
Actress
‘അന്ന് ഒരുപാട് ആരാധകർ ഉള്ള നടി’ ഭാനുപ്രിയയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ??
‘അന്ന് ഒരുപാട് ആരാധകർ ഉള്ള നടി’ ഭാനുപ്രിയയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ??
Published on

ഭാനുപ്രിയ എന്ന നടിയെ ഓർക്കാൻ അഴകിയ രാവണൻ എന്ന ഒരൊറ്റ ചിത്രം മതി.മലയാളത്തിൽ അധികം സിനിമകിൽ അഭിനയിച്ചില്ലെങ്കിലും അഭിനയിച്ച കുറച്ച് സിനിമകൾ തന്നെ ഭാനുപ്രിയയെ എന്നും ഓർക്കാൻ തക്കതായിരുന്നു.തെന്നിന്ത്യൻ സിനിമ ലോകത്ത് ആ കാലത്ത് വളരെ സജീവമായിരുന്നു ഭാനുപ്രിയ.ഏതൊരു നടിയും ആഗ്രഹിക്കുന്ന പേരും പ്രശസ്തിയും ഭാനുപ്രിയക്ക് ലഭിച്ചിരുന്നു.നടി എന്നതിലുപരി ഒരു മികച്ച നർത്തകി കൂടിയാണ് ഭാനുപ്രിയ.33 വർഷം നീണ്ട കരിയറിൽ 150 ഓളം സിനിമകളിൽ ഭാനുപ്രിയ അഭിനയിച്ചു.കരിയറിനൊപ്പം ഭാനുപ്രിയയുടെ വ്യക്തി ജീവിതവും ഇടയ്ക്ക് വാർത്തകളിൽ നിറയാറുണ്ടായിരുന്നു.
എൻആർഐ ബിസിനസ്മാൻ ആയ ആദർശ് കൗശൽ ആയിരുന്നു ഭാനുപ്രിയയുടെ ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു.വീട്ടുകാർ ഈ ബന്ധത്തെ എതിർത്തിരുന്നു. എന്നാൽ ആദർശ് കൗശലിനെ ഉപേക്ഷിക്കാൻ ഭാനുപ്രിയ തയ്യാറായില്ല. ആദർശിനെ വിവാഹം കഴിച്ച് നടി അമേരിക്കയിലേക്ക് താമസം മാറി. 1998 ലായിരുന്നു വിവാഹം. ഇരുവർക്കും അഭിനയ എന്ന മകളും ജനിച്ചു. എന്നാൽ ഏഴ് വർഷത്തിന് ശേഷം ഭാനുപ്രിയ ഈ വിവാഹ ബന്ധം വേണ്ടെന്ന് വെച്ചു.2005 ൽ വിവാഹ മോചിതയായ ഭാനുപ്രിയ മകളോടൊപ്പം ചെന്നെെയിലേക്ക് തിരിച്ച് വന്നു. അഭിനയത്തിൽ വീണ്ടും ശ്രദ്ധ നൽകി. 2018 ലാണ് ഹൃദയാഘാതം മൂലം ആദർശ് കൗശൽ മരിക്കുന്നത്.
മങ്കഭാനു എന്നാണ് ഭാനുപ്രിയയുടെ യഥാർത്ഥ പേര്.ആന്ധ്രയിലാണ് ജനിച്ചതെങ്കിലും നടിയുടെ കുടുംബം ചെന്നെെയിലേക്ക് താമസം മാറിയിരുന്നു. നടി ശാന്തിപ്രിയ ആണ് ഭാനുപ്രിയയുടെ സഹോദരൻ. ഗോപികൃഷ്ണ എന്ന സഹോദരനും ഉണ്ട്. 1983 ൽ മെല്ലെ പേസുങ്കൾ എന്ന എന്ന തമിഴ് ചിത്രത്തിലൂടെ ആണ് ഭാനുപ്രിയ അഭിനയ രംഗത്തേക്ക് കടക്കുന്നത്.സിതാര എന്ന തെലുങ്ക് സിനിമയിലും അഭിനയിച്ചു. പിന്നീട് തിരക്കേറിയ നായിക ആയി മാറിയ ഭാനുപ്രിയ ഹിന്ദി സിനിമകളിലേക്കും ചേക്കേറി. അതേ സമയം തെലുങ്ക്, തമിഴ് സിനിമകളിലാണ് ഭാനുപ്രിയക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചത്.ആന്ധ്ര സർക്കാരിന്റെയും തമിഴ്നാട് സർക്കാരിന്റെയും മൂന്ന് സംസ്ഥാന പുരസ്കാരങ്ങൾ ഭാനുപ്രിയക്ക് ലഭിച്ചു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി വിൻസി. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് നടി. ഇപ്പോഴിതാ ലഹരി ഉപയോഗിച്ച് സെറ്റില് എത്താറുള്ള ഒരു നടന്...
2000കളിൽ മലയാളത്തിന്റെ ജനപ്രിയ നായികമാരിൽ ഒരാളായിരുന്നു മീര ജാസ്മിൻ. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലുമെല്ലാം താരം നിറഞ്ഞ് നിന്ന കാലം. 2004ൽ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടി മഞ്ജു വാര്യർ. താരത്തിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവ് ഇന്നും പ്രേക്ഷകർക്കിടയിൽ ഒരു ചർച്ചാ വിഷയമാണ്. ലേഡി...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...
ഇടക്കാലത്ത് ഒരു നീണ്ട ഇടവേള ഉണ്ടായെങ്കിലും വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സൂപ്പർ നടിയാണ് മലയാളത്തിന്റെ പ്രിയപ്പെടപ്പെട്ട ലേഡീസ് സൂപ്പർസ്റ്റാർ...