ലിയോ എന്റെ ആദരമാണ്,ലിയോയുടെ വിജയം എനിക്ക് മാത്രമല്ല മുഴുവന്‍ അണിയറക്കാരെ സംബന്ധിച്ചും ഏറെ പ്രാധാന്യമുള്ള കാര്യമാണ്”, ലോകേഷ്
Published on

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ദളപതി വിജയ്- ലോകേഷ് കനകരാജ് ചിത്രം ലിയോ തിയേറ്ററുകൾ പൂരപ്പറമ്പാക്കിയാണ് വിജയ് ആരാധകർ വരവേറ്റത്. ആദ്യദിനം എത്തിയ പ്രേക്ഷകാഭിപ്രായങ്ങളില്‍ സമ്മിശ്ര പ്രതികരണം എത്തിയപ്പോള്‍ അത് ചിത്രത്തിന്റെ മുന്നോട്ടുള്ള ബോക്സ് ഓഫീസ് പ്രകടനത്തെ ബാധിക്കുമോ എന്നും സംശയിക്കപ്പെട്ടിരുന്നു. എന്നാല്‍ അത്തരത്തിലുള്ള എല്ലാ സംശയങ്ങളെയും മറികടന്ന് 500 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു ചിത്രം. നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്കനുസരിച്ച് ആദ്യ 12 ദിനങ്ങളില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത് 540 കോടിയാണ്.
ചിത്രം 2005 ഹോളിവുഡ് ചിത്രം എ ഹിസ്റ്ററി ഓഫ് വയലന്‍സില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഒന്നാണെന്ന് റിലീസിന് വളരെ മുന്‍പേ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നതാണ്. ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡിലും ഹിസ്റ്ററി ഓഫ് വയലന്സിന്റെയും സംവിധായകന് ഡേവിഡ് ക്രോനെന്ബെര്ഗിന്റെയും പേര് ലോകേഷ് ഉള്‍പ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ലിയോ എന്ന ചിത്രം ക്രോനെന്ബെര്ഗിനുള്ള തന്റെ ആദരമായിരുന്നെന്ന് പറയുകയാണ് ലോകേഷ്. അമേരിക്കന്‍ മാധ്യമ സ്ഥാപനമായ വെറൈറ്റിക്ക് നല്കിയ പുതിയ അഭിമുഖത്തിലാണ് ലോകേഷ് ഇങ്ങനെ പറയുന്നത്.
“ലിയോ എഴുതാന്‍ എനിക്ക് പ്രചോദനമായത് എ ഹിസ്റ്ററി ഓഫ് വയലന്‍സ് ആണ്. ആ ചിത്രം എന്നില്‍ ഒരു മുദ്ര അവശേഷിപ്പിച്ചിരുന്നു. അതില്‍ നിന്നാണ് ലിയോ ജനിച്ചത്. ലിയോ എന്റെ ആദരമാണ്. ലിയോയുടെ വിജയം എനിക്ക് മാത്രമല്ല മുഴുവന്‍ അണിയറക്കാരെ സംബന്ധിച്ചും ഏറെ പ്രാധാന്യമുള്ള കാര്യമാണ്”, ലോകേഷ് പറഞ്ഞു.
ലിയോയ്ക്ക് ശേഷം ലോകേഷിന്റേതായി വരാനിരിക്കുന്ന എല്‍സിയു (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) ചിത്രങ്ങള്‍ കൈതി 2, വിക്രം 2, റോളക്സ് എന്നിവയാണ്. എന്നാല്‍ എല്‍സിയുവിന് പുറത്താണ് ലോകേഷിന്റെ അടുത്ത ചിത്രം. രജനികാന്ത് ആണ് ഈ ചിത്രത്തിനെ നായകന്. സൂര്യയെ നായകനാക്കി ലോകേഷ് ആലോചിക്കുന്ന ഇരുമ്പുകൈ മായാവിയും എല്‍സിയുവിന് പുറത്തുള്ള ചിത്രമാണ്.
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
അവനല്ല. ഇതിനൊക്കെകാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എട… യക്ഷിടെ...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...