
Actor
ബാലകൃഷ്ണ ഫാന്‍സിന് ഒടിടിയില്‍ സര്‍പ്രൈസ്; ബോളിവുഡ് പ്രേക്ഷരുടെയും അഭിനന്ദനം വാങ്ങി നടന്
ബാലകൃഷ്ണ ഫാന്‍സിന് ഒടിടിയില്‍ സര്‍പ്രൈസ്; ബോളിവുഡ് പ്രേക്ഷരുടെയും അഭിനന്ദനം വാങ്ങി നടന്

നന്ദമുരി ബാലകൃഷ്ണ നായകനായി എത്തിയ ചിത്രം ഭഗവന്ത് കേസരി വന്‍ ഹിറ്റായി മാറിയിരുന്നു. ശ്രീലീലയാണ് പ്രധാന സ്ത്രീ വേഷത്തിലെത്തിയത്. കാജല്‍ അഗര്‍വാളും നന്ദമുരി ബാലകൃഷ്ണയുടെ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി. നടന് നന്ദമുരി ബാലകൃഷ്ണയ്ക്ക് ഹിന്ദി സിനിമാ പ്രേക്ഷകരില്‍ നിന്നും അഭിനന്ദനം ലഭിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്.
ഭഗവന്ത് കേസരി ആമസോണ്‍ െ്രെപം വീഡിയോയില്‍ ഇന്നലെ പ്രദര്‍ശനത്തിന് എത്തിയിരുന്നു. ഹിന്ദി പതിപ്പിന്റെ പ്രദര്‍ശനം സര്െ്രെപസായിരിക്കുകയാണ്. ഹിന്ദി പതിപ്പിനും നന്ദമൂരി ബാലകൃഷ്ണ തന്നെ ഡബ് ചെയ്തിരിക്കുന്നു. ഹിന്ദിയില്‍ ബാലയ്യയ്ക്കുള്ള മികവാണ് അഭിനന്ദിക്കപ്പെടുന്നത്.
സംവിധാനം നിര്‍വഹിച്ചത് അനില്‍ രവിപുഡിയാണ്. നന്ദമുരി ബാലകൃഷ്ണയുടെ ഭഗവന്ത കേസരി കളക്ഷനില്‍ യുഎസിലും റെക്കോര്‍ഡ് നേടിയിരുന്നു എന്നും ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബാലയ്യ നായകനായി അടുത്തിടെയെത്തിയ രണ്ട് സിനിമകളായ അഖണ്ഡയും വീര സിംഹ റെഡ്ഡിയും വന്‍ ഹിറ്റായി മാറിയിരുന്നു. ബാലയ്യ നായകനായ ഹാട്രിക് വിജയ ചിത്രമായി ഭഗവന്ത് കേസരി മാറുകയും ചെയ്തിരുന്നു.
ബാലയ്യയുടെയും ശ്രീലീലയുടെയും തകര്‍പ്പന്‍ പ്രകടനമാണ് ചിത്രത്തില്‍ എന്നും ഭഗവന്ത് കേസരി കണ്ട പ്രേക്ഷകരില്‍ മിക്കവരും അഭിപ്രായപ്പെടുന്നത്. നന്ദമുരി ബാലകൃഷ്ണയ്ക്കും ശ്രീലീലയ്‍ക്കുമൊപ്പം ചിത്രത്തില്‍ കാജല്‍ അഗര്‍വാളിന് പുറമേ അര്ജുന് രാംപാലും പ്രധാന വേഷത്തില്‍ എത്തിയപ്പോള്‍ രണ്ടാം പകുതി മികച്ചത് എന്നാണ് ഭഗവന്ത് കേസരി കണ്ടവര്‍ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്.
ഒരു ക്ലീന്‍ ഫാമിലി എന്റര്ടെയ്ന്മെന്റ് ചിത്രമാണ് ബാലയ്യയുടെ ഭഗവന്ത് കേസരി എന്നും അഭിപ്രായമുള്ളതിനാല്‍ എല്ലാത്തരം പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്നു. ബാലയ്യ നായകനായ ഒരു വണ്മാന് ഷോ ആണെങ്കിലും കുടുംബപ്രേക്ഷകരും ഭഗവന്ത് കേസരി ഒന്നാകെ ഏറ്റെടുത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
മലയാളികളുടെ പ്രിയങ്കരനാണ് നടൻ മധു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, മലയാള സിനിമയിൽ വയലൻസ് കൂടി വരുന്നുവെന്ന വിമർശനത്തെ കുറിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു ആദിവാസി വിഭാഗത്തിന് നേരെ അധിക്ഷേപപരാമർശം നടത്തിയെന്ന് ആരോപിച്ച് വലിയ വിവാദങ്ങൾ നടൻ വിജയ് ദേവരകൊണ്ടയ്ക്കെതിരെ വരുന്നത്. എന്നാൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് ഇർഷാദ് അലി. സോഷ്യൽ മീഡിയയിൽ അദ്ദേഹം പങ്കുവെയ്ക്കാറുള്ള കുറിപ്പെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഫഹദ് ഫാസിലിനെക്കുറിച്ച് നടൻ...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ ലാൽ. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ പുതിയ അഭിനേതാക്കൾ കുറഞ്ഞ പക്ഷം ഡയലോഗ് എങ്കിലും കൃത്യമായി പഠിക്കണമെന്ന് പറയുകയാണ്...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...