Connect with us

‘നാദിറയെ അഖിൽ കൂടെ നിർത്തുന്നത് ആ കമ്മ്യൂണിറ്റിയുടെ സപ്പോർട്ട് കിട്ടാൻ വേണ്ടിയാണ്, അത് അയാളുടെ ഒരു മൂവാണ്; വിമർശിച്ച് ശോഭ

TV Shows

‘നാദിറയെ അഖിൽ കൂടെ നിർത്തുന്നത് ആ കമ്മ്യൂണിറ്റിയുടെ സപ്പോർട്ട് കിട്ടാൻ വേണ്ടിയാണ്, അത് അയാളുടെ ഒരു മൂവാണ്; വിമർശിച്ച് ശോഭ

‘നാദിറയെ അഖിൽ കൂടെ നിർത്തുന്നത് ആ കമ്മ്യൂണിറ്റിയുടെ സപ്പോർട്ട് കിട്ടാൻ വേണ്ടിയാണ്, അത് അയാളുടെ ഒരു മൂവാണ്; വിമർശിച്ച് ശോഭ

ബി​ഗ്ബോസ് മലയാളം സീസൺ 5 അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇനി ദിവസങ്ങൾ മാത്രമാണ് മത്സരാർത്ഥികൾക്ക് മുന്നിലുള്ളത്. ഫൈനൽ5ൽ ആരൊക്കെ എത്തുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.അതിനിടയിൽ
ഫാമിലി വീക്ക് ആരംഭിച്ചതോടെ അവശേഷിക്കുന്ന മത്സരാർത്ഥികളുടെ കുടുംബവും സുഹൃത്തുക്കളും ഹൗസിലേക്ക് എത്തി തുടങ്ങി. ഇതുവരെ രണ്ട് മത്സരാർത്ഥികളുടെ കുടുംബമാണ് ഹൗസിലേക്ക് എത്തിയത്. ഷിജുവിന്റെ മകളും ഭാര്യയും നാദിറയുടെ സുഹൃത്തും സ​ഹോദരിയുമാണ് ഹൗസിലേക്ക് സന്ദർശനത്തിനായി വന്നത്.

ബന്ധുക്കളും സുഹൃത്തുകളും കാണാനെത്തുമ്പോൾ പുറത്തെങ്ങനെയാണ് തങ്ങളുടെ ഇമേജ് എന്നത് സംബന്ധിച്ച് മത്സരാർത്ഥികൾക്ക് ധാരണ ലഭിക്കും. അവരുടെ വാക്കുകളിലും പ്രവൃത്തികളിലും അതുണ്ടാകും.അത്തരത്തിൽ നാദിറയുടെ സുഹൃത്തും സഹോദരിയും ഹൗസിലേക്ക് വന്നപ്പോൾ ഏറ്റവും കൂടുതൽ അഭിനന്ദിച്ചത് അഖിൽ മാരാരെയാണ്. മെയിൽ ഷോവനിസ്റ്റെന്നും വസന്തമെന്നുമെല്ലാമാണ് ജുനൈസ് അടക്കമുള്ളവർ നിലപാടുകളുടെ പേരിൽ അഖിലിനെ കളിയാക്കി വിളിക്കാറുള്ളത്.

മാത്രമല്ല ശോഭ വിശ്വനാഥും സ്ത്രീകളെ പരമാവധി അടിച്ച് താഴ്ത്താൻ ശ്രമിക്കുന്ന വ്യക്തിയാണ് അഖിൽ എന്ന തരത്തിലും വിമർശിക്കാറുണ്ട്. എന്നാൽ നാദിറയുടെ സുഹൃത്ത് ശ്രുതി അഖിലിനെ അനുകൂലിച്ച് സംസാരിച്ചതോടെ ജുനൈസും ശോഭയും ആശയകുഴപ്പത്തിലായി.

അഖിലിന് പുറത്ത് ഹേറ്റേഴ്സാണ് കൂടുതലെന്ന ധാരണയിലായിരുന്നു ശോഭയും ജുനൈസും. ഹൗസിൽ ഏറ്റവും നന്നായി കളിക്കുന്നത് അഖിലാണെന്ന് ശ്രുതി പറഞ്ഞതോടെ ഊഹങ്ങൾ തെറ്റിപ്പോയല്ലോ എന്ന സങ്കടത്തിലാണ് ശോഭയും ജുനൈസും. കപടപുരോ​ഗമനം കാണിക്കുന്നത് ജുനൈസാണെന്ന തരത്തിലും ശ്രുതി സംസാരിച്ചിരുന്നു.

