
Actor
‘വധശിക്ഷയില്‍ കുറഞ്ഞ ഒന്നും ആ നീചന് അര്‍ഹിച്ചിരുന്നില്ല’; ഷെയ്ന് നിഗം
‘വധശിക്ഷയില്‍ കുറഞ്ഞ ഒന്നും ആ നീചന് അര്‍ഹിച്ചിരുന്നില്ല’; ഷെയ്ന് നിഗം

കഴിഞ്ഞ ദിവസമായിരുന്നു ആലുവയില്‍ ബിഹാര്‍ സ്വദേശിയായ അഞ്ചു വയസ്സുകാരിയെ ബ ലാത്സംഗം ചെയ്ത് കൊ ലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആല(28)ത്തിന് വധശിക്ഷ വിധിച്ചത്. ബിഹാര്‍ സ്വദേശിയായ അസ്ഫാക്കിന് ശിശുദിനത്തിലാണ് എറണാകുളം പോക്സോ കോടതി ജഡ്ജി കെ. സോമന് വധശിക്ഷ വിധിച്ചത്. ഒട്ടേറെയാളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
ഇക്കൂട്ടത്തില്‍ നടന് ഷെയ്ന് നിഗം പങ്കുവെച്ച വാക്കുകളാണ് വൈറലായി മാറുന്നത്. ‘വധശിക്ഷയില്‍ കുറഞ്ഞ ഒന്നും ആ നീചന് അര്‍ഹിച്ചിരുന്നില്ല’, എന്നാണ് ഷെയ്ന് ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഷെയിനിന്റെ അഭിപ്രായത്തോട് യോജിച്ച് ഒട്ടറെയാളുകള് പ്രതികരിക്കുകയും പോസ്റ്റ് പങ്കുവയ്ക്കുകയും ചെയ്തു.
വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷ നല്കിയിരുന്നുവെങ്കില് നിരാശ തരുന്നതാവുമായിരുന്നു. ഈ വിധി അങ്ങേയറ്റം സന്തോഷം നല്കുന്ന വിധി തന്നെ കുറ്റവാളികള്‍ക്ക് ഇതൊരു പാഠമാവട്ടെ നിയമപാലകരെയും കോടതിയെയും നമുക്ക് അഭിനന്ദിക്കാമെന്ന് ചിലര്‍ കുറിച്ചു.
ജൂലായ് 28ന് മൂന്നിനാണ് ആലുവ ചൂര്‍ണിക്കരയിലെ വീട്ടില്‍നിന്ന് കുട്ടിയെ പ്രതി കൂട്ടിക്കൊണ്ടു പോയത്. ആലുവ മാര്‍ക്കറ്റില്‍ പെരിയാറിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി. മൃതദേഹം പുഴയുടെ തീരത്തെ ചതുപ്പില്‍ താഴ്ത്തി. കല്ലുകൊണ്ട് ഇടിച്ചാണ് മുഖം ചെളിയിലേക്ക് താഴ്ത്തിയത്. പിറ്റേന്ന് ഉറുമ്പരിച്ച നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. കുട്ടിയെ കാണാതായ അന്നു രാത്രി തന്നെ അസ്ഫാക്കിനെ പോലീസ് പിടികൂടിയിരുന്നു.
പ്രതിക്കെതിരേ ചുമത്തിയ 16 കുറ്റങ്ങളില്‍ 13 കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചത്. മൂന്ന് കുറ്റങ്ങള്‍ ആവര്‍ത്തിച്ചുവന്നിരിക്കുന്നതിനാലാണ് 13 കുറ്റങ്ങളില്‍ മാത്രം ശിക്ഷ വിധിക്കുന്നതെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. പോക്സോ നിയമം പ്രാബല്യത്തില്‍ വന്നതിന്റെ 11ാം വാര്‍ഷികദിനത്തിലാണ് ആലുവ കേസിന്റെ ശിക്ഷാവിധിയെന്നതും പ്രത്യേകതയാണ്.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിനയ് ഫോർട്ട്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കൊല്ലം ടികെഎം എന്‍ജിനിയറിങ്...
ഭീ കരവാദത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ട. ഹൈദരാബാദിൽ സൂര്യ നായകനായ റെട്രോ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ...
ബസ് കണ്ടക്ടറിൽ നിന്നും ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും അടക്കി...
സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഈ വിഷയത്തിൽ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ ഈ...