Connect with us

ആ ശീലം അധികം നല്ലതല്ലെന്ന് ഞാന്‍ ഒരു ഏട്ടനോട് എന്നത് പോലെ സുരേഷേട്ടനോട് പറയുമായിരുന്നു; ദിലീപ്

Actor

ആ ശീലം അധികം നല്ലതല്ലെന്ന് ഞാന്‍ ഒരു ഏട്ടനോട് എന്നത് പോലെ സുരേഷേട്ടനോട് പറയുമായിരുന്നു; ദിലീപ്

ആ ശീലം അധികം നല്ലതല്ലെന്ന് ഞാന്‍ ഒരു ഏട്ടനോട് എന്നത് പോലെ സുരേഷേട്ടനോട് പറയുമായിരുന്നു; ദിലീപ്

സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ സജീവമായ, മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് സുരേഷ് ഗോപി. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോള്‍ ഗരുഡന്‍ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അതിഗംഭീര തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് സുരേഷ് ഗോപി. ചിത്രത്തിന് മികച്ച അഭിപ്രായമാണ് എല്ലായിടത്ത് നിന്നും ലഭിക്കുന്നത്.

ചിത്രത്തിന്റെ പ്രമോഷനിടെ ദിലീപ് അടക്കമുള്ള താരങ്ങളോട് തനിക്കുള്ള ബന്ധത്തെക്കുറിച്ചും സുരേഷ് ഗോപി തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ അന്ന് സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങളില്‍ പ്രതികരണവുമായി ദിലീപും രംഗത്ത് വന്നിരിക്കുകയാണ്. സ്‌നേഹത്തോടെ ശകാരിക്കുന്ന ആളാണ് ദിലീപ് എന്ന് കേട്ടിട്ടുണ്ടെന്ന അവതാരകന്റെ വാക്കുകളോടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

”അവന്‍ എനിക്കിട്ട് പാര വച്ചത് എന്റെ ഫുഡ് പ്ലേറ്റിലാണ്. നിങ്ങളെയുണ്ടല്ലോ സുരേഷേട്ടാ, ആ വയറ്, തൈര് എന്ന് പറയുന്ന സാധനം മേലാല്‍ കഴിക്കരുത്. ചേച്ചി ഇനി സുരേഷേട്ടന് തൈര് കൊടുക്കരുത്. ഇതാണ് സ്‌നേഹത്തോടെയുള്ള ശകാരം.’ എന്നായിരുന്നു അഭിമുഖത്തില്‍ സുരേഷ് ഗോപി പറഞ്ഞത്. ട്വന്റി20 എന്ന പടത്തില്‍ എന്റെയടുത്തു നിന്നും 20 ദിവസത്തെ ഡേറ്റ് വാങ്ങിയിട്ട് ഒടുവില്‍ 60 ദിവസമെങ്ങാണ്ട് മെനക്കെട്ടു ഞാന്‍. വമ്പന്മാരുടെയൊക്കെ ആവശ്യത്തിന് എന്നെ അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ചു. ഇതിനിടെയ്ക്ക് എന്റെ ഒരു പടവും നിന്നു പോയി. ഇന്നു വരെ ഇറങ്ങിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

ബാന്ദ്ര സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിനിടെ സുരേഷ് ഗോപി പറഞ്ഞ ഈ കാര്യങ്ങള്‍ അവതാരകന്‍ കാണിച്ചുകൊടുത്തപ്പോള്‍ തൈരിന്റെ വിഷയമൊക്കെ സത്യമാണെന്നാണ് ദിലീപ് വ്യക്തമാക്കുന്നത്. ഞാന്‍ കണ്ടതില്‍ ഏറ്റവും സുന്ദരനായ നടന്മാരില്‍ ഒരാളായിരുന്നു സുരേഷ് ഗോപി. എന്നാല്‍ പിന്നീട് ഒരു സമയത്ത് കാണുമ്പോള്‍ അദ്ദേഹം തടിച്ചിരുന്നുവെന്നും ദിലീപ് പറയുന്നു.

ഉച്ചയ്ക്ക് തൈരൊക്കെ കുടിക്കുന്നത് ശീലമായിരുന്നു. ഇത് അധികം നല്ലതെന്ന് ഞാന്‍ ഒരു ഏട്ടനോട് എന്നത് പോലെ പറയുമായിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി എന്നീ നാലുപേരെ എനിക്ക് ഒരിക്കലും മറക്കാന്‍ സാധിക്കില്ല. ലാലേട്ടെന്റെ മുഖത്ത് ക്ലാപ്പ് അടിച്ച് തുടങ്ങിയ വ്യക്തിയാണ് ഞാന്‍. എന്റെ സിനിമാ ജീവിതത്തെക്കുറിച്ച് പറയുമ്പോള്‍ അക്കാര്യമൊന്നും ഒഴിവാക്കാന്‍ സാധിക്കില്ല.

