
News
ചെന്നൈ വെള്ളപ്പൊക്കം; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ധനസഹായം പ്രഖ്യാപിച്ച് നടന് ഹരീഷ് കല്യാണ്‍
ചെന്നൈ വെള്ളപ്പൊക്കം; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ധനസഹായം പ്രഖ്യാപിച്ച് നടന് ഹരീഷ് കല്യാണ്‍

വളരെ വലിയ ദുരന്തമാണ് മിഷോങ് ചുഴലിക്കാറ്റ് ചെന്നൈയിലും മറ്റു ജില്ലകളിലും വരുത്തിയത്. നിലവില്‍ ഇതില്‍ നിന്ന് ചെന്നൈ മോചനം നേടി വരികയാണ്. ഈ സാഹചര്യത്തില്‍ നാടിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ധനസഹായം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സിനിമയിലെ യുവതാരം ഹരീഷ് കല്യാണ്‍.
ഒരു ലക്ഷം രൂപയാണ് താരം ധനസഹായമായി പ്രഖ്യാപിച്ചിരിക്കുന്നത്. സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.
്അതേസമയം മിഷോങ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമെന്ന നിലയില്‍ 10 ലക്ഷം രൂപ നടന്മാരായ കാര്‍ത്തിയും സൂര്യയും പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ ആരാധക സംഘടന വഴിയാണ് താരങ്ങള്‍ പണമെത്തിച്ചത്. ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പട്ട്, തിരുവള്ളൂര്‍ എന്നീ പ്രളയബാധിത ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് പണം വിനിയോഗിക്കുക.
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...
ദൃശ്യത്തിന്റെ മൂന്നാം ഭാഗവുമായി മോഹൻലാലും ജീത്തു ജോസഫും. ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് ആശിർവാദ് സിനിമാസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വീഡിയോ...
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
മലയാള താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ നടക്കുമെന്ന് വിവരം. മോഹൻലാൽ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരും....