
Malayalam
കണ്ടത് സിനിമ ഷൂട്ടിംഗ് അല്ല, സണ്ണി ലിയോണിനൊപ്പം എന്റെ ഒരു ഡാന്‍സുമുണ്ട്; ഭീമന് രഘു
കണ്ടത് സിനിമ ഷൂട്ടിംഗ് അല്ല, സണ്ണി ലിയോണിനൊപ്പം എന്റെ ഒരു ഡാന്‍സുമുണ്ട്; ഭീമന് രഘു

കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് താരം സണ്ണി ലിയോണിനെ കാണാനായി നടിയുടെ മുഖമുള്ള ടീഷര്‍ട്ട് ധരിച്ച് ഓടി വരുന്ന നടന് ഭീമന് രഘുവിന്റെ വീഡിയോ വൈറലായത്. രപുതിയ സിനിമയുടെ ഷൂട്ടിംഗ് ആണ് നടക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ സിനിമയല്ല, വെബ് സീരിസിന്റെ ഷൂട്ടിംഗ് ആണ് തിരുവനന്തപുരത്ത് നടന്നു കൊണ്ടിരിക്കുന്നത്. ‘പാന്‍ ഇന്ത്യന്‍ സുന്ദരി’ എന്ന വെബ് സീരിസിന്റെ ഷൂട്ടിംഗ് ആണിത്. ഉപ്പും മുളകും സീരീസിന്റെ സംവിധായകന് സതീഷ് കുമാര്‍ ആണ് പാന്‍ ഇന്ത്യന്‍ സുന്ദരി സംവിധാനം ചെയ്യുന്നത്.
സണ്ണി ഒരു ഉദ്ഘാടനത്തിന് വരുന്നതും അവരെ കാണാന്‍ ഞാന്‍ ഓടി വരുന്നതുമായ രംഗം അഭിനയിക്കുന്നതിനിടയില്‍ ആരോ പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഈ സീരിസില്‍ സണ്ണി ലിയോണിനൊപ്പം തന്റെ ഒരു ഡാന്സുമുണ്ടെന്നും ഭീമന് രഘു വ്യക്തമാക്കി.
മണിക്കുട്ടന്, അപ്പാനി ശരത്ത്, മാളവിക മോഹന്‍ദാസ്, കോട്ടയം രമേശ്, ഹരീഷ് കണാരന്, നോബി മാര്‍ക്കോസ്, ജോണി ആന്റണി, സജിത മഠത്തില്‍ അസീസ് നെടുമങ്ങാട് തുടങ്ങിയ വലിയൊരു താരനിര തന്നെ വെബ് സീരീസില്‍ അഭിനയിക്കുന്നുണ്ട്.
സണ്ണി ലിയോണും കേരള ഈസ് ഫോര്‍എവര്‍ എന്ന അടിക്കുറിപ്പോടെ വെബ് സീരിസിന്റെ ചിത്രീകരണ രംഗം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. അതേസമയം, ഭീമന് രഘുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പരിഹാസങ്ങള്‍ക്കും കാരണമായിട്ടുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ്...
തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഇയർ ബാലൻസ് പ്രശ്നം നിസാരമായി പരിഹരിച്ച ഡോക്ടറെ ആരാധകർക്ക് വേണ്ടി പരിചയപ്പെടുത്തി നടൻ മോഹൻലാൽ. ഫെയ്സ്ബുക്ക്...
മോഹൻലാലിന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിച്ച ചിത്രമായിരുന്നു തുടരും. ചിത്രത്തിലെ വില്ലനായി എത്തിയ പ്രകാശ് വർമയുടെ കഥാപാത്രത്തെ പ്രശംസിക്കാത്തവരായി ആരുമുണ്ടാകില്ല. ഇപ്പോഴിതാ തന്റെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സെൻസറിങ്ങുമായി ബന്ധപ്പെട്ട വിവാദമാണ് കേരളക്കരയിലെ ചർച്ചാ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...