സൈന്യത്തിന്റെ സെറ്റില്‍ മമ്മൂക്ക വരുന്ന സമയത്ത് ഞാന്‍ ദൂരെ മാറി നില്‍ക്കുകയാണ്. അദ്ദേഹം എന്നെ കണ്ടതും അടുത്തേയ്ക്ക് വിളിച്ച് കോമിക്കോള എന്ന പരിപാടി കാണാറുണ്ടെന്ന് പറഞ്ഞു. ആ സമയത്ത് കോമിക്കോള കാണുന്നത് അപൂര്‍വ്വമാണ്. ആ സെറ്റില്‍ ഞാന്‍ അവരില്‍ ഒരാളായി മാറി. നിനക്ക് ഒരു സീറ്റ് എന്റെ അരികില്‍ ഉണ്ട്. അത് നീയായിട്ട് കളയരുതെന്ന് മമ്മൂക്ക അന്ന് മുതല്‍ തന്നെ പറയാറുണ്ടായിരുന്നുവെന്നും ദിലീപ് പറയുന്നു.

മാനത്തെ കൊട്ടാരം എന്ന ചിത്രത്തില്‍ വെച്ചാണ് ഞാന്‍ സുരേഷേട്ടനെ ആദ്യമായി കാണുന്നത്. ജയറാമേട്ടനെ എന്റെ തലതൊട്ടപ്പനായിട്ടാണ് കാണുന്നത്. എന്നെ സിനിമയിലേയ്ക്ക് കൊണ്ടു വന്ന ആളാണ്. ഇവര്‍ ആരേയും മറന്നിട്ട് എനിക്ക് സിനിമ ജീവിതത്തെക്കുറിച്ച് പറയാന്‍ സാധിക്കില്ലെന്നും ദിലീപ് കൂട്ടിച്ചേര്‍ക്കുന്നു. വലിയൊരു തിരിച്ചു വരവ് ആഗ്രഹിക്കുന്ന താരം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ബാന്ദ്ര.

രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി ദിലീപ് കൂട്ടുക്കെട്ടില്‍ പുറത്തെത്തുന്ന ചിത്രമാണിത്. ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമ. ഇതിനു മുന്‍പെത്തിയ വോയ്‌സ് ഓഫ് സത്യനാഥന്‍ കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അതിനാല്‍ തന്നെ ബാന്ദ്രയുടെ വിജയം ദിലീപിന് അനിവാര്യമായിരുന്നു. ചിത്രത്തില്‍ തമന്നയാണ് നായികയായി എത്തുന്നത്. തമന്നയുടെ ആദ്യ മലയാള സിനിമയാണിത്. നവംബര്‍ പത്തിന് തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

അതേസമയം, രാമലീല കാണരുത് എന്നായിരുന്നു അന്ന് ചാനലുകളിലൂടെയെല്ലാം പറഞ്ഞിരുന്നതെന്നും ദിലീപ് പറഞ്ഞിരുന്നു. എന്നാല്‍ ജനങ്ങള്‍ സിനിമ ഏറ്റെടുത്തു. അത് തന്നോടുള്ള സ്‌നേഹവും താന്‍ ആരാണെന്ന ബോധ്യവും ഉള്ളത് കൊണ്ടാണെന്നും ദിലീപ് പറഞ്ഞു. ‘ആ സിനിമ കാണരുത് എന്ന് പറഞ്ഞിട്ടായിരുന്നു എല്ലാവരും ചാനലുകളിലൂടെ പറഞ്ഞിരുന്നത്. എന്നാല്‍ ആദ്യ ഷോ മുതല്‍ ജനങ്ങള്‍ കേറി തുടങ്ങി. എന്നെ വിശ്വസിക്കുന്ന ജനങ്ങളുണ്ട്. എന്നെ സംബന്ധിച്ച് ഞാനൊരു ഓപ്പണ്‍ ബുക്ക് ആണ്. എന്നെ വളര്‍ത്തിയത് ജനങ്ങളാണ്.

ഞാന്‍ മിമിക്രി തുടങ്ങിയ കാലം മുതല്‍ എനിക്ക് കയ്യടി തന്ന് എന്നെ വളര്‍ത്തിയത് അവരാണ്. കലാകാരന്‍ എന്ന നിലയില്‍ എന്നെ ഇവിടെ നിലനിര്‍ത്തുന്നതും പ്രിയപ്പെട്ട പ്രേക്ഷകരാണ്. ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴും എനിക്കെതിരെ ഒരു ലോബി പ്രവര്‍ത്തിക്കുമ്പോഴും എനിക്ക് ലഭിക്കുന്ന സപ്പോര്‍ട്ട് എന്ന് പറയുന്നത് ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ ലഭിക്കുന്ന സ്‌നേഹമാണ്. പിന്നെ ഞാന്‍ എന്താണെന്ന് ഇവിടെയുള്ള ആളുകള്‍ക്കു നല്ല ബോധ്യമുണ്ട്. അവരുടെ കയ്യടി കൊണ്ട്, അവര്‍ കൈപിടിച്ച് ഉയര്‍ത്തിയ ആളാണ് ഞാന്‍. അല്ലാതെ എന്റെ മിടുക്ക് കൊണ്ട് വന്ന ആളൊന്നുമല്ല’ എന്നും ദിലീപ് പറഞ്ഞു.

Continue Reading
You may also like...

More in Actor

Trending

Recent

To Top