
News
മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു, വാഗ്ദാനങ്ങള്‍ ഒന്നും ചെയ്തു തന്നില്ല; സര്‍ക്കാര്‍ ഇടിക്കറ്റിങ് സംവിധാനത്തിനെതിരേ ഫിയോക്
മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു, വാഗ്ദാനങ്ങള്‍ ഒന്നും ചെയ്തു തന്നില്ല; സര്‍ക്കാര്‍ ഇടിക്കറ്റിങ് സംവിധാനത്തിനെതിരേ ഫിയോക്

സര്‍ക്കാര്‍ ഇടിക്കറ്റിങ് സംവിധാനത്തിനെതിരേ ഫിയോക്. സിനിമാ ടിക്കറ്റുകള്‍ ബുക്കുചെയ്യുന്നതിനായി സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ വരുന്ന മൊബൈല്‍ ആപ്പിനോടും വെബ്സൈറ്റിനോടും സഹകരിക്കില്ലെന്നും തിയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കി.
”സര്‍ക്കാര്‍ വയ്ക്കുന്ന ആപ്പിനോട് തിയേറ്ററുടമകള്‍ക്ക് താല്പര്യമില്ല. സര്‍ക്കാര്‍ നടപ്പാക്കുന്ന ഒരു മിഷനും കൃത്യമായി ആ ടെക്നോളജി ബേസില്‍ മുന്നോട്ടുപോകുന്നില്ല. തിയേറ്ററില്‍ ആളുകള്‍ വന്ന് വരിനില്‍ക്കുമ്പോള്‍ ആപ്പ് പണിമുടക്കിയാല്‍ എന്തു ചെയ്യും. ടിക്കറ്റിന്റെ സര്‍വീസിനായി ഏജന്‍സിയെ വയ്ക്കുമ്പോള്‍ മൊത്തം പണവും അവരുടെ അക്കൗണ്ടിലേക്ക് പോകും.
അവിടെ നിന്നാണ് തിയേറ്റര്‍ ഉടമകള്‍ക്ക് പങ്കുവരുന്നത്. അതില്‍ നിന്നാണ് ഞങ്ങള്‍ വിതരണക്കാര്‍ക്കും നിര്‍മാതാക്കള്‍ക്കും പണം കൊടുക്കുന്നത്. അങ്ങനെയൊരു പദ്ധതിയോട് താല്പര്യമില്ല. അത് നടപ്പാക്കാന്‍ സമ്മതിക്കുകയില്ല. ഞങ്ങള്‍ കൃത്യമായി ആഴ്ചതോറും ഷെയര്‍ നല്‍കുന്നുണ്ട്. ഇവരുടെ കണ്ണില്‍ തിയേറ്ററുടമകള്‍ വലിയ പണക്കാരാണ്. തല്ക്കാലം ഒരാഴ്ചത്തേക്ക് ഈ പണം കെ.എസ്.ആര്.ടി.സിയ്ക്കോ, ടൂറിസം വകുപ്പിനോ കൊടുക്കാമെന്ന് തീരുമാനിച്ചാലോ. ഞങ്ങളുടെ താളം തെറ്റും. ഞങ്ങളതിന് സമ്മതിക്കുകയില്ല.
ആദ്യം സര്‍ക്കാര്‍ തിയേറ്ററുകളില്‍ വക്കട്ടെ. ആറുമാസം പ്രവര്‍ത്തനക്ഷമമായി പോകുന്നുണ്ടോ എന്ന് നോക്കാം. ഈ സംവിധാനം ലോകത്തൊരു സ്ഥലത്തുമില്ല. ഏത് ആപ്പിലൂടെ ടിക്കറ്റ് എടുക്കണമെന്ന് പ്രേക്ഷകരാണ് തീരുമാനിക്കുന്നത്. തങ്ങളുടെ തിയേറ്ററില്‍ ഏത് ആപ്പ് ഉപയോഗിക്കണമെന്ന് തിയേറ്ററുടമകളാണ് തീരുമാനിക്കേണ്ടത്. ഓരോ ദിവസവും കഷ്ടപ്പെട്ടാണ് തിയേറ്റര്‍ നടത്തുന്നത്.
വൈദ്യുതി ചാര്‍ജ് കുത്തനെ കൂടുന്നു. കോവിഡ് കാലത്ത് മുഖ്യമന്ത്രിയെ നേരിട്ട് കാണുകയും ചെയ്തു. പക്ഷേ ഒന്നും ചെയ്തു തന്നില്ല. കെട്ടിട നികുതി, വിനോദ നികുതി എന്നിവയെല്ലാം ഒഴിവാക്കി തരുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. പക്ഷേ, ഇരുപത് മാസത്തോളം ഞങ്ങള്‍ കഷ്ടപ്പെട്ടു. പലരും പട്ടിണി കിടന്നു. ആരു തിരിഞ്ഞു നോക്കിയില്ല.” എന്നും ഫിയോക് കൂട്ടിച്ചേര്‍ത്തു
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...