ഇതോടെ തന്റെ ഇമേജ് പുറത്ത് മോശമായി ചിത്രീകരിക്കപ്പെട്ടുവോ എന്നതടക്കമുള്ള ആശങ്കകളും ജുനൈസിനുണ്ട്. ഇതേകുറിച്ച് ശോഭയോട് സംസാരിക്കുകയും ചെയ്തു ജുനൈസ്. ഹൗസിൽ ഒട്ടും പ്രോ​ഗസീവല്ല ഞാനെന്നും എന്നെക്കാൾ പ്രോ​ഗ്രസീവ് ചിന്താ​ഗതി അഖിൽ മാരാർക്ക് ഉണ്ടെന്നും തോന്നുന്നുണ്ടോയെന്നാണ് ശോഭയോട് ജുനൈസ് നാദിറയുടെ സുഹൃത്ത് ശ്രുതി വന്ന് പോയശേഷം ചോദിച്ചത്.

ഒരിക്കലുമില്ലെന്ന മറുപടിയാണ് ശോഭ നൽകിയത്. ‘അഖിൽ എങ്ങനെയുള്ള വ്യക്തിയാണ് നമുക്ക് അറിയാവുന്നതല്ല. എല്ലാവർക്കും ഒരേ ചിന്താ​ഗതിയായിരിക്കുമെന്ന് നിനക്ക് അറിയില്ലേ. നീ അങ്ങനെ ഒരാളാണെന്ന് എനിക്ക് ഇന്നേവരെ തോന്നിയിട്ടില്ല. നാദിറയോട് അഖിൽ കൂട്ടുകൂടുന്നതിന്റെ കാരണം ഞാൻ നിന്നോട് മുമ്പെ പറഞ്ഞിട്ടുള്ളതല്ലേ.’

‘നാദിറയെ അഖിൽ കൂടെ നിർത്തുന്നത് ആ കമ്മ്യൂണിറ്റിയുടെ സപ്പോർട്ട് കിട്ടാൻ വേണ്ടിയാണ്. അത് അയാളുടെ ഒരു മൂവാണ്. ഞാൻ പറഞ്ഞത് കറക്ടല്ലേ…?. അത് അയാളുടെ ​ഗെയിമായിരുന്നു’, എന്നായിരുന്നു ജുനൈസിന് ശോഭ നൽകിയ മറുപടി.ശോഭയുടെ മറുപടി കേട്ടതോടെ തനിക്കും അതിപ്പോൾ ഉറപ്പായിയെന്ന് ജുനൈസ് പറയുകയും ചെയ്തു. പുറത്തായ മത്സരാർത്ഥി സാ​ഗർ സൂര്യയോട് നാ​ദിറ പ്രണയം പറഞ്ഞപ്പോൾ സാ​ഗറിനെ പിന്തിരിപ്പിക്കാൻ ജുനൈസ് ശ്രമിച്ചിരുന്നു. ഇത് അറിഞ്ഞതിന് ശേഷം അകത്തും പുറത്തും ജുനൈസിന്റെ പുരോ​ഗമന ചിന്താ​ഗതി വെറും അഭിനയമാണെന്ന തരത്തിലും വിലയിരുത്തലുകൾ ഉണ്ടായിരുന്നു.

ടിക്കറ്റ് ടു ഫിനാലെ നാദിറ കളിക്കുന്ന സമയത്ത് ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്ത് ഒപ്പം നിന്നത് അഖിൽ മാരാരായിരുന്നു. അതുകൊണ്ട് തന്നെ അഖിലിനോടുള്ള നാദിറയുടെ പെരുമാറ്റത്തിലും മാറ്റം വന്നിട്ടുണ്ട്.മുമ്പ് അഖിലിന് വേണ്ടി സംസാരിക്കാൻ മടി കാണിച്ചിരുന്ന നാദിറയും സെറീനയും റെനീഷയുമെല്ലാം ഇപ്പോൾ ജുനൈസിനോടും ശോഭയോടും അഖിലിന് വേണ്ടി തർക്കിക്കാറുണ്ട്. ജുനൈസിനെ അഖിൽ സാഡിസ്റ്റ് എന്ന് വിളിച്ചുവെന്ന് പറഞ്ഞ് ശോഭ പ്രശ്നം സൃഷ്ടിച്ചപ്പോഴും അഖിലിന്റെ ഭാ​ഗത്തെ ന്യായം ഏറ്റവും കൂടുതൽ സംസാരിച്ചത് റെനീഷയും സെറീനയുമായിരുന്നു.

ജുനൈസും ശോഭയും തുടക്കം മുതൽ ഇതുവരെയും ഏറ്റവും കൂടുതൽ ​ഗെയിം കളിച്ചിട്ടുള്ളത് അഖിലിന് എതിരെയാണ്. അഖിൽ കപ്പ് നേടരുതെന്ന ആ​ഗ്രഹം ഏറ്റവും കൂടുതലുള്ളത് ശോഭയ്ക്കും ജുനൈസിനുമാണ്. അഖിലിന് എതിരെ മാത്രം കളിക്കുന്നത് കൊണ്ടാണ് ശോഭയ്ക്കും ജുനൈസിനും ജനപിന്തുണ കുറയുന്നത്.

More in TV Shows

Trending

Recent

To Top