
Social Media
ലക്ഷ്മിക്ക് അടി കിട്ടേണ്ട സമയം ആയെന്ന് സെലിബ്രിറ്റി ; തന്നെ തകർത്ത് കളഞ്ഞ ആ കാലഘട്ടത്തെ പറ്റി ലക്ഷ്മി മേനോൻ
ലക്ഷ്മിക്ക് അടി കിട്ടേണ്ട സമയം ആയെന്ന് സെലിബ്രിറ്റി ; തന്നെ തകർത്ത് കളഞ്ഞ ആ കാലഘട്ടത്തെ പറ്റി ലക്ഷ്മി മേനോൻ

ആർ ജെ മിഥുന്റെ ഭാര്യ എന്നതിൽ ഉപരി ലക്ഷ്മി സോഷ്യൽ ഇടങ്ങളിൽ തന്റേതായ ഒരു സ്പേസ് ഉണ്ടാക്കി എടുത്തിട്ടുണ്ട് ലക്ഷ്മി.എന്തിന് പറയുന്നു ഇപ്പോഴത്തെ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേർസ് അരങ്ങു വാഴുന്ന അതെ സ്ഥാനത്ത് വർഷങ്ങൾക്ക് മുൻപേ സ്ഥാനം ഉറപ്പിച്ച വ്യക്തി കൂടി ആണ് ലക്ഷ്മി മേനോൻ. ഓരോ വീഡിയോയും പ്രേക്ഷകരിലേക്ക് ലക്ഷ്മി എത്തിക്കുന്നത് അത്രത്തോളം വ്യത്യസ്തകൾ ഉൾക്കൊള്ളിച്ചാണ്. എന്നാൽ സോഷ്യൽ മീഡിയക്കപ്പുറം തന്റെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ലക്ഷ്മിയിപ്പോൾ.
സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ കണ്ട് കുടുംബവുമായി എപ്പോഴും കറക്കമാണെന്ന് കരുതരുതെന്ന് ലക്ഷ്മി ചൂണ്ടിക്കാട്ടി.തിരക്ക് കാരണം വല്ലപ്പോഴുമാണ് കാണുന്നത്. അപ്പോഴാണ് സോഷ്യൽ മീഡിയയിൽ വരുന്നത്. ആളുകൾ കരുതുന്നത് ഞങ്ങൾ എപ്പോഴും കറങ്ങി നടക്കുകയാണെന്നാണ്. അങ്ങനെയല്ലെന്നും ലക്ഷ്മി മേനോൻ വ്യക്തമാക്കി. എന്റെ അമ്മ ഡിവോസ്ഡ് പാരന്റാണ്. സാധാരണ കുടുംബമാണ്. കലോത്സവങ്ങളിലെല്ലാം ഒപ്പം വന്നിരുന്നത് അമ്മയാണ്. ആ പിന്തുണ കണ്ടാണ് ഞാൻ വളർന്നത്. അതേ പിന്തുണയാണ് ഞാൻ തൻവിക്കും നൽകുന്നത്. അമ്മയുമായി ഞാൻ വളരെ അറ്റാച്ച്ഡാണ്.അമ്മ വളരെ ഇൻഡിപെൻഡായ സ്ത്രീയാണ്. ചെറിയ കാര്യങ്ങളൊന്നും തളർത്തില്ല. ഒരിക്കൽ എന്റെ കണ്ണുകൾക്ക് മങ്ങൽ വന്നു. ഡോക്ടർമാരുടെയടുത്ത് പോയി ടെസ്റ്റ് ചെയ്തു. ടെസ്റ്റ് നടന്ന് കൊണ്ടിരിക്കവെ അമ്മയെ വിളിച്ച് കരഞ്ഞു. നീ എന്തിനാണ് കരയുന്നത് എന്റെ ഒരു കണ്ണ് തന്നിട്ടാണെങ്കിലും നിനക്ക് കണ്ണ് കാണുമെന്ന് അമ്മ പറഞ്ഞു. അതേ ധൈര്യം എനിക്ക് മിഥുൻ ചേട്ടനിൽ നിന്നും കിട്ടിട്ടുണ്ടെന്നും ലക്ഷ്മി മേനോൻ വ്യക്തമാക്കി.
