
Malayalam
നാഗവല്ലിയായി ഞങ്ങളെ പേടിപ്പിച്ച ആളാണ് ഈ ഓടുന്നത്; ദീപാവലി ആഘോഷത്തിന്റെ വീഡിയോയുമായി ശോഭന
നാഗവല്ലിയായി ഞങ്ങളെ പേടിപ്പിച്ച ആളാണ് ഈ ഓടുന്നത്; ദീപാവലി ആഘോഷത്തിന്റെ വീഡിയോയുമായി ശോഭന

നടിയായും നര്‍ത്തകിയായും മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരമാണ് ശോഭന. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ശോഭന ഇതിനോടകം തന്നെ മുന്‍ നിര നായകന്മാര്ക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ സജീവമായി നിന്ന ശോഭന പെട്ടെന്നായിരുന്നു സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. തന്റെ വളര്‍ത്തു മകള്‍ക്കൊപ്പവും തന്റെ ഡാന്‍സ് അക്കാഡമിയായും മുന്നോട്ട് പോകുകയാണ് താരം.
ഇപ്പോഴിതാ തന്റെ ദീപാവലി ആഘോഷത്തിന്റെ ദൃശ്യങ്ങളുമായി എത്തിയിരിക്കുകയാണ് നടി. പടക്കം പൊട്ടിക്കാന്‍ ശ്രമിക്കുന്ന വീഡിയോയാണ് ശോഭന പങ്കുവച്ചത്. പടക്കത്തിന് തീകൊളുത്തി തിരിഞ്ഞോടുന്ന ശോഭനയെയാണ് വീഡിയോയില്‍ കാണാനാവുക. ഒടുവില്‍ മൂന്ന് തവണ ശ്രമിച്ചിട്ടാണ് പടക്കം പൊട്ടിയത്.
തനിക്ക് ഒട്ടും പേടിയില്ല എന്ന് അര്‍ത്ഥം വരുന്ന ‘ജുജുബി’ എന്ന് പറഞ്ഞാണ് ശോഭന വീഡിയോ തുടങ്ങുന്നത് എങ്കിലും നല്ല പേടിയാണ് എന്ന് ഓട്ടം കണ്ടാല്‍ അറിയാം. തനിക്ക് ഇത് ചെയ്തു തന്നിരുന്ന തന്റെ പഴയ ബാച്ചിലെ കുട്ടികളെ ഈ വേളയില്‍ ഓര്‍ക്കുന്നു എന്നും ശോഭന വീഡിയോയ്ക്ക് ക്യാപ്ഷനായി കുറിച്ചിട്ടുണ്ട്.
‘ഇത്രേം ധൈര്യം ഞങ്ങള്‍ ചാള്‍സ് ശോഭരാജില്‍ മാത്രമേ കണ്ടിട്ടുള്ളൂ ചേച്ചീ, സിവനേ ഇതേത് ജില്ല, ആ ഓട്ടം, ഓട്ടം കൊള്ളാരുന്നു ദീപാവലി ആശംസകള്‍, നാഗവല്ലിയായി ഞങ്ങളെ പേടിപ്പിച്ച ആളാണ് ഈ ഓടുന്നത്, എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് താഴെയെത്തുന്ന കമന്റുകള്‍.
അതേസമയം, ‘വരനെ ആവശ്യമുണ്ട്’ ആണ് ശോഭനയുടെതായി ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. സിനിമ വിട്ട് തന്റെ നൃത്ത വിദ്യാലയവും പരിപാടികളുമായി തിരക്കിലാണ് ശോഭന ഇപ്പോള്‍. അടുത്തിടെ കേരളീയം പരിപാടിയില്‍ താരം മുഖ്യാതിഥിയായി എത്തിയിരുന്നു.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അടുത്തിടെ തിയേറ്ററുകളെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് മീര ജാസ്മിൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയ നടി മലയാളത്തിലെയും...
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ദിയ കൃഷ്ണയുടെ...