സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ തിളങ്ങി നില്ക്കുന്ന താരമാണ് സുരേഷ് ഗോപി. ഇപ്പോഴിതാ ദുബായില്‍ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ഗരുഡന്റെ പ്രമോഷനോടനുബന്ധിച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ നടന് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ജനങ്ങളുടെ പള്‍സ് തനിക്ക് കിട്ടിയിട്ടുണ്ടെന്നും 2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ജയിക്കുമെന്നുമാണ് നടനും ബി.ജെ.പി നേതാവ് കൂടിയായ സുരേഷ് ഗോപി പറയുന്നത്.
‘തൃശൂര്‍ തന്നാല്‍ എടുക്കും. അതില്‍ അമാന്തം കാണിക്കേണ്ട ആവശ്യമില്ല. തൃശൂര്‍ തരട്ടെ, എടുത്തിരിക്കും. എടുത്താല്‍ ഞങ്ങള്‍ വ്യത്യസ്തത കാണിക്കും. അങ്ങനെ അതു പോരാ എന്നു പറയരുത്. എങ്കില്‍ എടുത്തവര്‍ എന്താണ് ചെയ്തത് എന്നു കൂടി പറയേണ്ടി വരും. തന്നില്ലെങ്കില്‍ പിടിച്ചുപറിക്കാന്‍ ഞാനില്ല. ഞാനങ്ങനെയൊരു പിടിച്ചുപറിക്കാരനേ അല്ല. ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിനാണെങ്കിലും ഇത്തവണയെങ്കിലും ജയിപ്പിക്കണേ എന്നാണ് ജനങ്ങളോടുള്ള എന്റെ അപേക്ഷ.
2014ല്‍ രാഷ്ട്രീയത്തില്‍ ചേരുമ്പോള്‍ അതിന്റെ പ്രഭാവം കണ്ടിട്ട് തന്നെയാണ് മുന്നോട്ടുപോയത്. എല്ലാ കാലത്തും ഉറച്ച നിലപാടാണ് എടുത്തിട്ടുള്ളത്’ എന്നും സുരേഷ് ഗോപി പറഞ്ഞു. നടന് സിദ്ദീഖ്, നടിമാരായ അഭിരാമി, ദിവ്യ പിള്ള തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഗാന്ധി ജയന്തി ദിനത്തില്‍ കരുവന്നൂര്‍ തട്ടിപ്പിനെതിരെ സുരേഷ്ഗോപിയുടെ നേതൃത്വത്തില്‍ തൃശൂരില്‍ ‘സഹകാരി സംരക്ഷണ പദയാത്ര’ നടത്തിയിരുന്നു. തുടര്‍ന്ന് ഗതാഗത തടസ്സമുണ്ടാക്കിയതിന് സുരേഷ് ഗോപിയടക്കം 500 പേര്‍ക്കെതിരെ ഈസ്റ്റ് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. കരുവന്നൂര്‍ മുതല്‍ തൃശൂര്‍ കോര്പറേഷന് വരെ 18 കി.മീ. ദൂരമാണ് പദയാത്ര നടത്തിയത്. കിതച്ചുകൊണ്ട് നടക്കുന്ന സുരേഷ് ഗോപിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
പ്രേക്ഷക മനസ്സിൽ നിലനിന്ന ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടൻ വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങള്‍ ചെയ്താണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. സിനിമകളിലും...
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...