Connect with us

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ പോലും അന്ന് പാന്‍ ഇന്ത്യന്‍ ലെവലില്‍ എത്തിയിട്ടില്ല; സുരേഷ് ഗോപി

Malayalam

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ പോലും അന്ന് പാന്‍ ഇന്ത്യന്‍ ലെവലില്‍ എത്തിയിട്ടില്ല; സുരേഷ് ഗോപി

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ പോലും അന്ന് പാന്‍ ഇന്ത്യന്‍ ലെവലില്‍ എത്തിയിട്ടില്ല; സുരേഷ് ഗോപി

സുരേഷ് ഗോപിയെയും ബിജു മേനോനെയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗരുഡന്‍. മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ചിത്രം നവംബറില്‍ തിയേറ്ററുകളില്‍ എത്തും. ഇപ്പോഴിതാ ‘ഗരുഡന്‍’ എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റില്‍ പാന്‍ ഇന്ത്യന്‍ സിനിമകളെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

തമിഴ് സിനിമ ഇന്‍ഡസ്ട്രിയില്‍ എണ്‍പതുകളുടെ തുടക്കത്തില്‍ വരെ പാന്‍ ഇന്ത്യന്‍ സിനിമകള്‍ ഉണ്ടായിരുന്നെന്നും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ പോലും അന്ന് പാന്‍ ഇന്ത്യന്‍ ലെവലില്‍ എത്തിയിട്ടില്ലെന്നുമാണ് സുരേഷ് ഗോപി പറയുന്നത്. ‘മലയാളത്തിന് പരിമിതമായ പണമേ ചിലവാക്കാനൊളളൂ. നമ്മുക്കിത് എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്.

കമല്‍ഹാസന്റെ ആദ്യത്തെ വിക്രം 1984 ല്‍ ഇറങ്ങിയ സിനിമയാണ്. മലയാളത്തില്‍ നിന്നും ലിസിയും അംബികയും ഒക്കെ അതില്‍ അഭിനയിച്ചിട്ടുണ്ട്. അത് അന്ന പാന്‍ ഇന്ത്യന്‍ സിനിമ ആയാണ് വന്നത്. ആണ് മമ്മൂക്കയും ലാലും ചെയ്യുന്ന ചിത്രങ്ങളൊന്നും തന്നെ ആ ലെവലിലേക്ക് എത്തിയിട്ടില്ല. ചിരഞ്ജീവിയുടെ ‘എ ഹീറോ’, ‘ഇതാണ്ട പൊലീസ്’ എന്നീ സിനിമകള്‍ പാന്‍ ഇന്ത്യന്‍ ചിത്രങ്ങളായിരുന്നു.

അതൊക്കെ ഡബ്ബ് ചെയ്തു പോയ ചിത്രങ്ങളാണ്. ആ സമയത്തും ഇവിടുത്തെ മുന്‍ നിര താരങ്ങളുടെ സിനിമകള്‍ ആ നിലവാരത്തിലേക്ക് നിര്‍മ്മിക്കപ്പെട്ടിട്ടില്ല. മലയാള സിനിമയുടേത് ഒരു ലിമിറ്റഡ് മാര്‍ക്കറ്റാണ്. അതിന് കുറച്ചുകൂടി സാധ്യതകള്‍ ഉണ്ട്. അത് ഉപയോഗിക്കാന്‍ കഴിയുള്ള നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നുണ്ട്. കെജിഎഫ് അല്ല അതിന്റെ അപ്പനായുള്ള സിനിമ മലയാളത്തില്‍ നിന്നും വരും.’ പ്രസ് മീറ്റില്‍ സുരേഷ് ഗോപി പറഞ്ഞു. ഗരുഡന്‍ നവംബറിലാണ് തിയേറ്ററുകളില്‍ എത്തുന്നത്.

സിദ്ദിഖ്, ദിലീഷ് പോത്തന്‍, ജഗദീഷ്, അഭിരാമി, ദിവ്യ പിള്ള, തലൈവാസല്‍ വിജയ്, അര്‍ജുന്‍ നന്ദകുമാര്‍, മേജര്‍ രവി, ബാലാജി ശര്‍മ, സന്തോഷ് കീഴാറ്റൂര്‍, രഞ്ജിത്ത് കങ്കോല്‍, ജെയ്‌സ് ജോസ്, മാളവിക, ജോസുകുട്ടി, ചൈതന്യ പ്രകാശ് എന്നിവരാണ് ഗരുഡനില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസിറ്റന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കൊച്ചിയിലും ഹൈദരാബാദിലുമായിട്ടാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. അജയ് ഡേവിഡ് കാച്ചപ്പള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

More in Malayalam

Trending

Recent

To Top