Connect with us

‘പൊന്നിയിന്‍ സെല്‍വന്‍’ ചരിത്രത്തെ വളച്ചൊടിച്ചു, ചോളന്മാരെ അപമാനിച്ചു; മണിരത്‌നത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

News

‘പൊന്നിയിന്‍ സെല്‍വന്‍’ ചരിത്രത്തെ വളച്ചൊടിച്ചു, ചോളന്മാരെ അപമാനിച്ചു; മണിരത്‌നത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

‘പൊന്നിയിന്‍ സെല്‍വന്‍’ ചരിത്രത്തെ വളച്ചൊടിച്ചു, ചോളന്മാരെ അപമാനിച്ചു; മണിരത്‌നത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

സംവിധായകന്‍ മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 2023 ഏപ്രില്‍ 28 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുനന്ത്. എന്നാലിപ്പോഴിതാ ‘പൊന്നിയിന്‍ സെല്‍വന്റെ’ ചരിത്രത്തെ മനഃപൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്.

ചെന്നൈ അണ്ണാനഗറില്‍ നിന്നുള്ള അഭിഭാഷകന്‍ ചാള്‍സ് അലക്‌സാണ്ടര്‍ ആണ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. അന്തരിച്ച എഴുത്തുകാരന്‍ കല്‍ക്കിയുടെ പൊന്നിയന്‍ സെല്‍വന്‍ എന്ന പ്രശസ്ത നോവലിനെ ആസ്പദമാക്കി മണിരത്‌നം സംവിധാനം ചെയ്ത ചിത്രം ചരിത്രത്തെ വളച്ചൊടിച്ചതാണെന്നും മണിരത്‌നം പേര് ദുരുപയോഗം ചെയ്തുവെന്നുമാണ് വാദം.

സിനിമ സംവിധായകന്റെ വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി ദുരുപയോഗം ചെയ്തു. ചരിത്രത്തെ അടിസ്ഥാനമാക്കി, സിനിമയെ സിനിമയാക്കുന്നതിന് മുമ്പ് ശരിയായ ഗവേഷണം നടത്തേണ്ടതായിരുന്നു,’ എന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

കല്‍ക്കി കൃഷ്ണമൂര്‍ത്തി ചരിത്രത്തില്‍ നിന്നുള്ള യഥാര്‍ത്ഥ പേരുകളും ഉപയോഗിച്ചിട്ടുണ്ടെന്ന് ഹരജിക്കാരന്‍ അവകാശപ്പെട്ടു. മണിരത്‌നം ചരിത്രം വളച്ചൊടിച്ചുകൊണ്ട് യുദ്ധ തന്ത്രങ്ങളില്‍ മികവ് പുലര്‍ത്തിയ ചോളന്മാരെ അപമാനിക്കുകയും ചെയ്തു.

അതിനാല്‍ കേന്ദ്ര സര്‍ക്കാരിനും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്കും നല്‍കിയ പരാതികളില്‍ മണിരത്‌നത്തിനെതിരെ നടപടിയെടുക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. ഹര്‍ജി ഉടന്‍ കേള്‍ക്കും.

‘പൊന്നിയിന്‍ സെല്‍വന്‍ 2’ന്റെ റിലീസ് അടുത്തിരിക്കുന്ന സമയത്താണ് പുതിയ പ്രശ്‌നം നേരിടുന്നത്. ഹിസ്‌റ്റോറിക്കല്‍ ഡ്രാമയായി ഇറങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാഗം കഴിഞ്ഞ സെപ്റ്റംബറിലാണ് റിലീസ് ചെയ്തത്. വമ്പന്‍ നേട്ടമാണ് ചിത്രം സ്വന്തമാക്കിയത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്‌കരനാണ് പൊന്നിയിന്‍ സെല്‍വന്റെ നിര്‍മ്മാണം. 500 കോടിയോളം രൂപയാണ് ചിത്രത്തിന്റെ ബജറ്റ്.

മണിരത്‌നത്തിന്റെ പ്രൊഡക്ഷന്‍ ബാനറായ മദ്രാസ് ടാക്കീസിനും ചിത്രത്തില്‍ നിര്‍മ്മാണ പങ്കാളിത്തമുണ്ട്. വിക്രം, ഐശ്വര്യ റായ്, കാര്‍ത്തി, ജയം രവി, പ്രഭു, ശരത് കുമാര്‍, പ്രകാശ് രാജ്, തൃഷ, വിക്രം പ്രഭു തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മലയാളത്തില്‍ നിന്ന് ജയറാം, ഐശ്വര്യ ലക്ഷ്മി, ലാല്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. എ ആര്‍ റഹ്!മാന്‍ ആണ് സംഗീത സംവിധാനം.

More in News

Trending