Connect with us

ഞാന്‍ മാപ്പ് പറയില്ല, തൃഷയ്‌ക്കെതിരെ അപകീര്‍ത്തിക്കേസ് കൊടുക്കും; മന്‍സൂര്‍ അലി ഖാന്‍

News

ഞാന്‍ മാപ്പ് പറയില്ല, തൃഷയ്‌ക്കെതിരെ അപകീര്‍ത്തിക്കേസ് കൊടുക്കും; മന്‍സൂര്‍ അലി ഖാന്‍

ഞാന്‍ മാപ്പ് പറയില്ല, തൃഷയ്‌ക്കെതിരെ അപകീര്‍ത്തിക്കേസ് കൊടുക്കും; മന്‍സൂര്‍ അലി ഖാന്‍

നടി തൃഷയ്‌ക്കെതിരായ സ്ത്രീ വിരുദ്ധപരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ താന്‍ ഒരുക്കമല്ലെന്ന് നടന്‍ മന്‍സൂര്‍ അലി ഖാന്‍. തെറ്റ് ചെയ്തിട്ടില്ല എന്നും താന്‍ നടത്തിയ പരാമര്‍ശത്തെ തെറ്റിദ്ധരിക്കുകയാണെന്നും തൃഷയ്‌ക്കെതിരെ അപകീര്‍ത്തിക്കേസ് കൊടുക്കുമെന്നും മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞു. ചെന്നൈയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടന്‍.

‘തമിഴ്‌നാട്ടിലെ ജനങ്ങള്‍ തനിക്ക് പിന്തുണയായുണ്ട്. പറഞ്ഞത് ഒരു തമാശയാണെന്ന് മനസിലാക്കാതെ എന്റെ പ്രസ്താവനയെ തെറ്റിദ്ധരിക്കുകയും അത് വലിയ പ്രശ്‌നമാക്കുകയും ചെയ്യുകയാണ്. എന്നോടൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞ നടി തൃഷയ്‌ക്കെതിരെ അപകീര്‍ത്തിക്കേസ് കൊടുക്കാന്‍ പോവുകയാണ്,’ മന്‍സൂര്‍ അലി ഖാന്‍ പ്രതികരിച്ചു.

തനിക്കെതിരെ സംസാരിച്ച തരാങ്ങളൊക്കെ ശരിക്കും നല്ലവരാണോ എന്നും മന്‍സൂര്‍ അലി ഖാന്‍ ചോദിച്ചു. നടികര്‍ സംഘത്തിനെതിരെയും നടന്‍ വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്.

വിജയ്‌യും തൃഷയും അഭിനയിച്ച ‘ലിയോ’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മന്‍സൂര്‍ അലി ഖാന്‍ തൃഷയ്‌ക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. സംഭവത്തില്‍ നടന്‍ മന്‍സൂര്‍ അലി ഖാനെതിരേ ദേശീയ വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

Continue Reading
You may also like...

More in News

Trending