Connect with us

മരണ ശേഷം തന്റെ അവയവങ്ങളും ശരീരവും മരണ ശേഷം ദാനം ചെയ്യുന്നുവെന്ന് കമല്‍ ഹാസന്‍

Uncategorized

മരണ ശേഷം തന്റെ അവയവങ്ങളും ശരീരവും മരണ ശേഷം ദാനം ചെയ്യുന്നുവെന്ന് കമല്‍ ഹാസന്‍

മരണ ശേഷം തന്റെ അവയവങ്ങളും ശരീരവും മരണ ശേഷം ദാനം ചെയ്യുന്നുവെന്ന് കമല്‍ ഹാസന്‍

കഴിഞ്ഞ ദിവസമായിരുന്നു ഉലകനായകന്‍ കമല്‍ ഹാസന്റെ 69ാം ജന്മദിനം. 2002ല്‍ ആണ് കമല്‍ ഹാസന്‍ തന്റെ അവയവങ്ങളും ശരീരവും മരണ ശേഷം ദാനം ചെയ്യുന്നു എന്ന് പ്രഖ്യാപിച്ചത്. 2002 ആഗസ്റ്റ് 15ന്, സ്വാതന്ത്രദിന പരിപാടിയിലാണ് മദ്രാസ് മെഡിക്കല്‍ കോളേജിലെ അനാട്ടമി ഡിപ്പാര്‍ട്ട്‌മെന്റിലേക്ക്, വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി മരണ ശേഷം തന്റെ ശരീരം ദാനം ചെയ്യുന്നു എന്ന് പ്രഖ്യാപിച്ചത്.

ആറാമത്തെ വയസില്‍ ബാലനടനായി 1960ല്‍ കളത്തൂര്‍ കണ്ണമ്മ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച കമല്‍ ഹാസന്‍, ആറുപതിറ്റാണ്ടിലേറെയായി വെള്ളിത്തിരയില്‍ സജീവ സാന്നിദ്ധ്യമാണ്. ഫാന്‍സ് അസോസിയേഷന്‍ ക്ലബ്ബുകളെ ക്ഷേമകാര്യ സംഘടനകളാക്കി മാറ്റിയ ആദ്യത്തെ നടനാണ് കമല്‍ ഹാസന്‍. കമലിന്റെ സിനിമകള്‍പോലെതന്നെ ജീവിതവും വളരെ വ്യത്യസ്തമാണ്.

2002 ല്‍ ആണ് കമല്‍ ഹസന്‍ തന്റെ അവയവങ്ങളും ശരീരവും മരണ ശേഷം ദാനം ചെയ്യുന്നു എന്ന് പ്രഖ്യാപിച്ചത്. 2002 ആഗസ്റ്റ് 15 ന്, സ്വാതന്ത്രദിന പരിപാടിയിലാണ് മദ്രാസ് മെഡിക്കല്‍ കോളേജിലെ അനാട്ടമി ഡിപ്പാര്‍ട്‌മെന്റിലേക്ക്, വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി മരണ ശേഷം തന്റെ ശരീരം ദാനം ചെയ്യുന്നു എന്ന് കമല്‍ പ്രഖ്യാപിച്ചത്. തന്റെ ഫാന്‍ ക്ലബ്ബുകളെ ക്ഷേമകാര്യ സംഘടനകളാക്കി മാറ്റിയ ആദ്യത്തെ നടനാണ് കമല്‍ ഹാസന്‍.

കൂടാതെ കമല്‍ നര്‍പണി ഐക്യം എന്ന ഈ സംഘടനയിലൂടെ ധാരാളം സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും കമലഹാസന്‍ നേതൃത്വം നല്‍കുന്നുണ്ട്. രക്തദാനം, നേത്രദാനം, പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുക തുടങ്ങിയ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. 2004 സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആദ്യ എബ്രഹാം കോവൂര്‍ അവാര്‍ഡ് കമല്‍ഹാസനു ലഭിച്ചു.

ആറാമത്തെ വയസില്‍ ബാലനടനായാണ് കമല്‍ ഹാസന്റെ അരങ്ങേറ്റം. 1960ല്‍ കളത്തൂര്‍ കണ്ണമ്മ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച അദ്ദേഹം ആറ് പതിറ്റാണ്ടിലേറെയായി വെള്ളിത്തിരയില്‍ സജീവ സാന്നിദ്ധ്യമാണ്. മികച്ച നടനുള്ള നാല് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍, 19 ഫിലിം ഫെയര്‍ അവാര്‍ഡുകള്‍, സിനിമയിലെ സംഭാവനകള്‍ക്ക് കലൈമാമണി, പത്മശ്രീ, പദ്മഭൂഷണ്‍ തുടങ്ങി എണ്ണമറ്റ പുരസ്‌ക്കാരങ്ങള്‍.

2016ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ കമലിനെ പ്രശസ്തമായ ഷെവലിയര്‍ ബഹുമതി നല്‍കി ആദരിച്ചു. ഓസ്‌ക്കര്‍ നോമിനേഷന്‍ ഉള്‍പ്പെടെയുള്ള നിലവാരമുള്ള ചിത്രങ്ങളിലൂടെ വിനോദവും കലാമൂല്യവും ഒപ്പം കലര്‍ത്തി ചലച്ചിത്രപരീക്ഷണങ്ങള്‍ വിജയരമായി നടപ്പാക്കി. മതേതരമായ കാഴ്ചപ്പാടോടെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം സ്ഥാപിച്ചു പ്രവര്‍ത്തിക്കുന്നു.

