Connect with us

ആ ചിത്രം പരാജയപ്പെട്ടപ്പോഴും പൃഥ്വിരാജിന് കൊടുക്കാനുള്ള പ്രതിഫലവും ജിഎസ്ടിയുമൊക്കെ കൊടുത്തിരുന്നു; ലിസ്റ്റിന്‍ സ്റ്റീഫന്‍

Malayalam

ആ ചിത്രം പരാജയപ്പെട്ടപ്പോഴും പൃഥ്വിരാജിന് കൊടുക്കാനുള്ള പ്രതിഫലവും ജിഎസ്ടിയുമൊക്കെ കൊടുത്തിരുന്നു; ലിസ്റ്റിന്‍ സ്റ്റീഫന്‍

ആ ചിത്രം പരാജയപ്പെട്ടപ്പോഴും പൃഥ്വിരാജിന് കൊടുക്കാനുള്ള പ്രതിഫലവും ജിഎസ്ടിയുമൊക്കെ കൊടുത്തിരുന്നു; ലിസ്റ്റിന്‍ സ്റ്റീഫന്‍

നടന്‍ പൃഥ്വിരാജും നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും തമ്മിലുള്ള സൗഹൃദം എല്ലാവര്‍ക്കും അറിയാവുന്നത്. ഇരുവരും വിജയ സിനിമകള്‍ നിര്‍മ്മിച്ച് മലയാളക്കരയില്‍ തരംഗമായി മാറിയിരുന്നു. അതേ സമയം തങ്ങള്‍ പരാജയ സിനിമയിലൂടെയാണ് ആദ്യമായി ഒരുമിച്ചതെന്ന് പറയുകയാണ് നിര്‍മാതാവിപ്പോള്‍. അന്ന് സിനിമ പരാജയപ്പെട്ടെങ്കിലും പൃഥ്വിരാജിന് പ്രതിഫലം മുഴുവനുമായി കൊടുത്തു. അടുത്ത പടത്തിലും പൃഥ്വിയെ വെച്ച് ചെയ്യണമെന്ന് ഉള്ളത് കൊണ്ടാണ് അങ്ങനെ ചെയ്തതെന്നാണ് ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിലൂടെ ലിസ്റ്റിന്‍ സ്റ്റീഫന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

പൃഥ്വിരാജിന് എന്നെ വിശ്വാസമുണ്ടെന്ന തോന്നല്‍ എനിക്കുണ്ട്. എന്ന് വെച്ച് ഞങ്ങള്‍ ദിവസവും സംസാരിക്കുന്നവരൊന്നുമല്ലെന്നാണ് ലിസ്റ്റില്‍ പറയുന്നത്. ഞങ്ങള്‍ക്ക് എന്തും അങ്ങോട്ടും ഇങ്ങോട്ടും പറയാന്‍ സാധിക്കും. ഞാന്‍ ചിലപ്പോള്‍ ചളി പറയുമ്പോള്‍ പൃഥ്വി സീരിയസായി സംസാരിക്കും. എന്നാല്‍ അദ്ദേഹം എന്നോട് ഹ്യൂമറസായിട്ടും സംസാരിക്കാറുണ്ട്. ഞങ്ങളുടെ പേഴ്‌സണല്‍ സംസാരങ്ങളിലൊക്കെ അങ്ങനൊരു ബന്ധമുണ്ട്.

പൃഥ്വിരാജും ഞആനും ആദ്യമായി ഒരുമിച്ച് ചെയ്ത സിനിമ വിമാനം ആണ്. അത് വലിയൊരു പരാജയ ചിത്രമായിരുന്നു. ട്രാഫിക് സിനിമയില്‍ റഹ്മാന്‍ ചെയ്ത കഥാപാത്രത്തിന് വേണ്ടി ആദ്യം ഞാന്‍ പൃഥ്വിയെയാണ് സമീപിച്ചത്. പക്ഷേ അത് നടന്നില്ല. പിന്നെ സംഭവിച്ച സിനിമയായിരുന്നു വിമാനം.

ചെറിയൊരു കഥയാണ് വിമാനത്തിന്റേത്. നല്ല പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും റിസള്‍ട്ട് അങ്ങനെയായി പോയി. അതിലൂടെയാണ് ഒരു റിലേഷന്‍ഷിപ്പ് പൃഥ്വിരാജുമായി തനിക്കുണ്ടാവുന്നത്. സിനമയുടെ റിലീസ് കഴിഞ്ഞതിന് ശേഷമാണ് കുറച്ച് പേയ്‌മെന്റോ ജിഎസ്ടിയോ ഞാന്‍ പൃഥ്വിയ്ക്ക് കൊടുത്തത്. വിമാനം പരാജയപ്പെട്ടപ്പോഴും പുള്ളിയ്ക്ക് കൊടുക്കാനുള്ള പ്രതിഫലവും ജിഎസ്ടിയുമൊക്കെ കൊടുത്തിരുന്നതായി ലിസ്റ്റിന്‍ വ്യക്തമാക്കുന്നു.