താൻ നേരിട്ട വിഷാദരോഗത്തെക്കുറിച്ചും ലക്ഷ്മി മേനോൻ സംസാരിച്ചു. കണ്ടന്റിന് വേണ്ടി വെറുതെ പറയുന്നതാണെന്ന് ചിലർ കമന്റ് ചെയ്തു. ഞാൻ ശരിക്കും അനുഭവിച്ചതാണ്. കുളിക്കില്ല, ഡ്രസ് മാറില്ല തുടങ്ങി ഒന്നും ചെയ്യാൻ പറ്റാതെ തകർച്ചയിൽ പെട്ടു. എനിക്കറിയുന്ന ഒരു സെലിബ്രിറ്റി പറഞ്ഞത് രണ്ടടി കിട്ടിയാൽ മാറുന്ന അസുഖമാണ് ഡിപ്രഷൻ എന്നാണെന്നും ലക്ഷ്മി മേനോൻ പറയുന്നു. തനിക്ക് ഡിപ്രഷൻ ആണെന്ന് മനസിലായ ഘട്ടത്തെക്കുറിച്ചും ലക്ഷ്മി മേനോൻ സംസാരിച്ചു.സാധനങ്ങളൊക്കെ എടുത്തെറിഞ്ഞ് പൊട്ടിക്കാൻ തുടങ്ങി. ഞാനൊരിക്കലും പെരുമാറാത്ത രീതിയിൽ പെരുമാറാൻ തുടങ്ങി. ഭയങ്കര പ്രശ്നമായിരുന്നു. വീട്ടിൽ കുടുംബ സമാധാനം നഷ്ടപ്പെട്ട് തുടങ്ങിയപ്പോഴാണ് എവിടെയോ പ്രശ്നമുണ്ടെന്ന് മനസിലായത്. അപ്പോഴാണ് മിഥുൻ ചേട്ടനോട് എനിക്ക് ഹെൽപ്പ് വേണമെന്ന് തോന്നുന്നെന്ന് പറഞ്ഞത്. അങ്ങനെയാണ് ചികിത്സ തേടുന്നതെന്നും ലക്ഷ്മി മേനോൻ വ്യക്തമാക്കി.
ഭർത്താവ് മിഥുനാെപ്പം ദുബായിലാണ് ലക്ഷ്മി മേനോൻ താമസിക്കുന്നത്.അടുത്തിടെ മിഥുന് ബാൽസി പാൾസി വന്നത് വാർത്തയായിരുന്നു. മുഖത്തിന്റെ ഒരു വശം കോടിപ്പോയതിനെക്കുറിച്ച് മിഥുൻ സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയും ചെയ്തു. ചികിത്സയ്ക്ക് ശേഷം മുഖം പഴയത് പോലെയാവുകയും ചെയ്തു. ജോലിത്തിരക്കുകൾ കാരണം വിശ്രമമില്ലാതെ ഓടിയത് കാരണമാണ് തനിക്ക് ബൽസി പൾസി മിഥുൻ നേരത്തെ പറഞ്ഞിരുന്നു.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
നീണ്ട എട്ടു വർഷത്തെ കാത്തിരിപ്പിനു ശേഷം ക്രിക്കറ്റ് താരം സഹീർ ഖാനും നടി സാഗരിക ഘാട്ഗേയ്ക്കും കുഞ്ഞ് പിറന്നു. സാഗരിക ഘാട്ഗെ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത...
സാധാരണക്കാരായ മനുഷ്യരെ ചേർത്ത് പിടിക്കാനും അവരുടെ കണ്ണീരൊപ്പാനും അവരെ ആനന്ദിപ്പിക്കാനും മനസ് കാണിച്ച അതുല്യ കലാകാരൻ കലാഭവൻ മണി അന്തരിച്ചിട്ട് 9...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...