
Tamil
തനിക്ക് ഇഷ്ടമായ തമിഴ് സിനിമകള്‍ ഇതാണ്; മണിരത്നം
തനിക്ക് ഇഷ്ടമായ തമിഴ് സിനിമകള്‍ ഇതാണ്; മണിരത്നം
Published on

സമീപകാലത്ത് താന്‍ കണ്ട മികച്ച തമിഴ് സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന് മണിരത്നം. കമല്‍ ഹാസനെ നായകനാക്കി ‘തഗ് ലൈഫ്’ എന്ന ചിത്രമാണ് മണിരത്നത്തിന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് തഗ് ലൈഫ്.
മാരി സെല്‍വരാജ് സംവിധാനം ചെയ്ത മാമന്നന്, പി. എസ് വിനോദ് രാജ് സംവിധാനം ചെയ്ത കൂഴങ്കല്‍ എന്നീ ചിത്രങ്ങള്‍ അടുത്തകാലത്തായി കണ്ട തമിഴ് ചിത്രങ്ങളില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവയാണെന്ന് മണിരത്നം പറയുന്നു.
‘പരിയേറും പെരുമാള്‍ കണ്ടിട്ടുണ്ട്, മാമന്നന് കണ്ടിട്ടില്ല. ഇവിടെ വരുന്നതുകൊണ്ട് ഇന്നലെ മാവീരനും മാമന്നനും കണ്ടു. മികച്ച സിനിമകള്‍. മാവീരന് വളരെ ഇഷ്ടമായി. തികച്ചും വ്യത്യസ്തമായ സൂപ്പര്‍ ഹീറോ സ്റ്റോറിയായിരുന്നു. വിടുതലൈ സിനിമയുടെയും വലിയ ആരാധകനാണ് ഞാന്‍. വെട്രി മാരന് അദ്ദേഹം ചെയ്തത സിനിമകളെ പറ്റിയെല്ലാം നന്നായി അറിയാം.
ഒരുപാട് നാളുകള്‍ക്ക് ശേഷം ഞാന്‍ കണ്ട ഒരു മികച്ച തമിഴ് സിനിമയാണ് കൂഴങ്കള്‍. വളരെ സ്പെഷ്യലായ സിനിമയാണ് അത്. അതിന്റെ മേക്കിങ് ഔട്ട്സ്റ്റാന്റിങ്ങാണ്. ആക്ടേഴ്സ് അല്ലാത്തവരെക്കൊണ്ട് എങ്ങനെയാണ് അത്രയും നീളമുള്ള ഷോട്ട്സ് എടുത്തതെന്ന് അത്ഭുതം തോന്നി.’ ഗലാട്ട പ്ലസ് റൗണ്ട് ടേബിളില്‍ ബരദ്വാജ് രംഗനുമായുള്ള അഭിമുഖത്തിലാണ് മണിരത്നം തനിക്ക് ഇഷ്ടമായ തമിഴ് സിനിമകളെ കുറിച്ച് സംസാരിച്ചത്.
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
മണിരത്നത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായിരുന്നു ബോംബെ. ചിത്രം റിലീസ് ചെയ്ത് 30 വർഷം തികഞ്ഞ വേളയിൽ സിനിമയുടെ ഛായാഗ്രാഹകനായ രാജീവ് മേനോൻ...
തമിഴ് സിനിമാ ലോകത്തെ മാതൃകാ ദമ്പതികൾ എന്ന് വിശേഷിപ്പിക്കുന്ന താരങ്ങളാണ് സൂര്യയും ജ്യോതികയും. ഇപ്പോഴിതാ അസം ഗുവാഹത്തിയിലെ പ്രശസ്ത കാമാഖ്യ ക്ഷേത്ര...
മാനഗരം എന്ന ലോകേഷ് കനകരാജ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് ശ്രീറാം നടരാജൻ. ശരീരഭാരം കുറഞ്ഞ് കഴുത്തിന് താഴെയുള്ള എല്ലുകൾ ഉന്തിയ...
ധനുഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ സിനിമയുടെ സെറ്റിൽ തീപിടിത്തം. ഇഡ്ലി കടൈ എന്ന സിനിമയുടെ സെറ്റിലാണ് തീപിടിത്തമുണ്ടായത്. തമിഴ്നാട്ടിലെ തേനി...