ചെറുപ്പം മുതൽ അറിയുന്ന സുഹൃത്താണ് ദുൽഖർ ; ആ സൗഹൃദത്തെ കുറിച്ച് ഫഹദ്
Published on

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. 2014 ആഗസ്റ്റ് 21 ന് ആയിരുന്നു ഇരുവരുടേയും വിവാഹം. ബാലതാരമായെത്തി ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറിയ താരമാണ് നസ്രിയ. സിനിമയ്ക്ക് അകത്തും പുറത്തുമൊക്കെ ഒരുപാട് സൗഹൃദങ്ങൾ ഉള്ളവരാണ് നസ്രിയയും ഫഹദും നസ്രിയയും. സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കും ഇവരുടെ സൗഹൃദങ്ങൾ പരിചിതമാണ്. സിനിമയ്ക്ക് അപ്പുറത്ത് ഫഹദും നസ്രിയയും ഏറ്റവും കൂടുതൽ അടുപ്പം സൂക്ഷിക്കുന്ന ഒരു കുടുംബം മമ്മൂട്ടിയുടേതാണ്. ദുൽഖർ സൽമാനും ഭാര്യ അമാലുമായൊക്കെ വളരെ അടുത്ത ബന്ധമാണ് ഫഹദിനും നസ്രിയയ്ക്കും ഉള്ളത്. നസ്രിയയും അമാലും ഒന്നിച്ചുള്ള ചിത്രങ്ങളൊക്കെ പലപ്പോഴായി സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
അതേ സമയം മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ ഫഹദും ദുൽഖറുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. ആ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്. ചെറുപ്പം മുതൽ അറിയുന്ന സുഹൃത്താണ് ദുൽഖർ എന്നാണ് ഫഹദ് പറഞ്ഞത്. തങ്ങളുടെ ഭാര്യമാർ അടുത്ത സുഹൃത്തുക്കളാണെന്നും വ്യക്തപരമായി ഏറ്റവും അടുത്ത ആളുകളാണ് ദുൽഖറും ഭാര്യയുമെന്നും ഫഹദ് പറയുന്നു.
“ദുൽഖർ ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും എനിക്ക് ഏറ്റവും ഇഷ്ടമുള്ള ദുൽഖറിന്റെ സിനിമ ചാർളി ആണ്. അതിലെ ദുൽഖറിന്റെ ബോഡി ലാംഗ്വേജ്, ദുൽഖർ അത് പ്രെസന്റ് ചെയ്തിരിക്കുന്ന രീതിയൊക്കെ എനിക്ക് ഇഷ്ടമാണ്. ഞാൻ ഇത് ദുൽഖറിനോടും പറഞ്ഞിട്ടുണ്ട്. എനിക്ക് എന്റെ ഒൻപതു വയസുമുതൽ അറിയുന്ന ആളാണ് ദുൽഖർ. ഞാൻ അമേരിക്കയിൽ ഉണ്ടായിരുന്നപ്പോഴും സ്ഥിരമായി ഏറ്റവും കൂടുതൽ സംസാരിച്ചിരുന്ന ഒരാൾ ദുൽഖറാണ്.
എന്റെ ഭാര്യയുടെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ദുൽഖറിന്റെ ഭാര്യ ആണ്. വ്യക്തിപരമായി ഞങ്ങൾ എല്ലാവരും വളരെ അടുത്ത ആൾക്കാരാണ്. ഒരു അടിപൊളി മനുഷ്യനാണ് ദുൽഖർ, ഒരുപക്ഷെ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്തതിൽ കൂടുതൽ അടിപൊളി മനുഷ്യനാണ്. ദുൽഖറിന്റെ ഏതെങ്കിലും ഒരു പടത്തിന്റെ റിലീസിന് മുൻപ് ദുൽഖറിനെ നോക്കിയാൽ ദുൽഖർ വിറയ്ക്കുന്നത് കാണാം. അത്ര ടെൻഷനിൽ ആയിരിക്കും അയാൾ.
അത് ചെയ്തത് ശരിയായോ, ഇത് ചെയ്തത് ശരിയായോ അങ്ങനെയുള്ള ഒരുപാട് ടെൻഷനുകൾ ഓരോ സിനിമ ഇറങ്ങും മുൻപും ദുൽഖറിന് ഉണ്ടാകാറുണ്ട്. ഒരു സിനിമ നന്നാവാൻ വേണ്ടി ഒരുപാട് എഫർട്ട് എടുക്കുന്ന ലാസ്റ്റ് മിനിറ്റ് വരെ അതിനുവേണ്ടി ഫൈറ്റ് ചെയ്യുന്ന ഒരാളാണ് ദുൽഖർ. എന്നാൽ ദുൽഖറിന്റെ വാപ്പ ഞങ്ങളെ പോലെയൊന്നുമല്ല, ഭയങ്കര കൂൾ ആയ മനുഷ്യനാണ്.” എന്നായിരുന്നു ഫഹദ് ഫാസിലിന്റെ വാക്കുകൾ.
മുൻപൊരിക്കൽ ഒരു പൊതുവേദിയിൽ വെച്ച് മമ്മൂട്ടിയും നസ്രിയയുടെയും അമാലിന്റെയും സൗഹൃദത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. എന്റെ കുടുംബവുമായി ഫാസിലിന്റെ കുടുംബത്തിന് വളരെ അടുത്ത ബന്ധമുണ്ട്. ആ ബന്ധം അറിഞ്ഞിട്ടാണെന്ന് തോന്നുന്നു ഈ പെണ്ണ് ഇപ്പോൾ എന്റെ വീട്ടിൽ നിന്നും മാറാറില്ല എന്നായിരുന്നു നസ്രിയയെ മുന്നിൽ നിർത്തി മമ്മൂട്ടിയുടെ കമന്റ്. ഫഹദിനെയും നസ്രിയയെയും നമ്മുടെ വീട്ടിലെ കുട്ടികളായിട്ട്, നമ്മുടെ കണ്മുന്നിൽ വളർന്ന കുട്ടികളായിട്ട് മാത്രമേ തനിക്ക് കാണാൻ സാധിക്കുകയുള്ളൂ എന്നും മമ്മൂട്ടി പറഞ്ഞിട്ടുണ്ട്.
അതേസമയം ബാംഗ്ലൂർ ഡെയ്സ് ആണ് ദുൽഖറും ഫഹദും നസ്രിയയും ഒന്നിച്ച് അഭിനയിച്ചിട്ടുള്ള സിനിമ. അതിനു മുൻപ് സലാല മൊബൈൽസിൽ ദുൽഖറും നസ്രിയയും നായികാനായകന്മാരായി അഭിനയിച്ചിരുന്നു. മൂവരും ഒരുമിച്ചു വരുന്ന ചിത്രം ആരാധകരുടെ ആഗ്രഹങ്ങളിൽ ഒന്നാണ്.
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം, ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇപ്പേഴിതാ സെൻസർ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേരുമാറ്റുന്നതുമായി ബന്ധപ്പെട്ട്...
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജെഎസ്കെ’. ചിത്രത്തിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ‘ജെഎസ്കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള’. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം. സിനിമയിലെ കഥാപാത്രമായ ‘ജാനകി’...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...