Connect with us

കഥാപാത്രത്തിന്റെ പൂർണതയ്ക്കായി ഏറെ കഷ്ടപ്പെട്ടു! സ്കൂളിലായിരിക്കുമ്പോൾപ്പോലും ഇത്ര ആത്മാർത്ഥമായി പഠിച്ചിട്ടില്ല- കല്യാണി

Movies

കഥാപാത്രത്തിന്റെ പൂർണതയ്ക്കായി ഏറെ കഷ്ടപ്പെട്ടു! സ്കൂളിലായിരിക്കുമ്പോൾപ്പോലും ഇത്ര ആത്മാർത്ഥമായി പഠിച്ചിട്ടില്ല- കല്യാണി

കഥാപാത്രത്തിന്റെ പൂർണതയ്ക്കായി ഏറെ കഷ്ടപ്പെട്ടു! സ്കൂളിലായിരിക്കുമ്പോൾപ്പോലും ഇത്ര ആത്മാർത്ഥമായി പഠിച്ചിട്ടില്ല- കല്യാണി

മലയാളികളുടെ ഇഷ്ട നടിയാണ് കല്യാണി പ്രിയദർശൻ. പ്രിയദർശന്റെ മകൾ എന്നതിൽ നിന്ന് കല്യാണിയെന്ന നായികയിലേക്കുള്ള വളർച്ച പെട്ടെന്നായിരുന്നു.വരനെ ആവശ്യമുണ്ട്, തല്ലുമാല, ഹൃദയം തുടങ്ങി മലയാളത്തിൽ ചെയ്ത സിനിമകൾ എല്ലാം വലിയ ശ്രദ്ധ നേടിയിരുന്നു. ആ കൂട്ടത്തിൽ ഏറ്റവും പുതിയതാണ് കഴിഞ്ഞ ദിവസം ഇറങ്ങിയ ശേഷം മൈക്കിൽ ഫാത്തിമ എന്ന ചിത്രം. നവാ​ഗതനായ മനു സി കുമാർ സംവിധാനം ചെയ്ത ചിത്രമാണ് ശേഷം മൈക്കിൽ ഫാത്തിമ.

ഐ.എസ്.എൽ കമന്റേറ്ററാവാൻ ആ​ഗ്രഹിക്കുന്ന ഫാത്തിമ എന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറഞ്ഞത്. ചിത്രത്തിന്റെ നിർമാണ സമയത്തെ ഒരു ത്രോബാക്ക് ചിത്രം പങ്കുവെച്ചിരിക്കുകയാണ് കല്യാണി. മലപ്പുറത്തുകാരിയാണ് ഫാത്തിമ എന്ന കഥാപാത്രം എന്നതിനാൽ സിനിമയിലുടനീളം മലപ്പുറം ഭാഷയാണ് കല്യാണിക്ക്. താരം തന്നെയാണ് കഥാപാത്രത്തിനായി ഡബ്ബ് ചെയ്തിരിക്കുന്നതും. ഈ സമയത്തെടുത്ത ഒരു ചിത്രമാണ് കല്യാണി ഇപ്പോൾ എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്. സ്കൂളിലായിരിക്കുമ്പോൾപ്പോലും ഇത്ര ആത്മാർത്ഥമായി പഠിച്ചിട്ടില്ലെന്നാണ് ഈ ചിത്രത്തിന് കല്യാണി നൽകിയ തലക്കെട്ട്. നടി സുരഭി ലക്ഷ്മിയുടെ സഹായത്തോടെ മലപ്പുറം ശൈലിയിൽ കല്യാണി സ്റ്റുഡിയോയിൽ ഡബ്ബ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ചിത്രത്തേയും കല്യാണിയുടെ പ്രകടനത്തേയും അഭിനന്ദിച്ചുകൊണ്ട് സുരഭി ലക്ഷ്മി തന്നെയാണ് ഈ വീഡിയോ പുറത്തുവിട്ടത്. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി കല്യാണി ഏറെ കഷ്ടപ്പെട്ടുവെന്നും ഒരു നടി തന്റെ അതിർവരമ്പുകൾ പൊളിച്ചെറിഞ്ഞുകൊണ്ടേയിരിക്കണമെന്നുമാണ് സുരഭി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്.

More in Movies

Trending

Recent

To Top