Connect with us

ഞാൻ സായി പല്ലവിയുടെ വലിയ ഒരാരാധകനാണ്, ഒരുമിച്ച് വർക്ക് ചെയ്യാൻ ആ​ഗ്രഹമുണ്ട്; മണിരത്നം

Tamil

ഞാൻ സായി പല്ലവിയുടെ വലിയ ഒരാരാധകനാണ്, ഒരുമിച്ച് വർക്ക് ചെയ്യാൻ ആ​ഗ്രഹമുണ്ട്; മണിരത്നം

ഞാൻ സായി പല്ലവിയുടെ വലിയ ഒരാരാധകനാണ്, ഒരുമിച്ച് വർക്ക് ചെയ്യാൻ ആ​ഗ്രഹമുണ്ട്; മണിരത്നം

അൽഫോൺസ് പുത്രന്റെ പ്രേമം എന്ന ഒറ്റ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സായി പല്ലവി. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം. നിരവധി പേരാണ് നടിയെ പിന്തുടരുന്നത്. സായിയുടെ സിനിമയും പാട്ടുകളും ഡാൻസുമൊക്കെ നിരന്തരം വൈറലായി മാറുന്നതാണ് പതിവാണ്. അതുപോലെ നടിയെ സംബന്ധുച്ച് പുറത്ത് വരുന്ന വാർത്തകളും എല്ലാം വൈറലായി മാറാറുണ്ട്.

മേജർ മുകുന്ദ് വരദരാജന്റെ യഥാർത്ഥ ജീവിതമാണ് സിനിമയാകുന്ന, രാജ്കുമാർ പെരിയസാമിയുടെ സംവിധാനത്തിൽ പുറത്തെത്തുന്ന അമരനാണ് സായി പല്ലവിയുടെ പുതിയ ചിത്രം. വെള്ളിയാഴ്ചയായിരുന്നു ഇതിന്റെ പ്രീ-റിലീസ് ഇവന്റ് നടന്നത്. മണിരത്നവും പരിപാടിയുടെ ഭാ​ഗമായിരുന്നു.

ഈ വേളയിൽ താൻ സായി പല്ലവിയുടെ വലിയ ആരാധകനാണെന്നും ഒന്നിച്ച് പ്രവർത്തിക്കാൻ താത്പര്യമുണ്ടെന്നും തുറന്ന് പറയുകയാണ് മണിരത്നം. ഞാൻ സായി പല്ലവിയുടെ വലിയ ഒരാരാധകനാണ്. ഒരിക്കൽ നിങ്ങൾക്കൊപ്പം വർക്ക് ചെയ്യാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ എന്ന് മണിരത്‌നം പറഞ്ഞതും ആരാധകരുടെ ആരവം കേൾക്കാമായിരുന്നു.

‘സിനിമയിലേക്ക് വരുമ്പോൾ എനിക്ക് അധികം സംവിധായകരെ ഒന്നും അറിയില്ലായിരുന്നു, പക്ഷേ മണിരത്‌നം എന്ന പേര് എനിക്ക് എല്ലാ കാലത്തും അറിയാം. അദ്ദേഹം കാരണമാണ് ഞാൻ സ്‌ക്രിപ്റ്റുകളിലും റോളുകളിലും പ്രത്യേകം ശ്രദ്ധിക്കുന്നത്’ എന്ന് സായി പല്ലവിയും സംസാരിക്കവെ പറഞ്ഞു.

ഭീ കരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതം സിനിമയാകുന്ന അമരൻ ഒക്ടോബർ 31 ന് ആണ് തീയേറ്ററുകളിൽ എത്തുന്നത്. ജമ്മു കശ്മീരിലെ 44-ാമത് രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയനിലേക്ക് ഡെപ്യൂട്ടേഷനിലായിരിക്കെ തീ വ്രവാദ വിരുദ്ധ ഓപ്പറേഷനിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് മ രണാനന്തരം അശോക് ചക്ര നൽകി ആദരിക്കപെട്ടിരുന്നു.

2014ൽ തെക്കൻ കശ്മീരിലെ ഒരു ഗ്രാമത്തിൽ തീ വ്രവാദ വിരുദ്ധ തിരച്ചിലിന് നേതൃത്വം നൽകിയത് മുകുന്ദ് ആയിരുന്നു. ആ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയെങ്കിലും, അതിനിടെ മൂന്നു തവണ വെ ടിയേറ്റ മുകുന്ദ് ഡ്യൂട്ടി പൂർത്തിയാക്കിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മെഡിക്കൽ ഓഫീസറുടെ കൈകളിൽ കിടന്ന് അദ്ദേഹം മരണപ്പെടുകയായിരുന്നു.

മേജർ മുകുന്ദ് വരദരാജന്റെ ഭാര്യ ഇന്ദു റബേക്ക വർഗീസ് മലയാളിയാണ്. ഭുവൻ അറോറ, രാഹുൽ ബോസ് തുടങ്ങിയവർക്കൊപ്പം ശ്രീകുമാർ, വികാസ് ബംഗർ എന്നീ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു. ഉലകനായകൻ കമൽ ഹാസൻ രാജ് കമൽ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം കേരളത്തിലെ പ്രേക്ഷകർക്ക് മുന്നിൽ എതിർക്കുന്നത് ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലനാണ്.

More in Tamil

Trending