
Malayalam
മഞ്ഞപ്പടയുടെ സ്വന്തം കലൂർ സ്റ്റേഡിയത്തിൽ പാത്തുവിന്റെ ലൈവ് കമന്ററി, ഹർഷാവരങ്ങളോടെ കല്യാണിയെ വരവേറ്റ് ആരാധകർ
മഞ്ഞപ്പടയുടെ സ്വന്തം കലൂർ സ്റ്റേഡിയത്തിൽ പാത്തുവിന്റെ ലൈവ് കമന്ററി, ഹർഷാവരങ്ങളോടെ കല്യാണിയെ വരവേറ്റ് ആരാധകർ

കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന കേരളാ ബ്ലാസ്റ്റേഴ്സ് ഒഡീഷാ എഫ് സി മത്സരത്തിൽ അതിഥിയായി കല്യാണി പ്രിയദർശനും ശേഷം മൈക്കിൽ ഫാത്തിമ ടീമും എത്തി. മഞ്ഞപ്പടയുടെ കോട്ടയിലെത്തിയ കല്യാണി കാണികളെ അഭിവാദ്യം ചെയ്തു സംസാരിച്ചപ്പോൾ ലൈവായി അന്നൗൺസ്മെന്റ് നടത്താനും മറന്നില്ല. “ചങ്കും കരളും പറിച്ചെടുത്താലും ചങ്ങൂറ്റം കടപുഴക്കാൻ കഴിയില്ലെടാ എന്ന വെല്ലുവിളികളുമായി ബ്ലാസ്റ്റേഴ്സ് കൊന്നു കൊലവിളിക്കാനെത്തുന്നു” കല്യാണിയുടെ അന്നൗൺസ്മെന്റ് ആവേശത്തോടെ കാണികൾ ഏറ്റെടുക്കുന്ന കാഴ്ചയാണ് കൊച്ചി കലൂർ സ്റ്റേഡിയത്തിൽ കണ്ടത്. ശേഷം മൈക്കിൽ ഫാത്തിമയുടെ ടീസർ ഗ്രൗണ്ടിലെ പ്രദർശിപ്പിക്കുകകയും ചെയ്തിരുന്നു. ശ്രീ ഗോകുലം മൂവീസ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി, ശേഷം മൈക്കിൽ ഫാത്തിമയുടെ സംവിധായകൻ മനു സി കുമാർ, അഭിനേതാക്കളായ ഫെമിനാ ജോർജ്, ഷഹീൻ സിദ്ധിഖ്, ഡ്രീം ബിഗ് ഫിലിംസ് മേധാവി സുജിത് നായർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. നവംബർ മൂന്നിന് തിയേറ്ററുകളിലേക്കെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമയിൽ ഫുട്ബാൾ കമന്റെറ്റർ ആയാണ് കല്യാണി വേഷമിടുന്നത്.
കല്യാണി പ്രിയദർശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി,പ്രിയാ ശ്രീജിത്ത് ,ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട് , പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ശ്രീ ഗോകുലം മൂവീസ് ആഗോള തലത്തിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമായിരിക്കും ശേഷം മൈക്കിൽ ഫാത്തിമ.കേരളത്തിൽ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷൻ പാർട്ട്നേഴ്സ് ആയ ഡ്രീം ബിഗ് ഫിലിംസാണ് വിതരണം നിർവഹിക്കുന്നത്.
ചിത്രത്തിന്റെ എക്സിക്കുട്ടീവ് പ്രൊഡ്യൂസർ : രഞ്ജിത് നായർ, ഛായാഗ്രഹണം : സന്താന കൃഷ്ണൻ രവിചന്ദ്രൻ, സംഗീത സംവിധാനം: ഹിഷാം അബ്ദുൽ വഹാബ് ,എഡിറ്റർ : കിരൺ ദാസ്, ആർട്ട് : നിമേഷ് താനൂർ,കോസ്റ്റ്യൂം : ധന്യാ ബാലകൃഷ്ണൻ, മേക്ക് അപ്പ് -റോണെക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് : സുകു ദാമോദർ, പബ്ലിസിറ്റി : യെല്ലോ ടൂത്ത്സ്, പ്രൊഡക്ഷൻ കൺട്രോളർ : റിച്ചാർഡ്, ക്രിയേറ്റിവ് പ്രൊഡ്യൂസർ : ഐശ്വര്യ സുരേഷ്, പി ആർ ഒ : പ്രതീഷ് ശേഖർ.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
സോഷ്യല്മീഡിയയില് ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്...