രാമനാഥപുരം ജില്ലയിലെ സാധാരണ തമിഴ് അയ്യങ്കാര്‍ കുടുംബത്തില്‍ ജനിച്ച കമല്‍ഹാസന്റെ അച്ഛന്‍ ഡി ശ്രീനിവാസന്‍ ക്രിമിനല്‍ അഭിഭാഷകനായിരുന്നു. അമ്മ രാജലക്ഷ്മി. നാല് സഹോദരങ്ങളില്‍ ഏറ്റവും ഇളയവന്‍. സഹോദരന്മാര്‍ ചാരുഹാസനും ചന്ദ്രഹാസനും. സഹോദരി നളിനി. ജന്മനാടായ രാമനാഥപുരം ജില്ലയിലെ പരമക്കുടിയില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കമല്‍ വിദ്യാഭ്യാസത്തിനായാണ് ചെന്നെയില്‍ എത്തുന്നത്.

ഇഷ്ടമുള്ള ഒരു കരിയര്‍ പിന്തുടരാന്‍ പിതാവ് അവനെ പ്രോത്സാഹിപ്പിച്ചു. മൂന്നാം വയസ്സിലാണ് കമല്‍ അഭിനയിക്കാന്‍ തുടങ്ങിയത്. 1960 ല്‍ കളത്തൂര്‍ കണ്ണമ്മയിലെ പ്രകടനത്തിന് മികച്ച ബാലനടനുള്ള രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡല്‍ ലഭിച്ചു. ബാലതാരമായി, അഞ്ച് സിനിമകളില്‍ കൂടി അദ്ദേഹം അഭിനയിച്ചു. അതിലൊന്ന് കണ്ണും കരളും എന്ന മലയാള ചിത്രമാണ്. തുടര്‍ന്ന് നൃത്തസംവിധായകന്‍ തങ്കപ്പന്റെ സഹായിയായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

കെ. ബാലചന്ദറിന്റെ ചിത്രത്തിലാണ് പ്രായപൂര്‍ത്തിയായ ശേഷം അദ്ദേഹം ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആ കൂട്ടുകെട്ടില്‍ ഇരുവരും 40ലധികം സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. ബാലചന്ദറിന്റെ സിനിമകള്‍ കമലിന്റെ കരിയര്‍ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്., കന്യാകുമാരി( 1974 മലയാളം) അപൂര്‍വ രാഗങ്ങള്‍ (1975 തമിഴ്), മാരോ ചരിത്ര (തെലുങ്ക് 1978), ഏക് ദുജേ കേലിയേ (ഹിന്ദി 1981) എന്നിങ്ങനെ വിവിധ ഭാഷകളിലെ വിജയ ചിത്രങ്ങളിലൂടെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ പദവിയിലെത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

1974ല്‍, കന്യാകുമാരി എന്ന ചിത്രത്തിലാണ് അദ്ദേഹം തന്റെ ആദ്യ നായക വേഷം ചെയ്തത്, അതിന് അദ്ദേഹം തന്റെ ആദ്യ ഫിലിംഫെയര്‍ അവാര്‍ഡ് നേടി. തുടര്‍ന്ന് തമിഴില്‍ മന്മദ ലീലയ്, 16 വയതിനിലെ, ചുവപ്പു റോജാകള്‍ തുടങ്ങിയ ഹിറ്റുകളുടെ ഒരു നിര തന്നെ നല്‍കി. 1977ല്‍ കോകില എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറ്റം കുറിച്ചു. കര്‍ണാടകയിലും തമിഴ്‌നാട്ടിലും ചിത്രം വന്‍ ബ്ലോക്ക്ബസ്റ്റര്‍ ആയിരുന്നു. 1970കളുടെ അവസാനത്തോടെ കമലിന് മികച്ച നടനുള്ള ആറ് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ ലഭിച്ചു. 1981ല്‍ രാജപാര്‍വയില്‍ പ്രത്യക്ഷപ്പെട്ടു. നടനെന്ന നിലയില്‍ അദ്ദേഹത്തിന്റെ നൂറാമത്തെയും നിര്‍മ്മാതാവെന്ന നിലയില്‍ ആദ്യത്തേയും ചിത്രമായിരുന്നു അത്.

ഇന്ത്യന്‍ സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ അപൂര്‍വ്വം ചില കലാകാരന്മാരില്‍ ഒരാളാണ് കമലഹാസന്‍. നിശ്ശബ്ദചിത്രമായ പുഷ്പകവിമാനം, സ്ത്രീ വേഷത്തില്‍ അഭിനയിച്ച അവ്വൈ ഷണ്മുഖി, ഇന്ത്യന്‍, അപൂര്‍വ്വ സഹോദരങ്ങള്‍ തുടങ്ങിയവ മൗലികമായ പല പരീക്ഷണശ്രമങ്ങളും സിനിമയില്‍ നടത്തി ചരിത്രം സൃഷ്ടിച്ചു. ഏതൊരു വെല്ലുവിളിയേയും നേരിടാനുള്ള സ്ഥിരോത്സാഹവും ആരാധകരുടെ കരുത്തും കമലിന് പിന്തുണയായുണ്ട്.

More in Uncategorized

Trending

Recent

To Top