“നിങ്ങൾക്ക് നാണമുണ്ടോ ഇങ്ങനുള്ള കാര്യങ്ങൾ എന്റടുത്ത് ചോദിക്കാൻ ? “- മാധ്യമങ്ങളോട് കയർത്ത് മോഹൻലാൽ – വീഡിയോ കാണാം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം കൈമാറിയതിന് പിന്നാലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഭാഗമാകുകയാണ് മോഹൻലാൽ. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി തന്റെ നേതൃത്വത്തിലുളള വിശ്വശാന്തി ഫൗണ്ടേഷൻ ശേഖരിച്ച സാധനങ്ങൾ നേരിട്ടെത്തി കൈമാറിയിരിക്കുകയാണ് മോഹൻലാൽ. കൊച്ചി വെല്ലിങ്ടൺ ഐലന്റില കളക്ഷൻ സെന്ററിലാണ് ലാൽ നേരിട്ടെത്തി സാധനങ്ങൾ കൈമാറിയത്.
സാധനങ്ങൾ കൈമാറാൻ എത്തിയ മോഹൻലാലിനെ പതിവ് പോലെ മാധ്യമപ്രവർത്തകർ വളഞ്ഞു . നല്ലൊരു കാര്യത്തിന്റെ ഭാഗമായി എത്തിയ മോഹൻലാൽ , വിശ്വശാന്തി ഫൗണ്ടേഷന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചു . അതിനിടയിലാണ് ബിഷപ് ഫ്രാങ്കോ മുളക്കലിന്റെയും കന്യാസ്ത്രീ വിഷയത്തിനെ കുറിച്ചും മോഹൻലാലിനോട് മാധ്യമ പ്രവർത്തകൻ ആരാഞ്ഞത് .
മാധ്യമ പ്രവർത്തകരോട് വളരെ സംയമനത്തോടെ സംസാരിക്കാറുള്ള മോഹൻലാൽ പെട്ടെന്നാണ് ദേഷ്യപ്പെട്ടത്. അസ്വസ്ഥനായ മോഹൻലാൽ , നിങ്ങൾക്ക് നാണമുണ്ടോ ഇങ്ങനുള്ള കാര്യങ്ങൾ ചോഡ്ജിക്കാൻ , നല്ലൊരു കാര്യത്തിന് വന്നപ്പോൾ ? കന്യാസ്ത്രീ എന്തുചെയ്യണം ,അതുമിതുമായി എന്താണ് ബന്ധം ? നിങ്ങൾക്ക് വേറെന്തൊക്കെ ചോദിക്കാം.അത് പൊതുവികാരമാണ് ,ഇത്രയും വലിയ പ്രോബ്ലം നടക്കുമ്പോൾ ” .. ഇതും പറഞ്ഞു മോഹൻലാൽ വളരെ വേഗം പിന്തിരിഞ്ഞു .
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...