അങ്ങനൊരു നഷ്ടം എനിക്ക് വന്നപ്പോള്‍ നമ്മള്‍ തമ്മില്‍ ഒരു പടം കൂടി ചെയ്യണമെന്നും ഈ പരാജയം ഒന്ന് റീ കൂപ്പ് ചെയ്യേണ്ടതുണ്ടെന്നും ഞാന്‍ പറഞ്ഞിരുന്നു. നിങ്ങള്‍ക്ക് ഒരു ഉദ്ഘാടനത്തിന് പോയാല്‍ പൈസ കിട്ടും. പക്ഷേ ഒരു നിര്‍മാതാവിനെ സംബന്ധിച്ച് സിനിമ പരാജയപ്പെട്ടാല്‍ പന്നെ ഒന്നുമില്ല. അതുകൊണ്ട് തന്നെ വാല്യൂ ഉള്ള പ്രൊജക്ട് വേണമെന്നും പറഞ്ഞു. ഇതോടെ നീ ഏതെങ്കിലും സബ്ജക്ട് കേള്‍ക്കൂ, കൊള്ളാവുന്നതാണെങ്കില്‍ നമുക്ക് ഒന്നിച്ച് ചെയ്യാമെന്നും പുള്ളി പറഞ്ഞു.

ഒരു ഫ്‌ളോപ്പ് കിട്ടുമ്പോള്‍ നമ്മുടെ ജഡ്ജ്‌മെന്റ് തെറ്റിപോകും. എടുക്കുന്ന തീരുമാനം ശരിയാണോ എന്ന ആലോചന വരും. നൂറ് തവണ ഈ ചിന്ത വന്ന് കൊണ്ടിരിക്കും. എന്റെ കഴിഞ്ഞ ജഡ്ജ്‌മെന്റ് തെറ്റിപ്പോയല്ലോ എന്ന തോന്നാല്‍ ഉണ്ടായി കൊണ്ടിരിക്കുമെന്ന് ലിസ്റ്റിന്‍ പറയുന്നു.

പൃഥ്വിയുമായി ഒരുമിച്ച് ചെയ്യാന്‍ ഒരു സബ്ജക്ടും കിട്ടിയില്ല. അങ്ങനെയിരിക്കുമ്പോഴാണ് രജനികാന്തിന്റെ പേട്ട എന്ന സിനിമ ഒരുമിച്ച് വിതരണം ചെയ്യാന്‍ തീരുമാനിക്കുന്നത്. ബിഗില്‍ എന്ന സിനിമയും ഒരുമിച്ച് വിതരണം ചെയ്തു. അങ്ങനെയാണ് പൃഥ്വിയുമായി ദിവസവും കമ്യൂണിക്കേഷന്‍ ഉണ്ടാവുന്നത്. അതിനിടയില്‍ ബ്രദേഴ്‌സ് ഡേ എന്ന സിനിമയുണ്ടെന്നും കലാഭവന്‍ ഷാജോണാണ് സംവിധാനമെന്നും പൃഥ്വിയെന്നോട് പറഞ്ഞു.

വേറൊരു നിര്‍മാതാവ് ചെയ്യാനിരുന്ന പടമായിരുന്നു അതെങ്കിലും അദ്ദേഹം മാറി. അത് കേട്ട് നോക്കാന്‍ പറഞ്ഞെങ്കിലും കേള്‍ക്കുന്നില്ലെന്നായിരുന്നു എന്റെ മറുപടി. അങ്ങനെ കഥ കേള്‍ക്കാതെയാണ് ഞാന്‍ അത് കമ്മിറ്റ് ചെയ്യുന്നത്. ബ്രദേഴ്‌സ് ഡേ തനിക്കുണ്ടായ നഷ്ടത്തിന്റെ എണ്‍പത് ശതമാനവും തിരികെ തന്ന പടമാണ്. അതൊരു മഹത്തരമായ സിനിമയാണെന്ന് ഞാന്‍ പറയുന്നില്ല. എന്നിരുന്നാലും ആ പടത്തില്‍ നിന്നും ലാഭം കിട്ടിയെന്നും ലിസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top