്ളിയെ പോയി കാണണം. പഴയത് പോലെയല്ല കാര്യങ്ങള്‍. നിയമങ്ങളൊക്കെ മാറി. പണ്ട് വര്‍ഷങ്ങളോളം ഡിവോഴ്സിന് പിന്നാലെ നടക്കണം. ഇപ്പോള്‍ മ്യൂച്ചലിയായത് കൊണ്ട് രണ്ടാഴ്ച മതി.
തങ്ങളെ കുറിച്ച് മോശം പറയുന്നവരോടും നെഗറ്റീവ്സ് പരത്തുന്നവരോടും എനിക്ക് ചിലത് പറയാനുണ്ട്. ‘ഒരാള്‍ക്കും ഒരാളുടെ ജീവിതത്തെ കുറിച്ച് അവര്‍ പറയാതെ ഊഹിച്ചെടുക്കാന്‍ പറ്റില്ല. ഓരോ വ്യക്തികളുടെയും ജീവിതം ഓരോ അനുഭവങ്ങളാണ്. എന്നാല്‍ സാമ്പത്തിക പ്രശ്നമായിരിക്കാം, അടി, ഇടി, സ്നേഹക്കുറവ്, ലൈംഗിക പ്രശ്നങ്ങള്‍ എന്നിങ്ങനെ മൂന്നാല് പ്രശ്നങ്ങള്‍ മാത്രമാണ് ഡിവോഴ്സിന് കാരണമെന്നാണ് പലരും ചിന്തിച്ച് വെച്ചിരിക്കുന്നത്. അതൊന്നുമല്ല കാര്യങ്ങള്‍. ഓരോരുത്തരുടെയും ജീവിതത്തില്‍ പലതരം കാരണങ്ങളുണ്ടാവും. മറ്റൊരാളുടെ ജീവിതത്തെ കുറിച്ച് ഊഹിച്ച് കൂട്ടി കഥകള്‍ ഉണ്ടാക്കാതെ ഇരിക്കുക. വ്യക്തമായി കാരണം അറിഞ്ഞതിന് ശേഷം കമന്റ് എഴുതുക. സജ്ന എന്ന് പറഞ്ഞ ആള് പത്ത് വര്‍ഷത്തോളം എന്റെ കൂടെ ഉണ്ടായിരുന്ന ആളായിരുന്നു. ആ ബഹുമാനം ഞങ്ങള്‍ പരസ്പരം കൊടുക്കുന്നുണ്ട്. അതില്‍ ഇല്ലാത്ത എന്ത് വിഷമകഥയാണ് നിങ്ങള്‍ക്കെന്ന് മനസിലാവുന്നില്ല.
ഞങ്ങളുടെ ഡിവോഴ്സ് എന്ന് പറയുന്നത് ഡ്രാമയാമെന്ന് പറയുന്നവര്‍ക്കുള്ള മറുപടിയും ഫിറോസ് നല്കി. നിങ്ങള്‍ പറഞ്ഞത് പോലെ ഡ്രാമയായിരിക്കാം. എന്നാലും അതിന്റെ തിരശ്ശീല വീണു കഴിഞ്ഞു. അതിനി പൊങ്ങില്ല. ഇനിയത് രണ്ട് പേരുടെയും ജീവിതത്തില്‍ പുതിയ ഡ്രാമയായിരിക്കും. അതേ നെഗറ്റീവ് പരത്തുന്നവരോട് പറയാനുള്ള ഉത്തരം. പിന്നെ എതിര് ഭാഗത്ത് നില്‍ക്കുന്നത് ഒരു സ്ത്രീയാണ്. ഞങ്ങള്‍ക്ക് വളരെ ഹെല്‍ത്തിയായി പോകാന്‍ വേണ്ടി എടുത്ത തീരുമാനമാണിത്. സൗഹൃദത്തോടെയും സന്തോഷത്തോടെയുമാണ് ഞങ്ങള്‍ പോകുന്നത്. എന്റെ പോസ്റ്റിന് താഴെ വന്ന് നെഗറ്റീവ് കമന്റിട്ടാല്‍ കുഴപ്പമില്ല. പക്ഷേ നിങ്ങള്‍ സജ്നയുടെ പോസ്റ്റിന് താഴെ മോശം കമന്റിടുന്നത് വളരെ മോശമാണെന്നും താരം പറയുന്നു. കാരണം എത്രയായാലും അവരൊരു സ്ത്രീയാണ്. എന്റെ കുഞ്ഞിന്റെ ഉമ്മയാണ്. അവരുടെ വീഡിയോയുടെ അടിയില്‍ വന്ന് തെറി വിളിക്കുന്നത് ശരിയല്ല. അടുത്തിടെയും ഞാനത് കണ്ടതാണ്. ഒരു ഉദ്ഘാടനത്തിന് അവരിട്ട വസ്ത്രം അതൊക്കെ സജ്നയുടെ മാത്രം താല്പര്യമാണ്. അതിനുള്ള സ്വതന്ത്ര്യം അവര്‍ക്കുണ്ടെന്നും ഫിറോസ് പറഞ്ഞു.
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മോഹൻലാൽ നായകനായി എത്തി, ആന്റണി പെരുമ്പാവൂർ നിർമിച്ച് പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഒപ്പം. ഇപ്പോഴിതാ ഈ ചിത്രത്തിൽ അനുവാദമില്ലാതെ അപകീർത്തി...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ എമ്പുരാൻ പുറത്തെത്തിയത്. എന്നാൽ ചിത്രത്തിന്റെ റിലീസിന് പിന്നാലെ കടുത്ത വിമർശനമാണ്...
മോഹൻലാലിന്റെ എമ്പുരാനെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയ നിറയെ. ചിത്രം രാഷ്ട്രീയ പരമായി വിവാദങ്ങൾ സൃഷ്ടിച്ച സാഹചര്യത്തിൽ നിരവധി പേരാണ് തങ്ങളുടെ...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...