
Malayalam
വിവാഹ ആലോചനകൾ ക്ഷണിക്കുന്നു! പർപ്പിൾ നിറത്തിലുള്ള സാരിയിൽ അതീവസുന്ദരിയായി നാദിറ മെഹ്റിൻ
വിവാഹ ആലോചനകൾ ക്ഷണിക്കുന്നു! പർപ്പിൾ നിറത്തിലുള്ള സാരിയിൽ അതീവസുന്ദരിയായി നാദിറ മെഹ്റിൻ

ബിഗ് ബോസ് മലയാളം സീസൺ 5ൽ എത്തി ഏറ്റവും കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കിയ മത്സരാർത്ഥിയാണ് നാദിറ മെഹ്റിൻ. ബിഗ് ബോസ് വിജയകിരീടത്തേക്കാൾ വലിയ സന്തോഷങ്ങളാണ് ട്രാൻസ്ജെൻഡർ മത്സരാർത്ഥിയായി എത്തിയ നാദിറയുടെ ജീവിതത്തിലുണ്ടായത്.
വർഷങ്ങളായി അകന്നു നിന്ന കുടുംബം തന്നെ സ്വീകരിച്ചതാണ് ആ സന്തോഷങ്ങളിൽ ഏറ്റവും വലുത്.നിരവധി ആരാധകരെയും നാദിറ ഷോയിലൂടെ സ്വന്തമാക്കി. ട്രാൻസ്ജെൻഡർ വിഭാഗത്തെ പ്രതിനിധീകരിച്ച് മുമ്പും ചിലർ ബിഗ് ബോസിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും അവർക്കൊന്നും ലഭിക്കാത്ത സ്വീകാര്യതയാണ് നാദിറയ്ക്ക് ലഭിച്ചത്.
തന്റെ വിശേഷങ്ങളൊക്കെ സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ താരം പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് വൈറലാകുന്നത്. പർപ്പിൾ നിറത്തിലുള്ള സാരി ചിത്രത്തിന് കൊടുത്തിരിക്കുന്ന ക്യാപ്ഷനാണ് ശ്രദ്ധിക്കപ്പെട്ടത്. ‘വിവാഹ ആലോചനകൾ ക്ഷണിക്കുന്നു’ എന്ന തലക്കെട്ടോടെ ആയിരുന്നു പോസ്റ്റ്. ചിത്രം എടുത്തിരിക്കുന്നത് തന്റെ ഉമ്മ ആണെന്നും ടാഗ് ചെയ്തിട്ടിട്ടുണ്ട്.
മോഹൻലാലിനെയും സുചിത്രയെയും പോലെ തന്നെ പ്രേക്ഷകർക്കേറെ പ്രിയങ്കരാണ് അവരുടെ മക്കളായ പ്രണവും വിസ്മയയും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...